Bigg Boss 4 : ബിഗ് ബോസില്‍ ലക്ഷ്മിപ്രിയയുടെ നിരാഹാരം അവസാനിച്ചു; വിചാരണ, തുറന്ന പോര്

Published : Apr 30, 2022, 11:56 PM IST
Bigg Boss 4 : ബിഗ് ബോസില്‍ ലക്ഷ്മിപ്രിയയുടെ നിരാഹാരം അവസാനിച്ചു; വിചാരണ, തുറന്ന പോര്

Synopsis

ഒന്‍പത് പേരാണ് ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍

സഹ മത്സരാര്‍ഥികള്‍ക്കിടയിലെ സൌഹൃദം ശത്രുതയായി മാറുന്നതും തിരിച്ച് സംഭവിക്കുന്നതുമൊക്കെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ സ്ഥിരം കാഴ്ചയാണ്. അത്തരത്തില്‍ ചില ബന്ധങ്ങളില്‍ ഉണ്ടായ വ്യത്യാസങ്ങള്‍ ഇന്നത്തെ എപ്പിസോഡില്‍ സജീവ ചര്‍ച്ചയായി. ലക്ഷ്മിപ്രിയയായിരുന്നു ഇതിന്‍റെയെല്ലാം കേന്ദ്രസ്ഥാനത്ത് നിന്നത്. ബിഗ് ബോസ് ഹൌസില്‍ താന്‍ അടുപ്പം സൂക്ഷിച്ചിരുന്ന പലരില്‍ നിന്നും ലക്ഷ്മിപ്രിയ അകലുന്ന കാഴ്ചയാണ് ഷോയില്‍ കഴിഞ്ഞ വാരം പ്രേക്ഷകര്‍ കണ്ടത്. ഇതേത്തുടര്‍ന്ന് ലക്ഷ്മി ഭക്ഷണം പോലും ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും പ്രേക്ഷകര്‍ കണ്ടു. ഇന്ന് ആദ്യം നാരങ്ങാനീര് നല്‍കി ലക്ഷ്മിപ്രിയയുടെ നിരാഹാരം അവസാനിപ്പിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

ലക്ഷ്മിപ്രിയ സേഫ് ഗെയിം അവസാനിപ്പിച്ച് യഥാര്‍ഥ ഗെയിമിലേക്ക് ഇറങ്ങിയതായി തോന്നുന്നുവെന്ന് പറഞ്ഞ മോഹന്‍ലാല്‍ അവര്‍ക്ക് ഒരു സവിശേഷാവസരവും നല്‍കി. തെരഞ്ഞെടുക്കുന്ന മൂന്നു പേരെ എല്ലാവരുടെയും മുന്നില്‍വച്ച് വിചാരണ ചെയ്യാനുള്ള അവസരമായിരുന്നു അത്. ഇതുപ്രകാരം മൂന്നു പേരെയാണ് ലക്ഷ്മി തെരഞ്ഞെടുത്തത്. നവീന്‍, ധന്യ, സുചിത്ര എന്നിവരായിരുന്നു അവര്‍. നവീന്‍ ബിഗ് ബോസ് ഹൌസില്‍ തന്‍റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നുവെന്നും എന്നാല്‍ തന്നെക്കുറിച്ചുള്ള കുറ്റങ്ങള്‍ മറ്റുള്ളവരോട് ചെന്ന് പറയുന്നു എന്നുമായിരുന്നു ലക്ഷ്മി ഉയര്‍ത്തിയ ആരോപണം. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആരോടെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ കൈ പൊക്കാമെന്നുമായിരുന്നു നവീന്‍റെ പ്രതികരണം. സുചിത്ര ഉള്‍പ്പെടെയുള്ളവരോടാണ് നവീന്‍ അങ്ങനെ പറഞ്ഞിട്ടുള്ളതെന്ന് ലക്ഷ്മിയും പ്രതികരിച്ചു.

താന്‍ തെറ്റെന്ന് കരുതാത്ത ഒരു ചെറിയ കാര്യത്തെ ധന്യ ഉയര്‍ത്തിക്കാട്ടി എന്നായിരുന്നു ലക്ഷ്മിയുടെ മറ്റൊരു പരാതി. ഹൌസിലെ മികച്ച വൃത്തിയുള്ളവരെ തെരഞ്ഞെടുക്കാന്‍ റോബിന് ബിഗ് ബോസ് നല്‍കിയ ടാസ്കില്‍ ലക്ഷ്മിപ്രിയയുടെ പേരാണ് ഏറ്റവും വൃത്തിയുള്ള ആളായി റോബിന്‍ പറഞ്ഞത്. എന്നാല്‍ അതിനുശേഷം ടോയ്ലറ്റിനു മുന്‍പിലുള്ള സ്ഥലത്തെ സോഫയില്‍ ആരോ തോര്‍ത്ത് വിരിച്ചിടുന്നതായും അത് ശ്രദ്ധിക്കണമെന്നും ധന്യ പറഞ്ഞിരുന്നു. താനാണ് അവിടെ തോര്‍ത്ത് വിരിച്ചിരുന്നതെന്നും തനിക്കൊരു അംഗീകാരം ലഭിച്ചപ്പോള്‍ ധന്യ ഇത് ഉയര്‍ത്തിക്കാട്ടിയത് തന്നെ വിഷമിപ്പിച്ചുവെന്നും ലക്ഷ്മി നേരത്തേതന്നെ പലരോടും പറഞ്ഞിരുന്നു. അതാണ് ലക്ഷ്മി ഇന്നും ആവര്‍ത്തിച്ചത്. എന്നാല്‍ അത് ചെയ്തിരുന്നത് ലക്ഷ്മിയാണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്ന് ധന്യ പ്രതികരിച്ചു. വൃത്തിയെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ് ഉള്ളതെന്നും.

തന്നോട് സ്നേഹമുണ്ടോ എന്നാണ് സുചിത്രയോട് ലക്ഷ്മി ചോദിച്ചത്. സ്നേഹമുണ്ട് എന്നായിരുന്നു സുചിത്രയുടെ പ്രതികരണം. ഇരുവര്‍ക്കുമിടയിലെ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനും ഈ ടാസ്ക് വേദിയായി. ഇന്നത്തെ എപ്പിസോഡിലെ പ്രധാന സംഭവമായിരുന്നു ലക്ഷ്മിക്ക് ലഭിച്ച ഈ സവിശേഷ ടാസ്ക്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒരു ദിവസം 45000 രൂപ, നിന്നത് 50 ദിവസം; ബി​ഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്
ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ