Bigg boss : 'ഇത് ഫോട്ടോഷോപ്പാണെന്ന് വിരോധികൾ പറയും' ഒത്തുകൂടി ബിഗ് ബോസ് താരങ്ങൾ

Published : May 31, 2022, 10:43 PM IST
Bigg boss : 'ഇത് ഫോട്ടോഷോപ്പാണെന്ന് വിരോധികൾ പറയും' ഒത്തുകൂടി ബിഗ് ബോസ് താരങ്ങൾ

Synopsis

ബിഗ് ബോസ് സീസൺ നാല് പത്താമത്തെ ആഴ്ചയിലൂടെ മുന്നോട്ടു പോവുകയാണ്

മലയാളം ബിഗ് ബോസ് സീസൺ (Bigg Boss) നാല് പത്താമത്തെ ആഴ്ചയില്‍ എത്തിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരമാണ് അരങ്ങേറുന്നത്. സീസണ്‍ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോഴേക്ക് മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്. അതേസമയം ബിഗ് ബോസ് ഹൌസില്‍ നിന്ന് പുറത്തെത്തിയ ചിലരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. 

നവീൻ, നിമിഷ, അപർണ, ഡെയ്സി, അശ്വിൻ എന്നിവരാണ് ഒത്തുചേർന്ന് തങ്ങളുടെ സൗഹൃദം പുതുക്കിയത്. ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങൾ ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ശാലിനിയും ജാനകിയും എവിടെ പോയി എന്നാണ് ചിത്രത്തിന് താഴെ പലരും ചോദിക്കുന്നത്. എന്നാൽ അവരെ മിസ് ചെയ്തെന്നായിരുന്നു പോസ്റ്റിൽ പലരും കുറിച്ചിരിക്കുന്നത്. അവസാന അഞ്ചുപേര്‍ വേറെ ഉണ്ടാകും, പക്ഷെ ഞങ്ങളാണ് അതിലും മെച്ചമുള്ള അഞ്ചുപേര്‍, ബിഗ് ബോസ് സീസൺ നാലിന്റെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച. എല്ലാവരെയും വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ബിഗ് ബോസ് തീം സോങ് കേട്ട് ഇന്നും ഉണര്‍ന്നു, ശാലിനിക്ക് അത് കഴിഞ്ഞില്ല... വിരോധികൾ ഇത് ഫോട്ടോഷോപ്പാണെന്ന് പറയുമെന്നായിരുന്നു നിമിഷ കുറിച്ചത്.

 

'ശ്രീധന്യ കാറ്ററിംഗ് സര്‍വീസു'മായി ജിയോ ബേബി; ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി (Jeo Baby) സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് (Sreedhanya Catering Service) എന്ന് പേരിട്ടു. ജിയോ ബേബിയുടേത് തന്നെയാണ് രചന. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പ്പന ടോണി ബാബു, എംപിഎസ്ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍റ്. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് ജിയോ ബേബി അറിയിച്ചു. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക