
ബിഗ് ബോസില്‍ മിക്കപ്പോഴും നാടകീയമായ രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. ബിഗ് ബോസില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. റെസ്‍മിനും ജിന്റയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മറ്റുള്ളവര്‍ ഇടപെടുന്നതും കാണാം.
ബിഗ് ബോസ് മലയാളത്തില്‍ പവര്‍ ടീം അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന റെസ്‍മിനും ജിന്റോയും ഷോയില്‍ വ്യത്യസ്‍ത അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്. കഴിഞ്ഞയാഴ്‍ചയും റെസ്‍മിനും ജിന്റോയുമായിരുന്നു പവര്‍ ടീം അംഗങ്ങളായി ഉണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിലാകുന്ന രംഗങ്ങള്‍ ബിഗ് ബോസില്‍ നിരന്തരം കാണാറുണ്ടായിരുന്നുവെന്നതും ഷോയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇവര്‍ക്ക് പവര്‍ കുറവാണെന്ന നിഗമനത്തില്‍ ഷോയുടെ അവതാരകൻ മോഹൻലാല്‍ ഒരാളെക്കൂടി പുതുതായി ടീമില്‍ ചേര്‍ത്തതും ചര്‍ച്ചയായിരുന്നു.
അര്‍ജുൻ ശ്യാം ഗോപനെ പവര്‍ ടീമിലേക്ക് മോഹൻലാല്‍ ചേര്‍ത്തത് നിര്‍ണായകമായ സംഭവമായിരുന്നു. നിക്ഷ്‍പക്ഷമായി നിലപാട് സ്വീകരിക്കാനായിരിക്കും ഷോയില്‍ താൻ ശ്രമിക്കുക എന്ന അര്‍ജുന്റെ വാഗ്‍ദാനത്തെ തുടര്‍ന്നായിരുന്നു റെസ്‍മിനും ജിന്റോയും പുതിയ അംഗത്തെ ടീമിലേക്ക് ചേര്‍ക്കാൻ തീരുമാനിച്ചത്. അര്‍ജുനെത്തിയിട്ടും റെസ്‍മിനും ജിന്റോയും ഏറ്റുമുട്ടുന്നുവെന്നാണ് ഷോയില്‍ നിന്ന് മനസിലാകുന്നതെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. മിക്ക വിഷയങ്ങളിലും ബിഗ് ബോസ് ഷോയില്‍ ഒരേ നിലപാടിലെത്താൻ ജിന്റോയ്‍ക്കും റെസ്‍മിനും എന്തായാലും കഴിയില്ല എന്ന് മറ്റുള്ളവരും മനസിലാക്കിയിരിക്കുന്നു.
നിങ്ങള്‍ എന്റെ ഏരിയയെ കുറിച്ച് പറഞ്ഞാല്‍ എന്ന് റെസ്‍മിൻ താക്കീത് നല്‍കുന്ന വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത് ഹിറ്റായി മാറിയിട്ടുണ്ട്. എന്താണ് അതിന് ജിന്റോയുടെ മറുപടിയെന്ന് വീഡിയോയില്‍ വ്യക്തമാകുന്നില്ല എന്നത് ആരാധകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്. ടിഷ്യു പേപ്പറുകള്‍ റെസ്‍മിൻ വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ശരിയല്ലാത്ത പ്രവര്‍ത്തിയാണ് റെസ്‍മിൻ ചെയ്യുന്നതെന്ന് വീഡിയോയില്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നതും വ്യക്തമായി മനസിലാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ