Bigg Boss Episode 31 Highlights : ബിഗ് ബോസ് ഇനി ഒരാഴ്‍ച സുഖവാസ കേന്ദ്രം!

Published : Apr 26, 2022, 08:52 PM ISTUpdated : Apr 27, 2022, 12:15 AM IST
Bigg Boss Episode 31 Highlights : ബിഗ് ബോസ് ഇനി ഒരാഴ്‍ച സുഖവാസ കേന്ദ്രം!

Synopsis

സുഖവാസ കേന്ദ്രമായി മാറി ബിഗ് ബോസ് വീട്.

ബിഗ് ബോസിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഓരോ ആഴ്‍ചത്തേയും വീക്ക്‍ലി ടീസ്‍ക്. വീക്ക്‍ലി ടാസ്‍കിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ആഴ്‍ചത്തെ ലക്ഷ്വറി ബജറ്റിനുള്ള പോയന്റുകള്‍ ലഭിക്കുക. അതുകൊണ്ട് ഓരോ മത്സരാര്‍ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കാറുണ്ട്. ഈ ആഴ്‍ചത്തെ വീക്ക്‍ലി ടാസ്‍ക് ഒരു സുഖവാസ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ളതാണ്. ബിഗ് ബോസ് വീട് തന്നെ ഒരു സുഖവാസ കേന്ദ്രമായി മാറുന്നു. മത്സരാര്‍ഥികള്‍ തന്നെ സുഖവാസ കേന്ദ്രത്തില്‍ എത്തുന്ന അതിഥികളായി മാറുന്നു. സുഖവാസ കേന്ദ്രത്തിലെ ജീവനക്കാരായും ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ മാറുന്ന കാഴ്‍ചയാണ്  ഇന്നത്തെ എപ്പിസോഡില്‍.

ബിഗ് ബോസ് റിസോര്‍ട്ടിലെ ജീവനക്കാര്‍ ഇവര്‍

ബിഗ് ബോസ് വീട് 'ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്' ആയിട്ടാണ് ടാസ്‍കില്‍ മാറിയത്. ചീഫ് സൂപ്പര്‍വൈസിംഗ് മാനേജര്‍ (സിഎസ്എം) ആയി ഡെയ്‍സിയെയാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡലിലേക്കുള്ള ജീവനക്കാരെ ഡെയ്‍സി അഭിമുഖം നടത്തി തെരഞ്ഞെടുത്തു. നിമിഷ ഡിഷ് വാഷിംഗ്, റോണ്‍സണ്‍ ക്ലീനിംഗ്, ജാസ്‍മിൻ സെക്യൂരിറ്റി, അഖില്‍ ഷെഫ്, ബ്ലസ്‍ലി അപര്‍ണ, പേഴ്‍സണല്‍ അസിസ്റ്റന്റ്,  എന്നിങ്ങനെയാണ് ജീവനക്കാരെ തെരഞ്ഞെടുത്തത്.

Read More : ബിഗ് ബോസ് വീട് ഒരു റിസോര്‍ട്ടായി, ജോലിക്കാരെ ഇന്റര്‍വ്യൂ ചെയ്‍ത് സിഎസ്എം ഡെയ്‍സി

പൊങ്ങച്ചക്കാരിയായി ലക്ഷ്‍മി പ്രിയ

ബിഗ് ബോസിന്റെ വീക്ക്‍ലി ടാസ്‍കില്‍ നിറഞ്ഞാടി ലക്ഷ്‍മി പ്രിയ. പൊങ്ങച്ചക്കാരിയായ ഒരു കഥാപാത്രമായിട്ടാണ് ബിഗ് ബോസ് ടാസ്‍കില്‍ ലക്ഷ്‍മിപ്രിയ കളം നിറഞ്ഞത്. 'സുഭദ്ര അന്തര്‍ജനം' എന്നായിരുന്നു കഥാപാത്രത്തിനായി ലക്ഷ്‍മി പ്രിയ സ്വീകരിച്ചത്. എല്ലാ മത്സരാര്‍ഥികളെയും ഉള്‍പ്പെടുത്തിയുള്ള ഒരു പ്രകടനമായിരുന്നു ലക്ഷ്‍മി പ്രിയ നടത്തിയത്.

Read More : നടി തമന്നയുടെ ഡമ്മിയായി സൂരജ്, നായകനായി റോണ്‍സണ്‍, ചിരിപ്പിച്ച് ലക്ഷ്‍മി പ്രിയ

ഇന്റര്‍നാഷണല്‍ മോഡലായി ധന്യ

ഇന്റര്‍നാഷണല്‍ മോഡലായ ഒരു കഥാപാത്രമായിട്ടാണ് ധന്യ റിസോര്‍ട്ടായി മാറിയ ബിഗ് ബോസ് വീട്ടില്‍ താമസിക്കാനെത്തിയത് . പുരുഷൻമാരോടൊക്കെ അല്‍പം ബലഹീനതയുള്ള, വായ്‍നോട്ടം കൈമുതലുള്ള വ്യക്തിയാണ് ധന്യയുടെ കഥാപാത്രം എന്നും ബിഗ് ബോസ് അറിയിച്ചു. റോണ്‍സണ്‍, അഖില്‍ എന്നിവരുടെ കഥാപാത്രങ്ങളുമായുള്ള കോമ്പിനേഷൻ രംഗങ്ങളില്‍ ധന്യ മികവ് കാട്ടി.

ഒസിഡി രോഗമുള്ള ആളായി സുചിത്ര, നവ ദമ്പതികളായി റോബിനും ദില്‍ഷയും

സുചിത്ര- ഒസിഡി രോഗമാണ് സുചിത്രയുടെ കഥാപാത്രത്തിന്റെ പ്രത്യേകത. ഒരു കാര്യം ചെയ്‍താലും പിന്നെയും അത് ചെയ്യുക. അടുക്കും ചിട്ടയും വൃത്തിയും അമിതമായ രീതിയിലാകുക. ഒന്നിലും തൃപ്‍തയല്ലാതെയാകുക എന്നൊക്കെയാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. അടുത്തിടെ വിവാഹിതരായ യുവ മിഥുനങ്ങളാണ് റോബിനും ദില്‍ഷയുമെന്ന് ബിഗ് ബോസ് വ്യക്തമാക്കി.. ഹണിമൂണിനായി റിസോര്‍ട്ടില്‍ വന്ന കഥാപാത്രങ്ങള്‍ ആയാണ് പെരുമാറേണ്ടത്. ദില്‍ഷ പൊങ്ങച്ചം പറയുന്ന, അഹങ്കാരിയായ എല്ലാവരെയും പുശ്ചത്തോടെ മാത്രം കാണുന്ന ഒരു കഥാപാത്രമാണ്. ഭാര്യയുടെ നിഴലായിട്ടുള്ള ഒരു കഥാപാത്രമാണ് റോബിന്റേത് എന്നും ബിഗ് ബോസ് അറിയിച്ചു.

ഇനി പുതിയ അതിഥികള്‍

ഇന്നത്തെ അതിഥികളുടെ റോളുകള്‍ കഴിഞ്ഞതായി എപ്പിസോഡിന്റെ അവസാനം ബിഗ് ബോസ് അറിയിച്ചു. ബിഗ് ബോസ് റിസോര്‍ട്ടിലെ വിവിധ ജീവനക്കാരായവര്‍ക്കാണ് നാളെ അതിഥികളാകാനാകുക. ഇന്നത്തെ അതിഥികളുമായി ചേര്‍ന്ന് ആലോചിച്ച് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ആള്‍ക്കാരെ തെരഞ്ഞെടുക്കാൻ ഡെയ്‍സിയോട് ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. അപര്‍ണ, അഖില്‍, നവീൻ, സൂരജ്, നിമിഷ എന്നിവരെയാണ് പുതിയ അതിഥികളായി ഡെയ്‍സിയുടെ അധ്യക്ഷതയില്‍ തീരുമാനിച്ചത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്