'എല്ലാവരും ചേട്ടനെപ്പോലെ ആകണമെന്നില്ലല്ലോ', സാഗറിനോട് സെറീന ചോദിക്കുന്നു

Published : May 25, 2023, 08:17 PM ISTUpdated : May 25, 2023, 08:19 PM IST
'എല്ലാവരും ചേട്ടനെപ്പോലെ ആകണമെന്നില്ലല്ലോ', സാഗറിനോട് സെറീന ചോദിക്കുന്നു

Synopsis

താനും സാഗറും ഒരുപോലെ അല്ലെന്ന് സെറീന വ്യക്തമാക്കുകയായിരുന്നു അപ്പോള്‍.

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് സെറീനയും സാഗറും. ഇരുവരും തമ്മില്‍ ലൗവ് ട്രാക്കുണ്ടെന്ന തരത്തില്‍ പ്രേക്ഷകര്‍ ചില സൂചനകള്‍ കണ്ടെത്തിയിരുന്നു. അടുത്ത കുറച്ച് ദിവസങ്ങളായി സാഗറും സെറീനയും ഒത്തൊരുമിച്ച് സമയം ചെലവഴിക്കുന്നത് കുറഞ്ഞപ്പോള്‍ ആ ഗോസിപ്പ് വാര്‍ത്തകള്‍ക്കും പ്രാധാന്യമില്ലാതായി. ഇന്ന് പക്ഷേ സെറീനയും സാഗറും തങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതും പ്രേക്ഷകര്‍ കണ്ടു.

ഇപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ സ്റ്റോറി കേള്‍ക്കുമ്പോള്‍ നമുക്ക് എന്ത് ഭാഗ്യമാണ് എന്ന് ഒരിക്കലും താൻ പറയില്ലെന്ന് സാഗറിനോട് സെറീന വ്യക്തമാക്കുകയായിരുന്നു. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, ഞാൻ അങ്ങനെ പറയത്തില്ല. ലെച്ചുവിന്റെ ഒരു സ്റ്റോറി കേട്ടപ്പോള്‍ മാത്രമാണ് ഞാൻ അങ്ങനെ ചേട്ടനോട് പറഞ്ഞത്. അല്ലാതെ ഒരിക്കലും താൻ ഭാഗ്യവതിയാണെന്ന തരത്തില്‍ പറഞ്ഞിട്ടില്ലെന്ന് സെറീന വ്യക്തമാക്കി.

വിഷ്‍ണുവിനെ വെച്ച് ചേട്ടനെ താരതമ്യപ്പെടുത്തുന്നത് എന്തിനാണ് എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. ഗെയിം ചേഞ്ചറെന്ന രീതിയില്‍ പറഞ്ഞില്ലേ. രണ്ട് പേരെ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നും സെറീന അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കി. അങ്ങനെ ഒരു സംഭവും ഉണ്ടായിരുന്നുവെന്നായിരുന്നു സെറീനയോടുള്ള സാഗറിന്റെ മറുചോദ്യം.

നീ എന്റെ കാര്യം ആലോചിച്ചുനോക്കിയേയെന്ന് നാദിറ ചിലപ്പോള്‍ പറയാറുണ്ട്. എനിക്ക് അത് വര്‍ക്ക് അല്ല. ചേട്ടന് ചില കാര്യങ്ങള്‍ വര്‍ക്കല്ലല്ലോ. അപ്പോള്‍ എനിക്ക് ചില കാര്യങ്ങള്‍ വര്‍ക്ക് അല്ലാതെ ഇരിക്കാലോ?,
അപ്പോള്‍ എല്ലാം ചേട്ടന്റേതുപോലെ പോകേണ്ടതില്ലല്ലോ എന്നും സെറീന സാഗറിനോട് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. എന്നെപ്പറ്റി കണ്‍ഫ്യൂഷൻ ഉണ്ടെങ്കില്‍ അത് തനിക്ക് റിഫ്ലക്റ്റ് ചെയ്യുമെന്നും സെറീന വ്യക്തമാക്കി. എന്നാല്‍ ചില കാര്യങ്ങളില്‍ ഇപ്പോള്‍ തനിക്ക് കുറച്ച് വ്യക്തതയായെന്നായിരുന്നു സാഗറിന്റെ മറുപടി. ബിഗ് ബോസില്‍ മത്സരം കടുക്കുമ്പോഴും സെറീനയും സാഗറും സൗഹൃദം സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇരുവരും തമ്മില്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയുള്ള സംസാരമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Read More: അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ' ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിച്ചു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആത്മഹത്യ അവരവർക്ക് മാത്രം നഷ്ടം', അന്ന് റോയ് ചേട്ടൻ എന്നോട് പറഞ്ഞു; വിങ്ങലടക്കാനാകാതെ ജിന്റോ
'കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി', ആദിലയില്ലാതെ ജീവിതം തള്ളിനീക്കിയത് ഇങ്ങനെ'; പുതിയ വീഡിയോയില്‍ നൂറ