
സംഭവ ബഹുലമായ കാര്യങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസൺ ആറിൽ അരങ്ങേറിയത്. സഹമത്സരാർത്ഥിയായ സിജോയെ മർദ്ധിച്ചതിന്റെ പേരിൽ റോക്കിയെ ഇന്നലെ പുറത്താക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഫിസിക്കൽ അസോൾട്ട് ബിഗ് ബോസ് നിയമത്തിന് എതിരായതിനാൽ ഉടൻ തന്നെ റോക്കിയെ പുറത്താക്കുക ആയിരുന്നു. ഇതിന് പിന്നാലെ സിജോ റോക്കിയോടായി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഗാർഡൻ ഏരിയയിലെ ക്യാമറയിൽ നോക്കി ആയിരുന്നു സിജോയുടെ സംസാരം. "റോക്കി നീ ഇത് കേൾക്കുന്നുണ്ടെങ്കിൽ.. നിനക്ക് എന്നോട് എന്താ ഫീലിംഗ് എന്നൊന്നും എനിക്ക് അറിയത്തില്ല. എന്നോട് ദേഷ്യമാണോ എന്നൊന്നും എനിക്ക് അറിയാൻ മേല. ഒരുകാര്യം നിന്നോട് പറയാം. ഒരിക്കലും നീ ഇവിടുന്ന് പുറത്ത് പോകാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ഞാൻ നിന്നെ പിന്നിൽ നിന്നും കുത്തിയിട്ടുമില്ല. ഞാൻ നിന്നെ ചതിച്ചിട്ടുമില്ല. അങ്ങനത്തെ ഒരാളല്ല ഞാൻ. ഞാനിവിടെ ആരെയും ഒന്നും ചെയ്തിട്ടില്ല. ആരോ പറഞ്ഞ് കേട്ടു ഞാൻ നിന്നെ പ്രവോക്ക് ചെയ്തതാണെന്ന്. അതിന് വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് നിന്നെ ഭയങ്കര കാര്യം ആയിരുന്നു. ഇപ്പോഴും കാര്യമാണ്. നിനക്ക് എന്നോട് എത്ര ദേഷ്യം ആണെങ്കിലും കുഴപ്പമില്ല. ഞാൻ നിന്നെ ചതിച്ചിട്ടില്ല. ഞാൻ അങ്ങനെ ചെയ്യില്ല. ഇത് നീ കാണുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴും ഇഷ്ടമാണ്. ഐ ലവ് യു", എന്നാണ് സിജോ പറഞ്ഞത്.
ജാസ്മിൻ ഏഴ്, ഗബ്രി 10; ആദ്യമായി ഇരുവരും എലിമിനേഷനിൽ, ഒപ്പം ഇവരും, ആരെല്ലാം പുറത്താകും ?
അതേസമയം, സിജോയുടേത് സ്ട്രാറ്റജി ആണെന്നാണ് ഒരുവിഭാഗം പറയുന്നത്. റോക്കിയെ പ്രവോക്ക് ചെയ്ത് തല്ലിപ്പിച്ചത് സിജോ ആണെന്നും എന്നിട്ട് പുറത്ത് നെഗറ്റീവ് ആകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒക്കെ പറയുന്നതെന്നും ഇവർ പറയുന്നു. വോട്ടിന് വേണ്ടിയുള്ള നാടകമെന്ന് മറ്റു ചിലരും പറയുന്നുണ്ട്. ഒരു മത്സരാർത്ഥിയെ പുറത്താക്കിയ ശേഷം ഇങ്ങനെ പറഞ്ഞിട്ടൊന്നും ഒരുകാര്യവും ഇല്ലെന്നും ഇവർ പറയുന്നു. ഇതിനിടയെ ഇത്രയും പ്രശ്നം നടന്നപ്പോൾ ഒരാൾ പോലും പിന്തിരിപ്പിക്കാൻ പോകാത്തത് വളരെ മോശമായി പോയെന്ന് പറയുന്നവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ