ജാസ്‍മിന്റെ ആ കള്ളത്തരങ്ങള്‍ പൊളിഞ്ഞു, വീഡിയോ പ്രദര്‍ശിപ്പിച്ച് മോഹൻലാല്‍

Published : Mar 31, 2024, 01:21 PM IST
ജാസ്‍മിന്റെ ആ കള്ളത്തരങ്ങള്‍ പൊളിഞ്ഞു, വീഡിയോ പ്രദര്‍ശിപ്പിച്ച് മോഹൻലാല്‍

Synopsis

ജാസ്‍മിനെയും വിമര്‍ശിച്ച് മോഹൻലാൽ.

ബിഗ് ബോസില്‍ മത്സരാര്‍ഥികളുടെ കള്ളത്തരങ്ങള്‍ വീഡിയോയിലൂടെ തുറന്നുകാട്ടി മോഹൻലാല്‍. മൈക്ക് ധരിക്കാത്തതിലടക്കം ജാസ്‍മിൻ മോഹൻലാലിനോടും പറഞ്ഞത് കള്ളമാണെന്ന് തെളിയുകയായിരുന്നു. ജാസ്‍മിന്റെ വാദത്തെ മോഹൻലാല്‍ എതിര്‍ത്തു. തുടര്‍ന്ന് ജാസ്‍മിൻ സങ്കടപ്പെട്ട് ഇരിക്കുന്നതും ഷോയില്‍ കാണാമായിരുന്നു.

റോക്കിയുടെ തല്ലില്‍ പരുക്കേറ്റ സിജോയ്‍ക്ക് ആശുപത്രിയില്‍ ശസ്‍ത്രക്രിയ നടത്തിയിരുന്നു. എന്താണ് സിജോയ്‍ക്ക് സംഭവിച്ചതെന്ന് മത്സരാര്‍ഥികളില്‍ ആരെങ്കിലും അന്വേഷിച്ചിരുന്നോ എന്ന് അവതാരകൻ മോഹൻലാല്‍ ചോദിച്ചിരുന്നു ഇന്നലെ. താൻ ഇവിടെ വേറെ ആള്‍ക്കാരോട് ചോദിച്ചു എന്നായിരുന്നു ജാസ്‍മിൻ മറുപടി നല്‍കിയത്. ബിഗ് ബോസിനോട് ജാസ്‍മിൻ എന്തെങ്കിലും ചോദിച്ചോ എന്നതിലും മോഹൻലാല്‍ പിന്നീട് വ്യക്തതയുണ്ടാക്കി. ചോദിച്ചിട്ടില്ല എന്നായിരുന്നു ജാസ്‍മിന്റെ മറുപടി. അത് വലിയ ഒരു രീതിയില്‍ താൻ എടുത്തിട്ടില്ലെന്നും ജാസ്‍മിൻ മറുപടി നല്‍കി. ജാസ്‍മിൻ ലളിതമായിട്ടാണ് എടുത്തത് എന്ന് ഷോയില്‍ മോഹൻലാല്‍ പരിഹസിച്ചു.

ജാസ്‍മിൻ മൈക്ക് ഊരിവയ്‍ക്കുന്നതിനെ കുറിച്ചും ചോദിച്ചു മോഹൻലാല്‍. അറിയാതെയാണ് മൈക്ക് ഊരിവെച്ചതെന്നായിരുന്നു മറുപടി. ബിഗ് ബോസ് നിര്‍ദ്ദേശിച്ചതിന് ശേഷം താൻ മൈക്ക് ഊരിവയ്‍ക്കാറില്ല എന്നും ജാസ്‍മിൻ ഷോയില്‍ വ്യക്തമാക്കുകയും ചെയ്‍തു. ഇന്നലെയോ എന്ന് മറു ചോദ്യം ചോദിച്ചു മോഹൻലാല്‍. മൈക്ക് ധരിച്ചിട്ടില്ല എന്നതുകൊണ്ട് നിങ്ങള്‍ പറയുന്നത് കേള്‍ക്കില്ല എന്നില്ലെന്നും മോഹൻലാല്‍ വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ജാസ്‍മിൻ മൈക്ക് ഊരിവെച്ചതിന്റെ വീഡിയോ മോഹൻലാല്‍ പ്രദര്‍ശിപ്പിച്ചത്. പലവട്ടം മൈക്ക് ഊരിവെച്ചുവെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ജാസ്‍മിൻ ഇനി ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി.

മൈക്കില്ലാതെ സംസാരിക്കുന്നത് ജിന്റോ കേട്ടിട്ടുണ്ടോയെന്നും ചോദിച്ചു മോഹൻലാല്‍. ബാത്ത് റൂമില്‍ വെച്ചുണ്ടായ സംഭവം പറഞ്ഞായിരുന്നു ജിന്റോയുടെ മറുപടി. ജാസ്‍മിൻ മൈക്കി ഊരിവച്ച് ഗബ്രിയെന്ന് വിളിച്ചെന്നും ബാത്ത് റൂമില്‍ കൊട്ടി സംഭാഷണം തുടങ്ങാൻ ശ്രമിച്ചെന്നും ജിന്റോ ചൂണ്ടിക്കാട്ടി. എന്നാല്‍ അത് അങ്ങനെയല്ല എന്ന് പറയുകയായിരുന്നു ജാസ്‍മിൻ. താൻ അത് തമാശയ്‍ക്ക് ചെയ്‍തതാണ്. ഇതൊക്കെ പുറത്തെ ജനങ്ങള്‍ അറിയണമെന്നില്ല. പറയുന്നത് കേള്‍ക്കുമ്പോള്‍ മറ്റൊന്നാണ് വിചാരിക്കുകയെന്നും ഷോയില്‍ ജാസ്‍മിൻ ചൂണ്ടിക്കാട്ടി. രൂക്ഷമായിരുന്നു അതിനോട് മോഹൻലാലിന്റെ പ്രതികരണം. നടക്കുന്നത് എല്ലാം ജനങ്ങള്‍ അറിയുന്നുണ്ട്. അറിയില്ല എന്ന് തോന്നുണ്ടോ ജാസ്‍മിനെന്നും ചോദിച്ചു മോഹൻലാല്‍. തുടര്‍ന്ന് ജാസ്‍മിന്റെ മറ്റൊരു വീഡിയോയും ഷോയില്‍ പ്രദര്‍പ്പിച്ചു. ഭക്ഷണ സാധനത്തില്‍ തുമ്മിയ ജാസ്‍മിന്റെ വീഡിയോയാണ് പ്രദര്‍ശിപ്പിച്ചത്. നമ്മളെ കണ്ടുള്ളൂ എന്നും ജാസ്‍മിൻ പറയുന്നത് കേള്‍ക്കാമായിരുന്നു. തുടര്‍ന്ന് ജാസ്‍മിൻ സംസാരിക്കാൻ ശ്രമിച്ചപ്പോള്‍ ഷോയുടെ അവതാരകൻ മോഹൻലാല്‍ വിലക്കുകയും ചെയ്‍തു. 

Read More: ഇത് അമ്പരപ്പിക്കുന്ന കുതിപ്പ്, നാല് ദിവസത്തില്‍ ആടുജീവിതം ആ റെക്കോര്‍ഡ് നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്