'ഷോക്കിലാണ് ഞാൻ', മോഹൻലാലിന്റെ മുന്നില്‍ സെറീനയും റെനീഷയും കൊമ്പുകോര്‍ക്കുന്നു- പ്രൊമൊ

Published : Jun 24, 2023, 08:06 PM IST
'ഷോക്കിലാണ് ഞാൻ', മോഹൻലാലിന്റെ മുന്നില്‍ സെറീനയും റെനീഷയും കൊമ്പുകോര്‍ക്കുന്നു- പ്രൊമൊ

Synopsis

മോഹൻലാലിന്റെ മുന്നില്‍വെച്ച് പരസ്‍പരം തര്‍ക്കവുമായി സെറീനയും റെനീഷയും.

ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു സെറീനയും റെനീഷയും. അഞ്‍ജൂസും ഇവരുടെ സുഹൃത്ത് വലയത്തിലുണ്ടായിരുന്നു. എന്നാല്‍ അഞ്‍ജൂസ് പുറത്തുപോകുകയും ചില വിഷയങ്ങള്‍ നടക്കുകയും ചെയ്‍തതോടെ റെനീഷയും സെറീനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ചെയ്‍തിരുന്നു. ഇന്ന് ഇപ്പോള്‍ മോഹൻലാലിന്റെ മുന്നില്‍വെച്ച് സെറീനയും റെനീഷയും തര്‍ക്കിക്കുന്നതിന്റെ ഒരു പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.

പിന്നിലോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് സര്‍ എന്ന് റെനീഷ മോഹൻലാലിനോട് പറയുന്നു. റെനീഷ എന്ന പേര് ഹൈലൈറ്റ് ഏതെങ്കിലും അവസരം കിട്ടുമ്പോള്‍ അവള്‍ ഹൈലൈറ്റ് ചെയ്യുമായിരുന്നുവെന്നും റെനീഷ പറയുന്നത് പ്രമൊയില്‍ കേള്‍ക്കാം. സര്‍ ഞാൻ ഷോക്കാണ് എന്നാണ് സെറീന വ്യക്തമാക്കുന്നത്. ഇതൊക്കെ എനിക്ക് കൊള്ളുന്നുണ്ട്, നീ ഇങ്ങനെയായിരുന്നില്ല മുന്നേ എന്ന് റെനീഷ മറുപടി പറയുന്നു. ഇങ്ങനെ അല്ല ലാല്‍ സാറിന്റ മുന്നില്‍ പറയേണ്ടത് എന്നായിരുന്നു അതിന് റെനീഷയോട് സെറീന വ്യക്തമാക്കുന്നത്. റെനീഷ എന്ന വ്യക്തിയെ ഞാൻ ഒരിക്കലും മാറ്റി നിര്‍ത്തത്തില്ല. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് പോട്ടെ എന്നാണ് എന്നും പ്രമൊയില്‍ സെറീന വ്യക്തമാക്കുന്നത് കാണാം.

സെറീനയും റെനീഷയും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ മോഹൻലാല്‍ അന്വേഷിച്ചതാണ് എന്നതാണ് വ്യക്തം. സെറീനയും റെനീഷയും തമ്മില്‍ ഉണ്ടായിരുന്ന വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയുമാണ്. ആരായിരിക്കും ടോപ് ഫൈവില്‍ എത്തുകയെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഹൗസില്‍ സമീപ ദിവസങ്ങളില്‍ റെനീഷയും സെറീനയും കൊമ്പുകോര്‍ത്തിരുന്നു.

വളരെ സൗഹൃദത്തിലായിരുന്നവര്‍ തമ്മില്‍ ചേര്‍ച്ച ഇല്ലാതാകുന്നത് ചില പ്രേക്ഷകരെയെങ്കിലും സങ്കടപ്പെടുത്തിയേക്കാം. എന്നാല്‍ ഒരു റിയാലിറ്റി ഗെയിം ഷോ ആയതിനാല്‍ സൗഹൃദത്തിന് അല്ല പ്രാധാന്യം എന്നും പ്രേക്ഷകര്‍ പലപ്പോഴും അഭിപ്രായപ്പെടാറുണ്ട്. ഗെയിം സ്‍പിരിറ്റാണ് ഷോയില്‍ പ്രധാനം. അവസാനം ഒരു വിജയിയേ ഉണ്ടാകുവെന്ന് ഷോയില്‍ മോഹൻലാലും വ്യക്തമാക്കാറുണ്ട്.

Read More: ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു, 'നടന്ന സംഭവം' മോഷൻ പോസ്റ്റര്‍ പുറത്ത്

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്