ഒരാള്‍കൂടി പുറത്ത്, ഫൈനല്‍ ടോപ് ഫൈവിനെ പ്രഖ്യാപിച്ച് മോഹൻലാല്‍

Published : Jul 01, 2023, 10:32 PM IST
ഒരാള്‍കൂടി പുറത്ത്, ഫൈനല്‍ ടോപ് ഫൈവിനെ പ്രഖ്യാപിച്ച് മോഹൻലാല്‍

Synopsis

ബിഗ് ബോസില്‍ നിന്ന് ഒരു ഞെട്ടിക്കുന്ന പുറത്താകല്‍.  

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഗ്രാൻഡ് ഫിനാലേയ്‍ക്ക് തൊട്ടു ഒരു ദിവസം മുമ്പ് ഒരാള്‍ കൂടി പുറത്ത്. പ്രേക്ഷകരെയും മത്സാര്‍ഥികളെയും ഒരുപോലെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ എവിക്ഷൻ. സെറീനയാണ് പുറത്തായിരിക്കുന്നത്. അഖില്‍ മാരാര്‍, റെനീഷ, ജൂനൈസ്, ശോഭ, ഷിജു എന്നിവരാണ് ഗ്രാൻഡ് ഫിനൈലെയില്‍ ടോപ് ഫൈവില്‍ എത്തിയിരിക്കുന്നത് എന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചു.

രണ്ടാമത് ഒരു അവസരം കൂടി ലഭിച്ചെങ്കിലും സെറീനയ്‍ക്ക് ഗ്രാൻഡ് ഫിനാലെയില്‍ എത്താതെ മടങ്ങാനായിരുന്നു വിധി. മുമ്പ് ഒരിക്കല്‍ സെറീന പുറത്തായിരുന്നു. എന്നാല്‍ പുറത്തായെങ്കിലും സീക്രട്ട് റൂമിലേക്ക് സെറീനയെ മാറ്റുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവാണെന്നതിനാലായാരുന്നു ഒരു അവസരം വീണ്ടും സെറീനയ്‍ക്ക് നല്‍കിയത്.

ബിഗ് ബോസ് ഹൗസിലേക്ക് മോഹൻലാല്‍ തന്നെ നേരിട്ട് എത്തിയായിരുന്നു ഇന്നത്തെ എവിക്ഷൻ പ്രഖ്യാപിച്ചത്. മത്സരാര്‍ഥികളോട് വിശേഷങ്ങള്‍ എന്തൊക്കെയുണ്ടെന്ന് ചോദിച്ചറിഞ്ഞ ശേഷം മോഹൻലാല്‍ ഒരു എവിക്ഷൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മോഹൻലാല്‍ വീട്ടിലെത്തിയ അമ്പരപ്പില്‍ മത്സരാര്‍ഥികള്‍ എന്ത് ചെയ്യണമെന്ന് അങ്കലാപ്പലിലുമായിരുന്നു. മോഹൻലാലിന് ചായയിട്ടു കൊടുത്തായിരുന്നു സല്‍ക്കരിച്ചത്. ബിഗ് ബോസ് മ്യൂസിയവും ടാസ്‍കുകളുടെ വീഡിയോയും കണ്ടുകഴിഞ്ഞാണ് എവിക്ഷൻ പ്രക്രിയ നടന്നത്. ആര്‍ക്കാണ് എന്റെ കൂടെ പുറത്തേയ്‍ക്ക് വരാൻ താല്‍പര്യം എന്ന് ഒരോ മത്സരാര്‍ഥികളുടെയും അടുത്തെത്തി പ്രത്യേകം ചോദിച്ചതിന് ശേഷം ഒടുവില്‍ സെറീനയോട് വാ എന്ന് വ്യക്തമാക്കുകയായിരുന്നു മോഹൻലാല്‍.

ഇനി വിജയി ആര് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാം സ്ഥാനത്തേയ്‍ക്കും മത്സരം തന്നെയാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളില്‍ ജയിച്ച് ഫൈനലില്‍ ഒന്നാമത് എത്തിയ മത്സരാര്‍ഥി നാദിറയായിരുന്നു. പണപ്പെട്ടിയിലെ പണം സ്വീകരിച്ച് നാദിറ ഹൗസില്‍ നിന്നിറങ്ങിയതിനാലാണ് മറ്റൊരാള്‍ക്ക് ഫിനാലേയിലേക്ക് അവസരം ലഭിച്ചത്.

Read More: മാരാര്‍ക്ക് നിലനില്‍ക്കാനായതിന്റെ കാരണം ചൂണ്ടിക്കാട്ടി സംവിധായകൻ ഒമര്‍

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്