
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആറാം സീസണ്‍ നിരവധി പ്രത്യേകതകളുള്ളതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് പവര്‍ റൂം. പവര്‍ റൂമിലുള്ളവരാണ് സര്‍വാധികാരികള്‍. ഇന്ന് നോറ ചെയ്‍ത ഒരു തെറ്റിന് പവര്‍ റൂം നല്‍കിയ ശിക്ഷ വേറിട്ടതായി.
ഹൗസില്‍ മത്സാര്‍ഥികള്‍ ചെയ്‍ത ഓരോ തെറ്റുകള്‍ക്കും പവര്‍ റൂം ശിക്ഷ നല്‍കുന്ന ഒരു പതിവുണ്ട്. നോറ ഉറങ്ങിയപ്പോയതിനും ശിക്ഷ നല്‍കാൻ തീരുമാനം എടുത്തു. കിലുക്കത്തിലെ രേവതി ചെയ്‍തതു പോലെ ഹൗസില്‍ നോറ പെരുമാറണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ എങ്ങനെയാണ് രേവതി ചെയ്‍തതെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു നോറ പവര്‍ റൂം അംഗങ്ങളോട് തുടക്കത്തില്‍ വാദിച്ചത്. നോറയെ അപ്‍സര പഠിപ്പിക്കുമെന്ന് പവര്‍ ടീം വ്യക്തമാക്കി. ഒടുവില്‍ നോറ ശിക്ഷ ഏറ്റെടുത്തു. രേവതിയെപ്പോലെ പെരുമാറിയ നോറ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മറ്റ് മത്സരാര്‍ഥികളോട് വ്യക്തമാക്കാനും ആ അവസരം സമര്‍ഥമായി ഉപയോഗിച്ചു. പവര്‍ റൂമിലുള്ളവരെയും വിമര്‍ശിക്കാൻ നോറ തന്റെ അവസരം ഉപയോഗിച്ചു. എന്തായാലും രസകരമായി ശിക്ഷ ഏറ്റെടുത്തതിനെ തുടര്‍ന്ന് സംഭവങ്ങള്‍ മികച്ചതായി. നോറയെ പവര്‍ റൂമിലുള്ളവര്‍ അഭിനന്ദിച്ച് രംഗത്ത് എത്തുകയും ചെയ്‍തു.
രൂക്ഷമായ വാക്കേറ്റമായിരുന്നു ഇന്നത്തെ എപ്പിസോഡില്‍ തുടക്കത്തില്‍ ഉണ്ടായിരുന്നത്. പവര്‍ റൂമിലെ ഒരംഗമായ സിബിൻ ജാസ്‍മിനോട് നേരത്തെ ഒരു പ്രത്യേകത സാഹചര്യത്തില്‍ പ്രശ്‍നങ്ങള്‍ പരിഹരിച്ച ശേഷം മാത്രം ജോലി ചെയ്‍താല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ജാസ്‍മിൻ ജോലി ചെയ്യാൻ തയ്യാറായുമില്ല. ഇതാണ് തര്‍ക്കത്തിന് പ്രധാന കാരണമായത്.
ജാസ്‍മിൻ ജോലി ചെയ്യാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് പവര്‍ റൂമിലുള്ളവര്‍ പരിഹസിക്കുകയും ചെയ്‍തു. ഒരു ജോലിയും ചെയ്യാതെ ഭക്ഷണം കഴിച്ച് കഴിയൂ എന്നായിരുന്നു പരിഹാസം. കൂടുതല്‍ തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു അത്. ഗബ്രിയും സിബിനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയെങ്കിലും ഒടുവില്‍ വലിയ കയ്യങ്കളിയാകാതെ മറ്റുള്ളവര്‍ നോക്കുകയായിരുന്നു.
Read More: ഇനി രാജാ സാബുമായി പ്രഭാസ്, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ