Bigg Boss Episode 43 Highlights : ബിഗ് ബോസില്‍ സര്‍പ്രൈസ്, ആരും പുറത്തായില്ല, ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രിയും

Published : May 08, 2022, 09:32 PM ISTUpdated : May 09, 2022, 01:11 AM IST
Bigg Boss Episode 43 Highlights : ബിഗ് ബോസില്‍ സര്‍പ്രൈസ്, ആരും പുറത്തായില്ല, ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രിയും

Synopsis

ബിഗ് ബോസില്‍ ഈ ആഴ്‍ച എലിമിനേഷനില്ല (Bigg Boss Episode 43 Highlights).

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ പല ട്വിസ്റ്റുകളും സംഭവിക്കുകയാണ്. കഴിഞ്ഞ ആഴ്‍ച രണ്ടുപേരാണ് ബിഗ് ബോസില്‍ നിന്ന് പുറത്തായത്. നവീനും  ഡെയ്‍സിയും. ഈ ആഴ്‍ചയാകട്ടെ റിയാസ് സലിം എന്നയാള്‍  വൈല്‍ഡ് കാര്‍ഡ് എൻട്രിയായി കഴിഞ്ഞ ദിവസം എത്തി. ഇന്ന് നവീൻ മാധവും വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തി. രണ്ടുപേരും സീക്രട്ട് റൂമിലാണ്. ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കാനും ഉചിതമായ സമയത്ത് വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കുമെന്നുമാണ് മോഹൻലാല്‍ അറിയിച്ചത്. രസകരമായ ഒട്ടേറെ സംഭവങ്ങളാല്‍ ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡ് മനോഹരമായി.

Read More : ബിഗ് ബോസില്‍ 'സ്വയംവരം'

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ഇന്ന് മോഹൻലാല്‍ രസകരമായ ഒരു ഗെയിം നടത്തി. സ്വയംവരം എന്ന് പേരിട്ട് വിളിച്ചാണ് മോഹൻലാല്‍ ഗെയിമിനെ കുറിച്ച് പറഞ്ഞത്. കരിഞ്ഞതും നല്ലതുമായ  കുറച്ച് മാലകള്‍ സ്റ്റോര്‍ റൂമില്‍ നിന്ന് ലിവിംഗ് ഏരിയയിലേക്ക് കൊണ്ടുവച്ചു. ബിഗ് ബോസില്‍ നിന്നിട്ട് ഒരു കാര്യവും ഇല്ല എന്ന് കരുതുന്ന ആളിന് കരിഞ്ഞ മാല ഇടണം.  എന്തായാലും നില്‍ക്കാൻ യോഗ്യതയുണ്ട് എന്ന് തോന്നുന്നയാള്‍ക്ക് നല്ല മാലയും ഇടുന്നതായിരുന്നു ഗെയിം. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായിട്ട് തന്നെയായിരുന്നു ഗെയിമിന്റെ പോക്ക്. എന്തുകൊണ്ടാണ് നല്ല മാലയും കരിഞ്ഞ മാലയും ഓരോരുത്തര്‍ക്കും ഇട്ടതെന്ന് എല്ലാവരും വ്യക്തമാക്കുകയും ചെയ്‍തതോടെ ബിഗ് ബോസ് വീട്ടിലെ നിലവിലെ അഭിപ്രായം കൂടിയാണ് വ്യക്തമായത് (Bigg Boss). 

Read More : ബിഗ് ബോസില്‍ പുതിയ മത്സരാര്‍ഥി

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ ഗതി മാറുകയാണ്. ഈ ആഴ്‍ച രണ്ട് വൈല്‍ഡ് കാര്‍ഡ് എൻട്രിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം റിയാസ് സലിം എന്നയാളെയായിരുന്നു മോഹൻലാല്‍ ബിഗ് ബോസിലേക്ക് ക്ഷണിച്ചത്. ഇന്ന് വിനയ് മാധവാണ് ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിരിക്കുന്നത്.

ഫ്രണ്ട്‍ഷിപ്പിനറെ പേരിലല്ല ക്യാപ്റ്റൻസി

ഫ്രണ്ട്‍ഷിപ്പിനറെ പേരിലാണ്  ജാസ്‍മിന് ബിഗ് ബോസിന്റെ ക്യാപ്റ്റൻസി കിട്ടിയത് എന്ന വാദത്തോടുള്ള പ്രതികരണവും മോഹൻലാല്‍ ഇന്ന് ആരാഞ്ഞു. ഏഴ് മത്സരാര്‍ഥികളാണ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ ഉണ്ടായത് എന്ന മുഖവുരയോടെയാണ് ജാസ്‍മിൻ പറഞ്ഞുതുടങ്ങിയത്. അതില്‍ ഒരാളാണ് ക്യാപ്റ്റൻ. ഫ്രണ്ട്‍ഷിപ്പാണെങ്കില്‍ രണ്ടുപേരാകണ്ടേ. ഞാൻ മുമ്പ് പറഞ്ഞ ഒരു കാര്യമുണ്ട്. ജീവിതത്തിലും ബിഗ് ബോസിലും ഒരാളെ സേവ് ചെയ്യാൻ പറ്റുമെങ്കില്‍ ഞാൻ എന്നെ ചെയ്യും. നിമിഷ നിമിഷയെ സേവാക്കും. ഒരാളെ കൂടി സേവ് ചെയ്യാൻ പറ്റുമെങ്കില്‍ ഞാൻ നിമിഷയെ സേവ് ചെയ്യും. ക്യാപ്റ്റൻസി ചര്‍ച്ച തുടങ്ങുമ്പോള്‍ താൻ ഒരാളോ നിമിഷയോ കൈപൊക്കിയാല്‍ മറ്റെയാള്‍ ഔട്ട് ആയി പോകില്ല. ഐക്യകണ്ഠേനയാണ് തീരുമാനം എടുത്തത് എന്നും ജാസ്‍മിൻ  പറഞ്ഞു.

മനുഷ്യത്തം കൂടിയെന്ന് ബ്ലസ്‍ലി

ഇന്ന് പുറത്തുപോകുമെന്ന കാര്യത്തില്‍ സംശയമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ബ്ലസ്‍ലി മാത്രമാണ് എഴുന്നേറ്റത്. തനിക്ക് കഴിഞ്ഞ ആഴ്‍ച അത്ര മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ബ്ലസ്‍ലി കാരണം പറഞ്ഞത്. എന്താണം കാരണം എന്ന് ചോദിച്ചപ്പോള്‍ മനുഷ്യത്തം കൂടുകയും മൃഗീയത്തം കുറയുകയും ചെയ്‍തെന്ന് ബ്ലസ്‍ലി പറഞ്ഞു. ബ്ലസ്‍ലിക്ക് കിളി പോയിരിക്കുകയാണോ എന്ന് മോഹൻലാലും ചോദിച്ചു.

എലിമിനിഷനില്ലാത്ത ആഴ്‍ച

ബിഗ് ബോസില്‍ ഇത്തവണ വലിയ സര്‍പ്രൈസ് ആയിരുന്നു. ബിഗ് ബോസ് തുടങ്ങി ആദ്യമായി ഒരാഴ്‍ച എലിമിനേഷനില്ലാതെ വന്നിരിക്കുന്നു. പക്ഷേ ഇത്തവണ എലിമിനേഷനില്‍ വന്ന ആള്‍ക്കാര്‍ തന്നെയാകും അടുത്ത ആഴ്‍ചയിലും എവിക്ഷനുള്ള പട്ടികയില്‍ ഉണ്ടാകുക. മത്സരാര്‍ഥികള്‍ എല്ലാം കഴിഞ്ഞ ആഴ്‍ച മികച്ച  പ്രകടനം നടത്തിയതിനാലാണ് എലിമിനേഷൻ ഒഴിവാക്കിയതെന്ന് മോഹൻലാല്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ