'ഞാൻ 2012ല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു', പ്രവചനങ്ങള്‍ ഓര്‍മിപ്പിച്ച് മാരാര്‍

Published : Jul 03, 2023, 12:43 AM IST
'ഞാൻ 2012ല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു', പ്രവചനങ്ങള്‍ ഓര്‍മിപ്പിച്ച് മാരാര്‍

Synopsis

'എന്റെ ജന്മം ഒരു നിയോഗത്തിന്റെ ഫലമായിട്ടാണ് എന്ന് കരുതുന്നു'.  

അഖില്‍ മാരാര്‍ ബിഗ് ബോസ് ഫൈവ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസ് മാന്ത്രികലോകം തന്നെയാണ് എന്നാണ് വിജയ കിരീടം ചൂടിയതിന് പിന്നീലെ ഏഷ്യാനെറ്റിനോട് സംസാരിക്കവേ അഖില്‍ മാരാര്‍ വ്യക്തമാക്കിയത്. എന്താണ് ഞാൻ എന്ന് തിരിച്ചറിയുമ്പോള്‍ തന്നെ എല്ലാവരും സ്നേഹിക്കുന്നത് കാണുമ്പോള്‍ സന്തോഷവും കടപ്പാടുമുണ്ടാകുന്നു. എന്റെ ജന്മം ഒരു നിയോഗത്തിന്റെ ഫലമായിട്ടാണ് എന്ന് 2012ലേ ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടിരുന്നു എന്നും അഖില്‍ മാരാര്‍ ഓര്‍മിച്ചു.

അഖില്‍ മാരാര്‍ക്ക് പറയാനുള്ളത്

ഞാൻ എന്റെ ഫേസ്ബുക്കില്‍ 2012ല്‍ തന്നെ ഒരു പോസ്റ്റിട്ടുണ്ട്. എന്റെ ജന്മം ഒരു നിയോഗത്തിന്റെ ഫലമായിട്ടാണ് എന്ന്. ഞാൻ എന്തൊക്കെയോ ആയിത്തീരും മനസ് പറയുന്നു,  അതിനാല്‍ ഞാൻ മനസിനൊപ്പം സഞ്ചരിക്കാൻ തുടങ്ങുകയാണ്. ഇന്നല്ലെങ്കില്‍ നാളെ താൻ എന്തെങ്കിലും ആയിത്തീരും എന്ന് 2012ല്‍ എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉണ്ട്. പിന്നീട് 2017ല്‍ ഞാനൊരു ഫേസ്‍ബുക്ക് പോസ്റ്റ് ഇടുകയാണ്. എന്റെ പേര് ബിഗ് സ്‍ക്രീനില്‍ എഴുതി കാണിച്ചിരിക്കും എന്ന്. നാല് വര്‍ഷത്തിനുള്ളില്‍ എന്റെ പേര് എഴുതി കാണിച്ചു. ഒരുപാട് രാഷ്‍ട്രീയ പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. അതൊക്കെ ഭയങ്കര കൃത്യമായിട്ട് വന്നിട്ടുണ്ട്. പണ്ടുതൊട്ടേ എനിക്ക് ഇല്യൂഷൻസു പോലെ പലതും തോന്നാറുണ്ട്. ഇത് ഇന്ന രീതിയില്‍ ആയിരിക്കുമെന്നൊക്കെ. അതൊരു തോന്നിലാണ്. ദൈവാനുഗ്രഹമായി തോന്നുന്നു. ഇതിനകത്ത് നമ്മള്‍ പറഞ്ഞത് ശരിയായിട്ടുണ്ടാകും തെറ്റായിട്ടുണ്ടാകും ചിലപ്പോള്‍. നമ്മള്‍ ഇങ്ങനേ ചിന്തിച്ചുകൊണ്ടിരിക്കും. ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഉത്തരം കണ്ടെത്തും.

നൂറ് അസുലഭ നിമിഷങ്ങളാണ് ലഭിച്ചത്. എന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തതാണ്. നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ഒരിക്കലും നമ്മള്‍ ഒപ്പിയെടുക്കുന്നില്ല. ഇവിടെ നല്ല നിമിഷങ്ങള്‍ ഒപ്പിയെടുക്കുന്നതിനാല്‍ അത് എപ്പോഴുമുണ്ടാകും.

Read More: സംഭവബഹുലം, നാടകീയം, ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാല്‍

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

18 ലക്ഷവുമായി പുറത്തേക്ക്, ഒരാഴ്ച കൂടി കാത്തിരുന്നെങ്കിൽ 50 ലക്ഷം കിട്ടിയേനെ ! ഞെട്ടലിൽ ബി​ഗ് ബോസ് പ്രേക്ഷകർ
കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ