
ബിഗ് ബോസ് മലയാളം ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ആറു പേര്‍. അഭിഷേക് ശ്രീകുമാറാണ് മൂന്നാമനായി എത്തിയത്. നടനും വ്യവസായിയുമാണ് അഭിഷേക് ശ്രീകുമാറെന്നാണ് ഷോയില്‍ മോഹൻലാല്‍ പരിചയപ്പെടുത്തിയത്. ബിഗ് ബോസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് താൻ ഉദ്ദേശിക്കുന്നത് എന്ന് അഭിഷേക് വ്യക്തമാക്കുകയും ഷോയില്‍ നിലവിലുള്ളവരോടുള്ള ഇഷ്‍ടവും ഇഷ്‍ടക്കേടും മോഹൻലാലിനോട് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലക്കാരനാണ് അഭിഷേക് ശ്രീകുമാറെന്ന് ഷോയുടെ അവതാരകൻ മോഹൻലാല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ബിടെക് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ഡിജിറ്റല്‍ സ്‍ട്രാറ്റജിക് മാര്‍ക്കറ്റിംഗ് അനലിറ്റിക്സിസിലും താൻ പഠനം നടത്തിയിട്ടുണ്ട് എന്നും പ്രൊഫൈല്‍ വീഡിയോയില്‍ അഭിഷേക് ശ്രീകുമാര്‍ വ്യക്തമാക്കി. സ്വന്തമായി ഗാരേജ് നടത്തുകയും ചെയ്യുന്നുണ്ടെന്നും പറഞ്ഞ അഭിഷേക് ശ്രീകുമാര്‍ മഡി എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസത്താല്‍ സോഷ്യല്‍ മീഡിയ തന്നെ പുറത്താക്കി എന്നും അഭിഷേക് ശ്രീകുമാര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ വ്യക്തമാക്കുന്നു. എന്തായാലും എന്റെ നിലപാടുകള്‍ വ്യക്തമാക്കാൻ ഷോയില്‍ ഞാൻ ശ്രമിക്കുക. ഒറിജിലായി നില്‍ക്കാനാണ് ബിഗ് ബോസ് ഷോയില്‍ ഉദ്ദേശിക്കുന്നത് എന്നും അഭിഷേക് ശ്രീകുമാര്‍ തന്നെ പരിചയപ്പെടുത്തിയപ്പോള്‍ വ്യക്തമാക്കി. താൻ കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണെന്നും വൈല്‍ഡ് കാര്‍ഡ് എൻട്രിയായെത്തിയപ്പോള്‍ അഭിഷേക് വ്യക്തമാക്കി.
ബിഗ് ബോസില്‍ നോറയാണ് ഇഷ്‍ടമുള്ളതെന്നും പറയുന്നു അഭിഷേക്. എന്തായാലും നോറ വെട്ടിത്തുറന്ന് പറയുന്നയാളാണ്. ടാര്‍ജറ്റ് ജാൻമണിയെ ആയിരിക്കും എന്നും പറയുന്ന അഭിഷേക് ശ്രീകുമാര്‍ ജെൻഡര്‍ കാര്‍ഡിറക്കുന്നവരെ തനിക്ക് ഇഷ്‍ടമല്ലെന്നും വ്യക്തമാക്കുന്നു. ഋഷിയെക്കൊണ്ട് ബിഗ് ബോസില്‍ കാര്യമില്ലെന്നും പറയുന്ന അഭിഷേക് ശ്രീകുമാര്‍ ബിഗ് ബോസ് ഷോയില്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാകാൻ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് .
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ