
ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളുടെ സാധ്യതകള്‍ മാറിമാറി വരികയാണ്. ടാസ്‍കുകളിലെ ഓരോന്നിലെയും പ്രകടനത്തിന്റെ പേരില്‍ മത്സരാര്‍ഥികളോടുള്ള പ്രേക്ഷകരുടെ ഇഷ്‍ടം മാറുകയാണ്. ആരാകും ഒന്നാം സ്ഥാനത്ത് എത്തുകയെന്ന് ആര്‍ക്കും പ്രവചിക്കാനാകാത്ത അവസ്ഥ. ബിഗ് ബോസ് ഹൗസില്‍ അവസാന അഞ്ചില്‍ എത്താൻ സാധ്യതയുള്ളവരുടെ പേരുകള്‍ പ്രവചിക്കുകയാണ് ഇപ്പോള്‍ അഞ്‍ജൂസ്.
ബാറ്റില്‍ ഓഫ് ഒറിജിനല്‍സ് എന്ന ടൈറ്റിലോട് കൂടിയാണ് ഞാനും അകത്തേയ്‍ക്ക് കയറി ചെന്നത്. ഞാനും ഒറിജിനില്‍ ആണ്, എന്നിട്ടും എന്തുകൊണ്ട് പുറത്തായെന്ന് ഇപ്പോഴും അറിയില്ല. സാഹചര്യങ്ങളാണല്ലോ. എല്ലാവരും അവിടെ ഒറിജിനലായിട്ട് തന്നെയാണ്. സയലന്റ് ആയവര്‍ റിയാക്റ്റ് ചെയ്യുമ്പോള്‍ ഒറിജനല്‍ അല്ല എന്ന് പറയുന്നത് ശരിയല്ലെന്നും അഞ്‍ജൂസ് വ്യക്തമാക്കി.
ഇപ്പോഴത്തെ ഒരു സാഹചര്യം വെച്ച് എന്റെ ആഗ്രഹം ഒന്ന് റെനീഷ ടോപ് ഫൈവില്‍ എത്തണമെന്നാണ്. രണ്ടാമത് സെറീനയാണ് എത്തുക എന്നാണ് തനിക്ക് തോന്നുന്നത് എന്ന് അവര്‍ വ്യക്തമാക്കി. മൂന്നാമത് വിഷ്‍ണു. നാലാമത് റിനോഷും അഞ്ച് അഖില്‍ മാരാരുമാണ് എന്റെ മനസ്സില്‍.
ബിഗ് ബോസ് ഹൗസില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് അഞ്‍ജൂസ് പുറത്തായത്. ഹൗസില്‍ 50 ദിവസം പിന്നിട്ടതിന് ശേഷമാണ് അഞ്‍ജൂസ് പുറത്തായത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് പോരാൻ തോന്നുന്നില്ലെന്നാണ് അഞ്‍ജൂസ് അവതാരകനായ മോഹൻലാലിനോട് വ്യക്തമാക്കിയത്. റെനീഷ റഹ്‍മാനോട് പ്രണയം ആവര്‍ത്തിച്ച് പറഞ്ഞതിന് ശേഷമായിരുന്നു അവര്‍ ഇന്നലെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പടിയിറങ്ങിയത്. ബിഗ് ബോസ് ഷോ 50 ദിവസം പിന്നിട്ടതിന്റെ ആഘോഷവും നടന്നിരുന്നു. കേക്ക് മുറിച്ചാണ് ആഘോഷം നടന്നത്. ബിഗ് ബോസ് ഹൗസിലെ നിമിഷങ്ങളുടെ വീഡിയോയും പ്രദര്‍ശിപ്പിച്ചിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ