ബിഗ് ബോസില്‍ ശോഭ 'ആറാടുക'യാണ്, ഹൗസില്‍ മത്സരാര്‍ഥികളുടെ വസ്‍ത്രങ്ങള്‍ വലിച്ചെറിഞ്ഞു- പ്രൊമൊ

Published : Jun 26, 2023, 06:30 PM IST
ബിഗ് ബോസില്‍ ശോഭ 'ആറാടുക'യാണ്, ഹൗസില്‍ മത്സരാര്‍ഥികളുടെ വസ്‍ത്രങ്ങള്‍ വലിച്ചെറിഞ്ഞു- പ്രൊമൊ

Synopsis

ശോഭ എല്ലാവരുടെയും വസ്‍ത്രങ്ങള്‍ എടുത്തെറിയുന്നതിന്റെ വീഡിയോ പ്രൊമൊ പുറത്തുവിട്ടിട്ടുണ്ട്.

ബിഗ് ബോസ് ഷോ അവസാന ആഴ്‍ചയാണെങ്കിലും രസകരമാകും എന്നാണ് ലൈവില്‍ നിന്ന് വ്യക്തമാകുന്നത്. പുതിയ ഒരു ടാസ്‍കും ഇന്ന് ഹൗസില്‍ ആരംഭിക്കുകയാണ്. മാജിക് പോഷൻ കുടിക്കുന്നയാള്‍ക്ക് ടാസ്‍കിന്റെ ഭാഗമായി സവിശേഷമായ പ്രത്യേകത ലഭിക്കും എന്നതാണ് വ്യവസ്ഥ. മാജിക് പോഷൻ കുടിച്ച ശോഭ ടാസ്‍ക് രസകരമാക്കുന്നതിന്റെ പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

കണ്‍ഫെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ച് ശോഭ വിശ്വനാഥിന് മാജിക് പോഷൻ നല്‍കുകയായിരുന്നു. ശക്തി ലഭിക്കുന്നുണ്ടോയെന്ന് ബിഗ് ബോസ് ചോദിച്ചപ്പോള്‍ ചെറുതായി എന്നായിരുന്നു ശോഭ വിശ്വനാഥിന്റെ മറുപടി. ശോഭ അദൃശ്യമാകുകയാണെന്നതാണ് ഈ പുതിയ ടാസ്‍ക് എന്ന് മത്സരാര്‍ഥികളോട് വ്യക്തമാക്കുകയും ചെയ്‍തു. പിന്നീട് ശോഭയെ കാണാൻ കഴിയുന്നില്ലെന്ന തരത്തില്‍ മത്സരാര്‍ഥികള്‍ പെരുമാറുകയായിരുന്നു.

ഞാൻ ഇവിടെ ഉണ്ട് എന്ന് ഹൗസിലെ മറ്റുള്ളവരോട് ശോഭ വിശ്വനാഥ് പലവുരു പറയുന്നുണ്ടായിരുന്നു. നിങ്ങള്‍ എന്നെ പ്രാങ്കാക്കുകയാണോയെന്നും ശോഭ ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ശോഭ എന്ന ഒരാള്‍ ഹൗസില്‍ ഇല്ലെന്നവിധമായിരുന്നു മത്സരാര്‍ഥികളുടെ പെരുമാറ്റം. ശോഭ മറ്റുള്ളവരുടെ സാധനങ്ങള്‍ എടുത്തെറിഞ്ഞു.

പിന്നീട് നടന്നത് രസകരമായ സംഭവങ്ങളായിരുന്നു. താൻ ഉണ്ടെന്ന് ബോധ്യപ്പെടുത്താനായി ശോഭ ഹൗസിലെ എല്ലാവരുടെയും വസ്‍ത്രങ്ങള്‍ എടുത്തെറിഞ്ഞു. ബിഗ് ബോസില്‍ പ്രേതമെന്ന് ചിലര്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. മറ്റുള്ളവരും ശോഭയ്‍ക്കൊപ്പം ചേര്‍ന്നതോടെ ടാസ്‍ക് രസകരമായി മാറി. ഇത് അലക്കുകാരിയുടെ പ്രേതം ആണെന്നും ആരോ തമാശയായി അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. മത്സരാര്‍ഥികളുടെ ദേഹത്ത് ശോഭ വെള്ളമൊഴിച്ചു. ബിഗ് ബോസ് തന്നെ ശോഭയോട് ഒടുവില്‍ എന്ത് ശക്തിയാണ് ലഭിച്ചത് എന്ന് മനസിലായോ എന്ന് ചോദിച്ചു. അദൃശ്യമാകാനുള്ള ശക്തിയാണ് തനിക്ക് ടാസ്‍കിന്റെ ഭാഗമായി ഇത്തവണ ലഭിച്ചത് എന്ന് വ്യക്തമാക്കിയ ശോഭയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‍തു.

Read More: 'ബിഗ് ബോസ് ടോപ് ഫൈവില്‍ ആരൊക്കെ?', നിങ്ങള്‍ക്കും മിഥുന്റെ അഭിപ്രായമാണോ?

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ