
ബിഗ് ബോസ് സീസണുകളിൽ പ്രേക്ഷകരും മത്സരാർത്ഥികളും പേടിയോടെ നോക്കി കാണുന്ന പ്രക്രിയയാണ് നോമിനേഷൻ. ഓരോ ആഴ്ചയിലും നടക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഓരോ മത്സരാർത്ഥികളെയും നോമിനേഷനിൽ വിടുക. ആര് പുറത്ത് പോകണം എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരും ആണ്. അത്തരത്തിൽ നാലാം ആഴ്ചയിലെ നോമിനേഷൻ നടന്നിരിക്കുകയാണ്. ഒപ്പൺ നോമിനേഷൻ ആണ് ഇത്തവണ നടന്നത്. അർജുൻ, പവർ ടീം, ക്യാപ്റ്റൻ ആയ ജാൻമണി എന്നിവർ ഒഴികെ ഉള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.
നോമിനേഷൻ ലിസ്റ്റ് ഇങ്ങനെ
ഗബ്രി- ശരണ്യ, യമുന
നോറ- ഗബ്രി, ജാസ്മിൻ
ജാസ്മിൻ- യമുന, ശ്രീധു
അപ്സര- അൻസിബ, ഋഷി
ശ്രീരേഖ- യമു, അൻസിബ
യമുന- ഗബ്രി, നോറ
ശ്രീധു- ഗബ്രി, ജാസ്മിൻ
ഋഷി- ജാസ്മിൻ, ശ്രീധു
ശരണ്യ- ജാസ്മിൻ, ഗബ്രി
അൻസിബ- ശ്രീരേഖ, ജാസ്മിൻ
റെസ്മിൻ- ജാസ്മിൻ, ഋഷി
അർജുൻ- യമുന, ജാസ്മിൻ
ജിന്റോ- ഗബ്രി, ജാസ്മിൻ
ജാൻമണി- ജാസ്മിൻ, നോറ
അൻസിബ, ഋഷി, നോറ, ശ്രീധു-2 വോട്ട്, യമുന- നാല് വോട്ട്, ഗബ്രി- അഞ്ച് വോട്ട്, ജാസ്മിൻ- ഒൻപത് വോട്ട് എന്നിങ്ങനെയാണ് നോമിനേഷനുകളുടെ എണ്ണം. ഇവർക്ക് ഒപ്പം പവർ ടീമിന്റെ നേരിട്ടുള്ള വോട്ടിലൂടെ അപ്സരയും എവിക്ഷൻ നേരിടും. നോമിനേഷന് പിന്നാലെ ഇതേകുറിച്ചായിരുന്നു വീട്ടിലെ ചർച്ച. അതേസമയം കഴിഞ്ഞ ആഴ്ച എവിക്ഷൻ ഇല്ലായിരുന്നു. റോക്കിയെ പുറത്താക്കിയതും സിജോ ചികിത്സയ്ക്ക് പോയതും ആയിരുന്നു എവിക്ഷൻ റദ്ദാക്കാൻ കാരണം.
ജാസ്മിൻ കളി തുടങ്ങി, 'ഐ ലവ് യു' പറഞ്ഞ് ഗബ്രി, 'ജബ്രി' കോമ്പോയിൽ പൊട്ടിത്തെറി, ഇനി എന്ത് ?
അതേസമയം, ഇതിനോടകം നാല് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് സീസണ്‍ ആറില്‍ നിന്നും പുറത്തായിരിക്കുന്നത്. സുരേഷ്, രതീഷ്, റോക്കി, നിഷാന എന്നിവരാണ് പുറത്തായത്. ചികിത്സയ്ക്ക് ശേഷം സിജോ വീണ്ടും ബിഗ് ബോസ് വീട്ടില്‍ ജോയിന്‍ ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ