നിലവില്‍ ബി​ഗ് ബോസില്‍ ആരെയാണ് ഇഷ്ടം? റോക്കിയുടെ ചോദ്യത്തിന് അനുവിന്‍റെ മറുപടി

Published : Apr 16, 2024, 11:03 PM IST
നിലവില്‍ ബി​ഗ് ബോസില്‍ ആരെയാണ് ഇഷ്ടം? റോക്കിയുടെ ചോദ്യത്തിന് അനുവിന്‍റെ മറുപടി

Synopsis

ആറാം വാരത്തിലാണ് സീസണ്‍ 6 ഇപ്പോള്‍

ബിഗ് ബോസ് സീസണ്‍ 6 ല്‍ നിന്ന് ഫിസിക്കല്‍ അസോള്‍ട്ടിന്റെ പേരില്‍ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അസി റോക്കി. പുറത്തായതിന് ശേഷവും ഷോ സ്ഥിരം കണ്ട് തന്റെ റിവ്യൂവും അഭിപ്രായങ്ങളും റോക്കി സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെക്കാറുണ്ട്. പുതിയ വീഡിയോയില്‍ അനു ജോസഫിനൊപ്പമാണ് റോക്കി എത്തുന്നത്. നടിയും അവതാരകയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അനു ജോസഫ് അസി റോക്കിയുടെ ബിസിനസ് പാര്‍ട്ണര്‍ ആണ്.

ഇപ്പോഴിതാ ആരാധകർക്ക് വിഷു ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് ഇരുവരും. അസി റോക്കിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് അനുവിനൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. അത് വേറൊരു ലോകമാണ്. വീട്ടിനകത്തേക്ക് കയറുമ്പോള്‍ തന്നെ മനസ് കൈവിട്ടു പോകും എന്ന് റോക്കിയും അനുവും പറയുന്നു. നൂറ് ദിവസം നില്‍ക്കാം എന്ന് പറഞ്ഞിട്ടാണ് ഞാന്‍ ബിഗ് ബോസ് ഹൗസിലേക്ക് പോയത്. എന്നിട്ട് പെട്ടന്നിങ്ങ് പോരേണ്ടി വന്നു എന്ന് റോക്കി. തനിക്ക് 35 ദിവസം ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ കഴിഞ്ഞു എന്ന് അനു പറയുന്നു.

ഈ സീസണില്‍ ആരെയാണ് ഇഷ്ടം എന്ന റോക്കിയുടെ ചോദ്യത്തിന് ആലോചിച്ച ശേഷമാണ് അനുവിന്‍റെ മറുപടി. അന്‍സിബയുടെയും അര്‍ജുന്റെയും റിഷിയുടെയും പേരുകള്‍ റോക്കി പറഞ്ഞുവെങ്കിലും, അനു പറഞ്ഞത് തനിക്കിഷ്ടം ജാസ്മിനെ ആണെന്നാണ്. ബിഗ് ബോസ് ഹൗസില്‍ റോക്കിയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു അന്‍സിബയും റിഷിയും. 

റോക്കിയെ ആയിരുന്നു ഇഷ്ടം, പക്ഷെ ഇപ്പോള്‍ ഇഷ്ടം ജാസ്മിനെയാണ്, അനു വ്യക്തമാക്കി. റോക്കിയുടെ ടച്ച് ഓഫ് ഇന്‍ക് എന്ന ടാറ്റു സ്റ്റുഡിയോയിലുള്ള ആളുകളില്‍ പലര്‍ക്കും അര്‍ജുനെയും റിഷിയെയും ആണ് ഇഷ്ടം. റോക്കി പുറത്തായതിന് ശേഷം ഷോ കാണാത്ത ആളുകളാണ് അവിടെ പലരും. തന്റെ പി ആര്‍ ടീം എല്ലാം ഇവരായിരുന്നു എന്ന് റോക്കി പറയുന്നു.

ALSO READ : 'ആടുജീവിത'ത്തിലെ 'ഹക്കിം' ഇനി നായകന്‍; ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്