'ടാസ്കിൽ എന്ത് പറ്റി മോനേ' എന്ന് മോഹൻലാൽ; തുറന്ന് പറഞ്ഞ് റിനോഷ്

Published : Apr 02, 2023, 09:49 PM IST
'ടാസ്കിൽ എന്ത് പറ്റി മോനേ' എന്ന് മോഹൻലാൽ; തുറന്ന് പറഞ്ഞ് റിനോഷ്

Synopsis

ഇനിയുള്ള ​ഗെയിമിൽ താൻ പൂർണതയോടെ കളിക്കുമെന്ന് റിനോഷ്. 

ല്ലാ ബി​ഗ് ബോസ് സീസണുകളിലെയും ഹൈലൈറ്റ് ടാസ്ക്കുകളാണ്. ഇവയുടെ അടിസ്ഥാനത്തിലാകും ബിബി വീട്ടിലുള്ള വാസവും എലിമിനേഷനും ജയിൽവാസവും ലക്ഷ്വറി പോയിന്റും എല്ലാം നിശ്ചയിക്കപ്പെടുന്നത്. ഇത്തവണയും അതിൽ മാറ്റമൊന്നും വന്നിട്ടില്ല. വൻമതിൽ എന്നായിരുന്നു ഈ സീസണിലെ ആദ്യ വീക്കിലി ടാസ്കിന്റെ പേര്. എല്ലാ മത്സരാർത്ഥികളും തങ്ങളുടെ മാക്സിമം ടാസ്കിൽ കൊടുത്തപ്പോൾ, റിനോഷ് മാത്രം അതിൽ നിന്നും മാറി നിന്നിരുന്നു. 

വീക്കിലി ടാസ്കിന്‍റെ ആദ്യ ഘട്ടത്തിലാണ് റിനോഷിന്‍റെ ഈ പെരുമാറ്റം മത്സരാര്‍ഥികളുടെയും കാണികളുടെയും ബിഗ് ബോസിന്‍റെയും ശ്രദ്ധ ആകർഷിച്ചിരുന്നു. റിനോഷിന്റെ ടീമിലെ മനീഷയും മികച്ച പ്രകടനം കാഴ്ചവച്ചപ്പോഴും ഒഴുക്കൻ മട്ടായിരുന്നു റിനോഷിന്. ഒടുവിൽ ബി​ഗ് ബോസ് താരത്തിന് വാണിം​ഗ് കൊടുക്കുകയും ചെയ്തു. ബിഗ് ബോസില്‍ മുന്നോട്ടുള്ള യാത്രയിലും ശാരീരികവും മാനസികവുമായ ഗെയിമുകള്‍ വരുമെന്നും അതില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടാവണമെന്നും ബിഗ് ബോസ് അറിയിച്ചു.  ഇതോടെ വീക്കിലി ടാസ്കിന്‍റെ ശേഷിച്ച ഭാഗത്തില്‍ റിനോഷ് പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്നിതാ ടാസ്ക്കിൽ എന്ത് പറ്റിയെന്ന് റിനോഷിനോട് ചോദിക്കുക ആണ് മോഹൻലാൽ.

ബിബി ഹൗസിൽ നിന്നും ആരൊക്കെ പുറത്തേക്ക് ? എലിമിനേഷനെ കുറിച്ച് മോഹൻലാൽ

ടാസികിന്റെ ആദ്യഘട്ടത്തിൽ എന്തുപറ്റി മോനെ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഇതിന് 'ലാലേട്ടാ എനിക്ക് വ്യക്തിപരമായി ആരെയും ഉപദ്രവിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല. അങ്ങനത്തെ ജയത്തോടും താല്പര്യം ഇല്ല. ഞാൻ നോക്കുമ്പോൾ എല്ലാവർക്കും ദേഹോപദ്രവം ഏൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും ഇടിയൊക്കെ കിട്ടി', എന്നാണ് റിനോഷ് പറയുന്നത്. അങ്ങനെ ആരെയും നിങ്ങൾ വേദനിപ്പിക്കണ്ട. ഇത് ​ഗെയിമല്ലേ. ഒരു കട്ടയെങ്കിലും എടുക്കാമായിരുന്നില്ലെ എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇനിയുള്ള ​ഗെയിമിൽ താൻ പൂർണതയോടെ കളിക്കുമെന്നാണ് ഇതിന് റിനോഷ് നൽകിയ മറുപടി. 

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്