ക്ലാസിക് ചുവടുകളുമായി ജിന്‍റോ; ഈ എപ്പിസോഡ് തൂക്കുമെന്ന് ആരാധകര്‍, കൈയ്യടിച്ച് ലാലേട്ടന്‍ - വീഡിയോ

Published : Mar 24, 2024, 02:47 PM IST
ക്ലാസിക് ചുവടുകളുമായി ജിന്‍റോ; ഈ എപ്പിസോഡ് തൂക്കുമെന്ന് ആരാധകര്‍, കൈയ്യടിച്ച് ലാലേട്ടന്‍ - വീഡിയോ

Synopsis

കഴിഞ്ഞ ദിവസം ജിന്‍റോയുടെ നവരസ പ്രകടനം മോഹന്‍ലാല്‍ വീട്ടിലെ ആള്‍ക്കാരെ കാണിച്ചു കൊടുത്തു പിന്നാലെ ജിന്‍റോയെക്കൊണ്ട് മോഹന്‍ലാല്‍ അവ ചെയ്യിപ്പിക്കാന്‍ നോക്കിയതും എപ്പിസോഡിലെ നല്ല ചിരി സന്ദര്‍ഭമായി മാറി. 

തിരുവനന്തപുരം: മലയാളം ബിഗ് ബോസ് സീസണ്‍ 6 ലെ ഏറ്റവും ജനപ്രിയനായി മാറുന്ന ഒരു മത്സരാര്‍ത്ഥിയാണ് ജിന്‍റോ. ഒരു ബോഡി ട്രെയിനറായ ജിന്‍റോയ്ക്ക് തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് ഇപ്പോള്‍ പവര്‍ ടീം തലവനായിരിക്കുകയാണ്. വീട്ടില്‍ എല്ലാവരും മണ്ടന്‍ എന്ന പട്ടം നല്‍കിയിട്ടും ജിന്‍റോ നടത്തിയ പോരാട്ടം എല്ലാവരുടെ പിന്തുണ ഇദ്ദേഹത്തിന് കിട്ടാന്‍ ഇടയാക്കി. 

കഴിഞ്ഞ ദിവസം ജിന്‍റോയുടെ നവരസ പ്രകടനം മോഹന്‍ലാല്‍ വീട്ടിലെ ആള്‍ക്കാരെ കാണിച്ചു കൊടുത്തു പിന്നാലെ ജിന്‍റോയെക്കൊണ്ട് മോഹന്‍ലാല്‍ അവ ചെയ്യിപ്പിക്കാന്‍ നോക്കിയതും എപ്പിസോഡിലെ നല്ല ചിരി സന്ദര്‍ഭമായി മാറി. അതിനൊപ്പം തന്നെ അടുത്ത ദിവസം ജിന്‍റോയെ ക്ലാസിക് ഡാന്‍സ് പഠിപ്പിച്ച് കളിപ്പിക്കാന്‍ മോഹന്‍ലാല്‍ അപ്സരയെ ഏല്‍പ്പിച്ചിരുന്നു. 

ഈ ഡാന്‍സ് ഇന്നത്തെ എപ്പിസോഡില്‍ കാണാം എന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട  മലയാളം ബിഗ് ബോസ് സീസണ്‍ 6ന്‍റെ സണ്‍ഡേ എപ്പിസോഡ് പ്രമോയില്‍ നിന്നും വ്യക്തമാകുന്നത്. മോഹന്‍ലാല്‍ പോലും അഭിനന്ദിക്കുന്ന പ്രകടനമാണ് ജിന്‍റോയും അപ്സരയും നടത്തിയത് എന്നാണ് പ്രമോയില്‍ നിന്നും വ്യക്തമാകുന്നത്. 

വിസ്മയനൃത്തച്ചുവടുകളുമായി ജിന്റോയും അപ്‌സരയും നിറഞ്ഞപ്പോള്‍ പ്രശംസിക്കുന്ന മോഹന്‍ലാലിനെയും പ്രമോയില്‍ കാണാം. എന്തായാലും പ്രമോ ഇറങ്ങിയതിന് പിന്നാലെ ആവേശത്തിലാണ് വിവിധ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളിലെ ജിന്‍റോ ആരാധകര്‍ ഈ എപ്പിസോഡ് ജിന്‍റോ തൂക്കും എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. എന്തായാലും ജിന്‍റോയുടെ പ്രകടനം ഇന്നത്തെ എപ്പിസോഡില്‍ കാണാം. 

ഗബ്രി ജാസ്മിന്‍ ബന്ധത്തെ മോഹന്‍ലാലിന് മുന്നില്‍ ചോദ്യം ചെയ്ത് മറ്റുവീട്ടുകാര്‍; ഗ്യാലറിയും എതിര്.!

കളിച്ച് പവര്‍ ടീം ആയിട്ടും രക്ഷയില്ല; ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും രണ്ടാമത്തെയാളും പുറത്ത്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്