'സൈബര്‍ അറ്റാക്കുണ്ടാകുന്നു', അഖില്‍ മാരാരുടെ ഫേസ്‍ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ

Published : May 29, 2023, 04:46 PM IST
'സൈബര്‍ അറ്റാക്കുണ്ടാകുന്നു', അഖില്‍ മാരാരുടെ ഫേസ്‍ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ

Synopsis

സൈബര്‍ അറ്റാക്കുണ്ടാകുന്നുവെന്ന് ആരോപിച്ച് കുറിപ്പ്.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. അഖില്‍ മാരാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് എതിരെ സൈബര്‍ അറ്റാക്കുണ്ടാകുന്നുവെന്ന് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍. അഖില്‍ മാരാരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പ്രവീണ്‍ സുധാകര്‍ ജലജ എന്നയാള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടൻ തന്നെ അറിയിക്കുമായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അഖില്‍ മാരാരുടെ ഫേസ്‍ബുക്ക് പേജില്‍ വന്ന കുറിപ്പ്.

പ്രിയ്യപ്പെട്ട സ്നേഹിതരെ അഖിൽ മാരാരുടെയും മറ്റു ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ട്സ് തുടർച്ചയായി അറ്റാക്ക് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതാണ് നമ്മുടെ ബലമായ സംശയം. ഫേസ്ബുക്ക് അക്കൗണ്ട് നമുക്ക് വിജയകരമായ സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും ഇൻസ്റ്റാഗ്രാം നമുക്ക് ഇഷ്യൂ റിസോൾവ് ചെയ്യാൻ കുറച്ചുകൂടി സമയം ആവശ്യമായി വന്നിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ഇപ്പോൾ ഇല്ലാത്തതിനാൽ നമ്മൾ ആരെയും തന്നെ കുറ്റപ്പെടുത്താനോ സമൂഹത്തിന്റെ മുന്നിൽ ആരോപണ വിധേയർ ആക്കാനോ ആഗ്രഹിക്കുന്നില്ല. വളരെ വേഗത്തിൽ തന്നെ പ്രശ്‍നപരിഹാരം ചെയ്‍തു പൂർവാധികം ശക്തിയോടെ ഞങ്ങൾ തിരിച്ചുവരുന്നതായിരിക്കും. ഞങ്ങൾക്ക് കിട്ടുന്ന മെസ്സേജുകളും ഫോൺ കോൾസും നിങ്ങളുടെ വേവലാതിയും അഖിൽ മാരാരോടുള്ള ഇഷ്‍ടവും വ്യക്തമാക്കുന്നു, നിങ്ങളുടെ ഈ സ്നേഹത്തിനു ഒരായിരം നന്ദി.കൂടുതൽ വിവരങ്ങൾ ഞങ്ങൾ ഉടനെ തന്നെ അറിയിക്കുന്നതായിക്കും.

കഴിഞ്ഞ പ്രാവശ്യം നോമിനേഷനില്‍ വന്ന അഖില്‍ മാരാര്‍ സേഫാകുകയും മത്സരത്തില്‍ തിരിച്ചെത്തുകയും ചെയ്‍തിരുന്നു. കപ്പ് ഉയര്‍ത്തും എന്നായിരുന്നു മോഹൻലാലിനോട് അഖില്‍ മാരാര്‍ വ്യക്തമാക്കിയത്. ബിഗ് ബോസ് ഹൗസിന് പുറത്ത് തനിക്ക് പിന്തുണ ഉണ്ട് എന്ന തിരിച്ചറിവിലാണ് അഖില്‍ മാരാര്‍. അതുകൊണ്ടുതന്നെ അഖിലിന്റെ പുതിയ തന്ത്രങ്ങള്‍ എന്തൊക്കെയാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Read More: "സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ" : രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രം ആരംഭിച്ചു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ