
ബിഗ് ബോസ് സീസൺ നാല് ഒരുമാസം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകം തന്നെ ആരൊക്കെയാകും ഷോയുടെ ഫൈനൽ ഫൈവിൽ എത്തുകയെന്ന വിലയിരുത്തലുകൾ പ്രേക്ഷകർ നടത്തി കഴിഞ്ഞു. ഇപ്പോഴിതാ ഫൈനൽ ഫൈവിൽ എത്താൻ യോഗ്യത ഇല്ലാത്തവർ ആരൊക്കെയെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. വീക്കൻഡ് എപ്പിസോഡായ ഇന്ന് മത്സരാർത്ഥികളുമായി സംവാദിക്കുന്നതിനിടെയാണ് മോഹൻലാൽ ഇക്കാര്യം ചോദിച്ചത്. രണ്ട് പേരുകൾ ആണ് ഓരോ മത്സരാർത്ഥിയും പറഞ്ഞത്.
മത്സരാർത്ഥികൾ പറഞ്ഞ ലിസ്റ്റ്
ബ്ലെസ്ലി- ലക്ഷ്മി പ്രിയ, നിമിഷ
നിമിഷ- ഡോ. റോബിൻ, ദിൽഷ
റോബിൻ- സൂരജ്, നിമിഷ
നവീൻ- സുചിത്ര, ധന്യ
അപർണ- ജാസ്മിൻ, ലക്ഷ്മി പ്രിയ
ജാസ്മിൻ- ലക്ഷ്മി പ്രിയ, ബ്ലെസ്ലി
അഖിൽ- റോൺസൺ, ലക്ഷ്മി പ്രിയ
സൂരജ്- റോൺസൺ, ലക്ഷ്മി പ്രിയ
ലക്ഷ്മി പ്രിയ- അപർണ, ജാസ്മിൻ
ഡെയ്സിയുടെ എലിമിനേഷൻ, പൊട്ടിക്കരഞ്ഞ് സൂരജ്; ആശ്വസിപ്പിച്ച് അഖിൽ
ബിഗ് ബോസ്(Bigg Boss ) മലയാളം സീസൺ നാലിന്റെ മുപ്പത്തി ആറാമത്തെ എപ്പിസോഡായ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. അപ്രതീക്ഷിതമായുള്ള നവീന്റെയും ഡെയ്സിയുടെയും എലിമിനേഷൻ ബിഗ് ബോസ് വീടിനെ ആകെ സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഷോയിൽ ഡെയ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സൂരജ്. ഷോ തുടങ്ങിയത് മുതലുള്ള ഇരുവരുടെയും സൗഹൃദം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഡെയിയുടെ പടിയിറക്കം താങ്ങാനാകാതെ പൊട്ടിക്കരയുകയാണ് സൂരജ്.
അഖിലിനെ കെട്ടിപിടിച്ചായിരുന്നു സൂരജ് കരഞ്ഞത്. അഖിൽ സൂരജിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമാകുക ആയിരുന്നു. സൂരജിനെയാകും താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുകയെന്ന് മോഹൻലാലിനോട് ഡെയ്സിയും പറഞ്ഞിരുന്നു.
അതേസമയം, പ്രേക്ഷകരുടെ തീരുമാനത്തില്‍ താൻ വിശ്വസിക്കുന്നുവെന്നാണ് മോഹൻലാലിനടുത്തെത്തിയ ഡെയ്സി പറഞ്ഞത്. പുറത്ത് പോകണമെന്ന് തനിക്ക് ആഗ്രഹം ഇല്ലായിരുന്നുവെന്ന് ഡെയ്സി പറയുന്നു. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന ആളാണ്, നിലപാടുകള്‍ ഉണ്ടായിരുന്നു, വഴക്കുണ്ടാക്കും. പിന്നെ എന്താണ് പ്രേക്ഷകര്‍ ഇങ്ങനെ തീരുമാനിച്ചതെന്ന് മോഹന്‍ലാല്‍ ഡെയ്സിയോട് ചോദിക്കുന്നു. അറിയില്ല, പുറത്ത് പോയി എപ്പിസോഡുകള്‍ കണ്ടാലേ അറിയാനാകൂവെന്നും അകത്ത് നില്‍ക്കാന്‍ വളരെ പ്രയാസമാണെന്നും ഡെയ്സി പറയുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോം കിട്ടിയത് തന്നെ വലിയൊരു ഭാഗ്യമാണ്. സൂരജിനെ ഭയങ്കരമായി മിസ് ചെയ്യും. എനിക്ക് അവനെ ഒത്തിരി ഇഷ്ടമാണെന്നും ഡെയ്സി പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ