
തിരുവനന്തപുരം: ഗബ്രി ജാസ്മിന് കൂട്ടുകെട്ടും അത് ബിഗ് ബോസ് വീട്ടില്‍ ഉണ്ടാക്കിയ പൊട്ടിത്തെറികളുമായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെ പ്രധാന വിഷയമായി മാറിയത്. അതിനെ ചുറ്റിപറ്റിയായിരുന്നു കളിയും ബഹളങ്ങളും എല്ലാം. സ്വഭാവികമായി ശനിയാഴ്ചത്തെ എപ്പിസോഡില്‍ ഇരുവരുടെയും ബന്ധവും ഒന്നിച്ചുള്ള കളിയും മോഹന്‍ലാല്‍ വന്നപ്പോഴും ചര്‍ച്ചയായി.
ഐസ്ക്രീം, റോക്കിയുടെ പ്രോപ്പര്‍ട്ടി നശിപ്പിച്ചതിനുള്ള കാരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാം അതില്‍ ജാസ്മിന് ഗബ്രി വിഷയം കയറിവന്നു. ഒടുവില്‍ ജാസ്മിനും ഗബ്രിയും ഒന്നിച്ച് കളിക്കുന്നുവെന്ന് തോന്നുന്നുണ്ടോയെന്ന് വീട്ടുകാരോട് തന്നെ മോഹന്‍ലാല്‍ ചോദിച്ചു. ഭൂരിഭാഗം പേരും കൈപൊക്കി. ഇതോടെ എല്ലാവരോടും കാരണം തിരക്കി മോഹന്‍ലാല്‍. ഇതോടെ വീട്ടില്‍ പിന്നീട് നടന്നത് ഗബ്രി ജാസ്മിന് റോസ്റ്റിംഗ് ആയിരുന്നു. പല കമന്റിനും പുറത്ത് നിന്നുള്ള കൈയ്യടി കൂടി ആയതോടെ സംഭവം കത്തി.
അപ്സര - ഗബ്രിക്ക് ഒരു വിഷയം ഉണ്ടാകുന്ന സമയത്ത് സംസാരിക്കാന്‍ വരുന്നത് ജാസ്മിനും ജാസ്മിന് വിഷയം വന്നാല്‍ ഇടപെടുന്നത് ഗബ്രിയുമാണ്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ആരോട് പറയണം എന്ന് എനിക്ക് കണ്‍ഫ്യൂഷനായിരുന്നു.
യമുന - ഇരുവരും എപ്പോഴും ഒന്നിച്ചാണ്. ചര്‍ച്ചയും കാര്യങ്ങളും എല്ലാം ഒന്നിച്ചാണ്.
ശരണ്യ - തുടക്കം മുതല്‍ ഇത്രയും ഫ്രണ്ട്സ്ഷിപ്പ് ആകത്തില്ല. എന്നാലും അവര്‍ എന്ത് ബന്ധമായാലും നമ്മുക്ക് ഇടപെടേണ്ട കാര്യമില്ല. പക്ഷെ അവരെ ഒന്നിച്ചാണ് കാണുന്നത്.
സുരേഷ് - അവര്‍ ഫ്രണ്ട്സാണ്. അവര്‍ ഒന്നിച്ച് തീരുമാനം എടുക്കുകയും കളിക്കുന്നുമുണ്ട്. അതും ഗെയിം ആണല്ലോ. പല ഗ്രൂപ്പുണ്ട്. അവരും ഒരു ചെറിയ ഗ്രൂപ്പ്. അവര്‍ ചിലപ്പോള്‍ പ്രൈവറ്റ് ഗ്രൂപ്പായി നില്ക്കുന്നു.
ഋഷി - ഗബ്രി വന്നപ്പോള്‍ ഒകെ പേഴ്സണ്‍ ആയിരുന്നു. എന്നാല്‍ അവര്‍ ഒന്നിച്ച് നടന്ന് ചര്‍ച്ച ആയപ്പോള്‍ അത് അവനോട് ചോദിച്ചപ്പോള്‍ ഞാന്‍ അവളുടെ പ്രശ്നത്തിലോ, അവള് എന്റെ പ്രശ്നത്തിലോ ഇടപെടുന്നില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നെ കണ്ടത് അങ്ങനെയല്ല. വേറെ ആരുടെയും പ്രശ്നത്തില്‍ ഇടപെടാന്‍ അവര്‍ക്ക് സമയം കിട്ടുന്നില്ല.
ശ്രീരേഖ - ഗബ്രിയുടെ പെരുമാറ്റത്തിലും സംസാരത്തിലും അത് വ്യക്തമാണ്. പവര്‍ ഗ്രൂപ്പിലേക്ക് ആളെ കയറ്റിയത് പോലും അതിന്റെ അടിസ്ഥാനത്തിലാണ്.
സിജോ - അവര്‍ ഒരുമിച്ചാണ് ഗെയിം കളിക്കുന്നത്. അവര്‍ എപ്പോഴും മൂലയ്ക്ക് ഇരിക്കുകയാണ്. ഇവര്‍ ഒരുമിച്ച് ഗെയിം കളിക്കുകയാണ്. ഒപ്പം ഗബ്രിയുടെ ഗെയിം ഡൗണാണ് എന്നും പറഞ്ഞിട്ടുണ്ട്.
ശ്രിതു - അവരോട് പറഞ്ഞിട്ടുണ്ട്. അവര്‍ നെഗറ്റീവ് സെന്‍സിലാണ് എടുത്തത്.
രസ്മിന് - ഇവര്‍ എന്റെ ഫ്രണ്ട്സാണ്. ഇവര്‍ക്ക് ഒരു കണക്ഷനുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ പരസ്പരം പ്രശ്നത്തില്‍ ഇടപെടുന്നുണ്ട്.
റോക്കി- ജാസ്മിന് പറഞ്ഞപോലെ ഇവര്‍ക്ക് തമ്മില്‍ വൈബുണ്ട്. അത് എന്താണെന്ന് വച്ചാല്‍ നിലപാടില്ലായ്മ, കുടെയുള്ളവരെ കറിവേപ്പില പോലെ വലിച്ചെറിയുക, അവരുടെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്.
അന്‍സിബ - ഞാന്‍ സദാചാരം പറയുകയല്ല. എന്നാലും ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ കാണിക്കേണ്ട മര്യാദ അവര്‍ കാണിച്ചില്ലെന്ന് എനിക്ക് അഭിപ്രായമുണ്ട്. അത് ഞാന്‍ പറയുകയും ചെയ്യും.
അര്ജുന് - അവര്‍ ഭക്ഷണം അവര്‍ക്ക് തോന്നുന്ന സമയത്ത് കഴിക്കും.
എന്തായാലും ഞങ്ങളെ കോര്‍ണര്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് മറ്റുള്ളവര്‍ എന്ന പരാതിയാണ് ഗബ്രി ഈ വാദങ്ങള്‍ക്കെതിരെ ഉയര്‍ത്തിയത്. ഒപ്പം തന്നെ തന്റെ അടുത്ത സുഹൃത്താണ് ഗബ്രിയെന്നും. ഗബ്രിയും ഞാനും തമ്മില്‍ മത്സരിക്കേണ്ടി വന്നാല്‍ അത് ചെയ്യുമെന്നും ജാസ്മിനും മറുപടി പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ