Bigg Boss Episode 32Highlights: സുഖവാസ കേന്ദ്രമായി ബി​ഗ് ബോസ് വീട്; ഏറ്റുമുട്ടി സുപ്പർ സ്റ്റാർ നവീനും കേണലും

Published : Apr 27, 2022, 09:07 PM ISTUpdated : Apr 27, 2022, 11:30 PM IST
Bigg Boss Episode 32Highlights: സുഖവാസ കേന്ദ്രമായി ബി​ഗ് ബോസ് വീട്; ഏറ്റുമുട്ടി സുപ്പർ സ്റ്റാർ നവീനും കേണലും

Synopsis

ഇന്ന് വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസമാണ്. ചിരിനിറച്ചൊരു എപ്പിസോഡായിരുന്നു ഇത്.   

ബി​ഗ് ബോസ് സീസൺ നാല് വളരെ രസകരമായ മുഹൂർത്തങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. രണ്ട് ദിവസമായി വീക്കിലി ടാസ്ക് ആണ് ഷോയുടെ ഹൈലൈറ്റ്. ബിഗ് ബോസ് വീട് 'ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്' ആയിട്ടാണ് ടാസ്‍കില്‍ മാറിയത്. ഓരോ മത്സരാർത്ഥിയും തങ്ങളുടെ കഴിവുകളുമായി ടാസ്കിൽ മാറ്റുരയ്ക്കുന്നുണ്ട്. ഇന്ന് വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസമാണ്. ചിരിനിറച്ചൊരു എപ്പിസോഡായിരുന്നു ഇത്. 

ബ്ലെസ്ലിക്കെതിരെ പരാതി

ബ്ലെസ്ലി ഈ ആഴ്ച കിച്ചൺ ടീമിലാണ് ജോലി ചെയ്യേണ്ടതെന്നായിരുന്നു ക്യാപ്റ്റനായ നിമിഷ അറിയിച്ചത്. എന്നാൽ രണ്ട് ദിവസമായി ബ്ലെസ്ലിയെ അടുക്കളയിൽ കാണാൻ ഇല്ലെന്ന് പരാതി പറയുകയാണ് സുചിത്ര. ക്യപ്റ്റനാണ് ബ്ലെസ്ലിയെ കിച്ചൺ ടീമിൽ ഇടണമെന്ന് നിർബദ്ധമായിരുന്നതെന്ന് സുചിത്ര പറയുന്നു. തലമുടി കൊഴിയുന്നതിനാലാണ് കിച്ചണിൽകയറാത്തത് എന്നായിരുന്നു ബ്ലെസ്ലി മറുപടിയായി നിമിഷയോട് പറഞ്ഞത്. നി നിർബന്ധിച്ചത് കൊണ്ടാണ് ടീമിൽ ഇട്ടതെന്നും ഈ എക്സ്ക്യൂസും പറഞ്ഞ് ജോലി ചെയ്യാതിരിക്കരുതെന്നും നിമിഷ പറഞ്ഞു. 

വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസം

കഴിഞ്ഞ ദിവസം മുതലാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്ക് തുടങ്ങിയത്. ഈ ആഴ്‍ചത്തെ വീക്ക്‍ലി ടാസ്‍ക് ഒരു സുഖവാസ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ളതാണ്. ബിഗ് ബോസ് വീട് 'ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്' ആയിട്ടാണ് ടാസ്‍കില്‍ മാറിയത്. കഴിഞ്ഞ ദിവസത്തിൽ നിന്നും വപരീതമായി ഇന്ന് ​ഗസ്റ്റുകളും ജോലിക്കാരും വേവ്വെറെയാണ്. ചീഫ് സൂപ്പര്‍വൈസിംഗ് മാനേജര്‍ (സിഎസ്എം) ആയി ജാനകിയെ ആണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡലിലേക്കുള്ള ജീവനക്കാരെ ജാനകി അഭിമുഖം നടത്തി തെരഞ്ഞെടുക്കുകയും ചെയ്തു. വളരെ രസകരമായൊരു അഭിമുഖമായിരുന്നു ജാസ്മിൻ നടത്തിയത്. 

ഇന്നത്തെ അതിഥികൾ ഇവർ

കഴിഞ്ഞ ദിവസം സുചിത്ര, ലക്ഷ്മി പ്രിയ, ധന്യ എന്നിവരായിരുന്നു അതിഥികളുടെ വേഷത്തിൽ എത്തിയത്. എന്നാൽ ഇന്ന് ഇവർക്ക് ഹോട്ടൽ ജോലികളാണ് ലഭിച്ചത്. പകരം മറ്റ് നാല് പേർ അതിഥികളായി എത്തി.  കേണൽ ജ​ഗൻന്നാഥ വർമ്മ എന്ന അതിഥിയായി എത്തിയത് അഖിൽ ആയിരുന്നു. ഏറെ രസകരമായ നിമിഷമായിരുന്നു അഖിൽ ബി​ഗ് ബോസ് വീട്ടിൽ നൽകിയത്. സൂപ്പർ സ്റ്റാർ ആയാണ് നവീൻ എത്തിയത്. കേണലും സൂപ്പർ സ്റ്റാറും തമ്മിലുള്ള രസകരമായ തർക്കവും ടാസ്ക്കിന്റെ മാറ്റ് കൂട്ടി. പിന്നീട് എത്തിയത് അപർണയാണ്. ഡിക്ടറ്റീവ് ആയിട്ടായിരുന്നു  അപർണ്ണ എത്തിയത്. കള്ളനായിട്ട് എത്തിയത് സൂരജാണ്. നിമിഷ എത്തിയത് വ്ലോ​ഗറായിട്ടാണ്. എല്ലാ അതിഥികളും അവരുടെ കഥാപാത്രങ്ങൾ വളരെ നന്നായി തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു. ചിരി നിറച്ചൊരു എപ്പിസോഡായിരുന്നു എന്നതാണ് വാസ്തവം. 

ഡിക്ടറ്റീവ് അപർണ്ണയ്ക്ക് വിഷം കൊടുത്തതാര് ? മോഷണം തുടങ്ങി സൂരജ്

ഏറെ രസകരമായൊരു വീക്കിലി ടാസ്ക്കാണ് ബി​ഗ് ബോസിൽ നടക്കുന്നത്. സിഐഡി ആയി എത്തിയത് അപർണ്ണയാണ്. എല്ലാവരേയും സംശയത്തോടെ നോക്കുന്ന അപർണ്ണ ആഹാരം കഴിക്കുന്നതിനിടെ ശർദ്ദിക്കുകയാണ്. വിഷം തനിക്ക് ആരോ നൽകി എന്നാണ് സിഐഡി അപർണ്ണ ഹോട്ടൽ ജീവനക്കാരോട് പറയുന്നത്. ഈ തക്കരം നോക്കി സുഖവാസ കേന്ദ്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുകയാണ് കള്ളൻ കഥാപാത്രമായി എത്തിയ സൂരജ്. ഒടുവിൽ അപർണക്ക് വിഷം നൽകിയത് കിച്ചൺ ടീമിലെ റോബിൻ ആണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഈ കോലാഹലങ്ങൾക്കിടെയിലും മോഷണം തുടരുകയാണ് സൂരജ്. ഒടുവിൽ സെക്യൂരിറ്റി ആയ ലക്ഷ്മി സൂരജിനെ കയ്യോടെ പിടിക്കുകയും ചെയ്യുന്നുണ്ട്. 

ജീവനക്കാർക്ക് റാങ്ങിം​ഗ്

ഇന്നത്തെ അതിഥികളുടെ റോളുകള്‍ കഴിഞ്ഞതായി എപ്പിസോഡിന്റെ അവസാനം ബിഗ് ബോസ് അറിയിച്ചു. ബിഗ് ബോസ് റിസോര്‍ട്ടിലെ വിവിധ ജീവനക്കാരായവര്‍ക്കാണ് നാളെ അതിഥികളാകാനാകുക. ഇന്നത്തെ അതിഥികളുമായി ചേര്‍ന്ന് ആലോചിച്ച് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ആള്‍ക്കാരെ തെരഞ്ഞെടുക ആയിരുന്നു. സുചിത്ര, ധന്യ, ഡെയ്സി,റോൺസൺ, ദിൽഷ എന്നിവരെയാണ് പുതിയ അതിഥികളായി  തീരുമാനിച്ചത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ