5 പേർ, ഒരേയൊരു വിന്നർ ! ബിഗ് ബോസ് കിരീടം ആർക്ക് ? ഗ്രാൻഡ് ഫിനാലെ ഇന്ന്

Published : Jul 02, 2023, 09:04 AM ISTUpdated : Jul 02, 2023, 09:11 AM IST
5 പേർ, ഒരേയൊരു വിന്നർ ! ബിഗ് ബോസ് കിരീടം ആർക്ക് ? ഗ്രാൻഡ് ഫിനാലെ ഇന്ന്

Synopsis

2023 മാർച്ച് 26നാണ് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിക്കുന്നത്.

മൂന്ന് മാസം നീണ്ട കാത്തിരിപ്പിന് ഒടുവിൻ ബി​ഗ് ബോസ് മലയാളം സീസൺ 5ലെ വിജയി ആരാണെന്ന് ഇന്നറിയാം. വൈകുന്നേരം ഏഴ് മണി മുതൽ ​ഗ്രാൻഡ് ഫിനാലെ ആരംഭിക്കും. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്‍ത് വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന ആ ഒരു മത്സരാർത്ഥി ആരായിരിക്കും എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. 

2023 മാർച്ച് 26നാണ് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ ഉള്ള മത്സരാർത്ഥികൾക്ക് ഒപ്പം ഷോയിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയെയും കൂട്ടി പതിനെട്ട് മത്സരാർത്ഥികളാണ് ആദ്യഘട്ടത്തിൽ വീട്ടിൽ എത്തിയത്. 

റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ​ഗോപിക ​ഗോപി എന്നിവരാണ് ആ മത്സരാർത്ഥികൾ. ഒപ്പം, വൈൽഡ് കാർഡ് ആയി ഒമർ ലുലു, ഹനാൻ, അനു ജോസഫ് എന്നിവരും എത്തി. ഇതിൽ നിന്നും പലഘട്ടങ്ങളിലായി എവിക്ഷനിലൂടെയും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണവും ഓരോരുത്തരായി കൊഴിഞ്ഞുപോയി. ഏറ്റവും ഒടുവിൽ ആറ് പേരാണ് ഷോയിൽ അവസാനിച്ചത്. 

സെറീന, റെനീഷ, ജൂനൈസ്, ശോഭ, ഷിജു, അഖിൽ മാരാർ എന്നിവരാണ് അവർ. ഇന്നലെ സെറീന കൂടി പുറത്തായതോടെ റെനീഷ, ജൂനൈസ്, ശോഭ, ഷിജു, അഖിൽ മാരാർ എന്നിവരാണ് ബി​ഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്. അതായത്, ഇവർ അഞ്ച് പേരാണ് ടോപ് ഫൈവിലെ മത്സരാർത്ഥികൾ. ഇനി ഇതിൽ നിന്നും പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ആ വിജയി ആരെന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കണം. വിജയിക്ക് 50 ലക്ഷം ആണ് സമ്മാനമായി ലഭിക്കുന്നത്. 

​ഗ്രാൻഡ് ഫിനാലെയെ കുറിച്ച് മോഹൻലാൽ

"പോയ പതിനാല് ആഴ്ചകളിലായി ബി​ഗ് ബോസ് മലയാളം സീസണിലെ ഓരോ സ്പന്ദനവും ശ്രദ്ധിച്ച് മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും അവരുടെ വിധി നിർണയിച്ചും നിങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഹൃദയം നിറഞ്ഞ നന്ദി. വാരാന്ത്യങ്ങളിൽ കുടുംബാം​ഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും വികാര നിർഭര മുഹൂർത്തങ്ങൾക്ക് സാക്ഷിയായും ഒരു നിയോ​ഗം പോലെ ഞാനും. ഇനി ഇന്ന് അന്തിമ വിധി. എന്നത്തെയും പോലെ ആ അവിസ്മരണീയ മുഹൂർത്തത്തിന് നമുക്കൊരുമിച്ച് സാക്ഷ്യം വഹിക്കാം". 

ടാസ്‍കുകളില്‍ മിന്നിത്തിളങ്ങി, സൗഹൃദവലയത്തിൽ കുടുങ്ങി, ഒടുവില്‍ തിരിച്ചറിവുമായി റെനീഷ

ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നായിരുന്നു ഇത്തവണത്തെ ബി​ഗ് ബോസ് ടാ​ഗ് ലൈൻ. അത്തരത്തിലുള്ള മത്സരാർത്ഥികൾ ആയിരുന്നു ഏറെ കുറെയും. മുന്‍ സീസണുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകള്‍ ഈ സീസണിന് ഉണ്ടായിരുന്നു. ബി​ഗ് ബോസ് മലയാളം ചിരിത്രത്തിലെ ആദ്യ കോമണർ എത്തിയ സീസണ്‍ ഇതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം ഫാമിലി വീക്കും ആദ്യമായി ബി​ഗ് ബോസിൽ സംഘടിപ്പിച്ചിരുന്നു. മൊത്തത്തിൽ കളര്‍ ഫുള്ളായൊരു സീസൺ ആണ് കഴിഞ്ഞുപോകുന്നത്. ഇന്ന് വിജയിയെ പ്രഖ്യാപിക്കുന്നതോടെ അടുത്ത സീസണിനായി കാത്തിരിക്കാന്‍ ഒരുങ്ങുകയാണ് പ്രേക്ഷകര്‍. 

ഏഷ്യാനെറ്റ് ബിഗ് ബോസ് പ്രമോ വീഡിയോ..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ
'പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ...'; വൈറലായി നെവിനും സൗബിനും ഒന്നിച്ചുള്ള വീഡിയോ