
ബിഗ് ബോസ് മലയാളംസീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂലൈ മൂന്നിന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്‍ക്ക് വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു (Bigg Boss).
ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാര്‍ഥികളിൽ നിന്നും പ്രേക്ഷകർ പലഘട്ടങ്ങളിലായി നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാൻ അവശേഷിക്കുന്നത് ആറുപേരാണ് . അവസാനറൗണ്ടിൽ പ്രേക്ഷകവിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വര്ഗീസ് , സൂരജ് , ബ്ലെസ്സലി , ലക്ഷ്‍മി പ്രിയ , ദില്‍ഷാ പ്രസന്നൻ , റിയാസ് സലിം എന്നിവരാണ്. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ;
പ്രശസ്‍ത താരങ്ങളായ സൂരജ് വെഞ്ഞാറമൂട് , പ്രജോദ് കലാഭവൻ , നോബി , വീണ നായർ , ലാൽബാബു തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും കൺടെംപററി ഡാൻസുകളും ചലച്ചിത്രപിന്നണി ഗായകരായ സയനോര ഫിലിപ്പ് , ഇന്ദുലേഖ, മ്യൂസിഷ്യൻ അരുൺ വര്ഗീസ്എ ന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറും.
ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂലൈ മൂന്ന് ഞായറാഴ്‍ച രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്.
വിജയ് ദേവെരകൊണ്ടയുടെ മുഖം ടാറ്റ് ചെയ്‍തു, ആരാധികയെ കാണാനെത്തി താരം
തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ് ദേവെരകൊണ്ട. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരവുമാണ് വിജയ് ദേവെരകൊണ്ട. ഇപ്പോഴിതാ തന്റെ കടുത്ത ആരാധികയെ വിജയ് ദേവെരകൊണ്ട നേരിട്ട് കണ്ടതാണ് പുതിയ വാര്‍ത്ത. തന്റെ ഏറ്റവും പുതിയ സിനിമയായ 'ലൈഗറി'ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവെരകൊണ്ട ആരാധികയെ കാണാൻ എത്തിയത്.
വിജയ് ദേവെരകൊണ്ടയുടെ മുഖം തന്റെ ദേഹത്ത് ആരാധിക ടാറ്റൂ ചെയ്‍തിരുന്നു. താരത്തെ നേരില്‍ക്കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ വിജയ് ദേവെരകൊണ്ട ചേര്‍ത്തുപിടിച്ചു. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ സംവിധായകൻ പുരി ജഗനാഥും വിജയ്‍ക്കൊപ്പമുണ്ടായിരുന്നു. നടൻ വിജയ് ദേവെരകൊണ്ടയും ആരാധികയും തമ്മിലുള്ള കൂടിക്കാഴ്‍ചയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നു. ക്ലൈമാക്സിൽ അതിഥി താരമായി മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ 'ലൈഗറെ'ന്ന ചിത്രത്തിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുന്ന അവസാന ഘട്ടത്തിലാണ്.
മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഓഗസ്റ്റ് 25ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നും അറിയിച്ചിട്ടുണ്ട്.
Read More : വിജയ് ദേവെരകൊണ്ട 'ലൈഗര്‍.', പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ