Asianet News MalayalamAsianet News Malayalam

ടാസ്‍കുകളില്‍ മിന്നിത്തിളങ്ങി, സൗഹൃദവലയത്തിൽ കുടുങ്ങി, ഒടുവില്‍ തിരിച്ചറിവുമായി റെനീഷ

താന്‍ ജനിച്ചു വളര്‍ന്ന 'ചുറ്റുപാടുകളുടെ വാല്യൂസി'നോട് നീതിപുലര്‍ത്തണമെന്ന് ശഠിക്കുന്ന ആളാണ് റെനീഷ.

reneesha rahiman in bigg boss malayalam season 5 nrn
Author
First Published Jul 2, 2023, 7:39 AM IST

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല വീഴാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരാകും ആ ബിഗ് ബോസ് കിരീടത്തിൽ മുത്തമിടുക എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. പതിനെട്ട് മത്സരാർത്ഥികളുമായെത്തിയ ബിഗ് ബോസ് സീസൺ അഞ്ചിൽ നിലവിൽ അവശേഷിക്കുന്നത് അഖില്‍ മാരാര്‍, റെനീഷ, ജൂനൈസ്, ശോഭ, ഷിജു എന്നിവരാണ്. ഇക്കൂട്ടത്തിൽ ഏറെ സുപരിചിതയായ മത്സരാർത്ഥിയാണ് റെനീഷ റഹ്മാനും. മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം കവർന്ന റെനീഷ, ബിഗ് ബോസിൽ എത്തുന്നുവെന്ന പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ഒടുവിൽ ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടാത്ത രീതിയിൽ തന്നെ റെനീഷ ബിഗ് ബോസ് വീട്ടിൽ തിളങ്ങുകയും ചെയ്‍തു.

'ഗ്രാമീണതയുടെ നിഷ്‍കളങ്ക ഹൃദയം' ഉള്ള മത്സരാർത്ഥിയാണ് റെനീഷ എന്നാണ് പ്രേക്ഷകർ തുടക്കത്തിലേ പറഞ്ഞത്. അതു പലപ്പോഴും ശരിയാണെന്ന് തോന്നിയിട്ടും ഉണ്ട്. ബിഗ് ബോസ് വീടിനകത്തെ പൊതുവിലെ ആറ്റിട്യൂഡ് ആണ് അതിന് കാരണം. താന്‍ ജനിച്ചു വളര്‍ന്ന 'ചുറ്റുപാടുകളുടെ വാല്യൂസി'നോട് നീതിപുലര്‍ത്തണമെന്ന് ശഠിക്കുന്ന ആളാണ് റെനീഷ. പലരോടും തർക്കത്തിൽ ഏർപ്പെടുമെങ്കിലും കുറച്ച് കഴിഞ്ഞ് അവരോട് യാതൊരുവിധ വിരോധമൊന്നും കാണിക്കാതെ നല്ല രീതിയിൽ ഇടപഴകുന്ന ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാളു കൂടിയാണ് റെനീഷ. ഇതൊക്കെ റെനീഷയെ പ്രേക്ഷർക്ക് ഇടയിൽ കൂടുതൽ പ്രിയപ്പെട്ടവളാക്കി. അതുകൊണ്ടുതന്നെയാണ് ആരംഭം മുതൽ ഒരു ഫാൻ ഫോളോവിംഗ് ഉണ്ടാക്കാൻ റെനീഷയ്ക്ക് സാധിച്ചതും.

reneesha rahiman in bigg boss malayalam season 5 nrn

ആദ്യ കാഴ്‍ചയിലെ റെനീഷ റഹ്‍മാൻ

ആദ്യകാഴ്‍ചയിൽ ഇത് ദിൽഷ പ്രസന്നൻ തന്നെ എന്നാണ് റെനീഷയെ കുറിച്ച് പ്രേക്ഷകർ പറഞ്ഞത്. സംസാരമൊക്കെ അതുപോലെ ആണെങ്കിലും നല്ല രീതിയിൽ തന്നെ ഗെയിം കളിച്ചും റെനീഷ മുന്നേറി. എല്ലാവരോടും ഫ്രീ ആയി ഇടപഴകാന്‍ ശ്രമിക്കുന്നുണ്ട്. അവശ്യമില്ലാതെ സ്ക്രീൻ സ്പേസ് ഉണ്ടാക്കുന്നില്ല. ഇമോഷണല്‍ ഡ്രാമ ഒന്നും കളിക്കുന്നില്ലെന്നതും പോസിറ്റീവ് ആണ്. ഇങ്ങനെ മുന്നോട്ട് പോകുക ആണെങ്കിൽ ബിബി 5ൽ ഫൈനൽ വരെ എത്താൻ ചാൻസുള്ള വനിതാ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് റെനീഷ എന്ന് പ്രേക്ഷകർ വിധി ആദ്യ ആഴ്‍ചയിലേ എഴുതിയിരുന്നു. ഇപ്പോഴത് യാഥാർത്ഥ്യമായിരിക്കുകയാണ്. പരമ്പരകളിലൂടെ സ്വന്തമാക്കിയ വലിയൊരു വിഭാഗം മിനിസ്ക്രീന് പ്രേക്ഷകരുടെ വോട്ടും റെനീഷയ്ക്ക് സ്വന്തമായി.

തുറന്നടിച്ച സംസാരവുമായി റെനീഷ

ഓർത്തഡോക്സ് ചിന്താഗതിയുള്ള വ്യക്തിയാണ് റെനീഷ. അതാണ് അവരുടെ ശരിക്കുള്ള ഐഡിറ്റിറ്റിയും. പക്ഷേ എല്ലാം കാര്യങ്ങളും തുറന്നടിച്ച് പറയാറുണ്ട് റെനീഷ. ബിഗ് ബോസ് പോലൊരു ഷോയിൽ വരുമ്പോൾ അത്തരമൊരു സ്വഭാവസവിശേഷത പൊസിറ്റീവും നെഗറ്റീവുമാകാൻ തുല്യ സാധ്യതകളുണ്ട്. അങ്ങനെ പല വിഷയങ്ങളിലും റെനീഷ തനിക്ക് തോന്നുന്നത് അതേപടി സംസാരിക്കാറുള്ളതിനാലായിരിക്കാം  'ഒരു പൊട്ടിക്കാളി പെണ്ണ്', എന്ന് അഖിൽ വിളിക്കാൻ ഇടയായതും. വരുന്ന ഇമോഷന്‍ അതേപടി കാണിക്കുന്ന ഒരു ടിപ്പിക്കല്‍ സ്വഭാവം. തനിക്ക് ഗോപികയെ ഇഷ്‍ടമില്ല എന്ന് റെനീഷ തുറന്ന് പറഞ്ഞതും ഇതുകൊണ്ട് തന്നെ. മറ്റുള്ളവരെ പോലെ ഇഷ്‍ടക്കേട് മനസിൽ വച്ച് റെനീഷ പെരുമാറിയില്ല. ആ ഒരു മൈന്റ് നല്ലതാണോ ചീത്തയാണോ എന്നത് മറ്റൊരു വശം. ഇത്തരം തുറന്ന് പറച്ചിലുകൾ പലപ്പോഴും റെനീഷയ്ക്ക് നെഗറ്റീവായി ഭവിച്ചു. പലപ്പോഴും സഹമത്സരാർത്ഥികളാൽ ഒറ്റപ്പെടൽ നേരിടേണ്ടി വന്നതും ഇതുകൊണ്ടാണ്.

reneesha rahiman in bigg boss malayalam season 5 nrn

അഖിലിനോട് ഏറ്റുമുട്ടിയ റെനീഷ, തങ്കച്ചി ഇമേജ്

ബിഗ് ബോസിൽ ഓരോ മത്സരാർത്ഥികളുടെയും കഴിവും കഴിവു കേടുകളും ആദ്യം മനസിലാക്കിയ വ്യക്തിയാണ് റെനീഷ. നല്ല വാക്ചാതുര്യമുള്ള അഖിൽ മാരാരെ ആദ്യം പേടിയാണെന്ന് പറഞ്ഞ റെനീഷ, പിന്നീട് അദ്ദേഹത്തിന് എതിരെ ശബ്‍ദം ഉയർത്തിയത് പ്രേക്ഷകര്‍ കണ്ടതാണ്. റെനീഷയിലെ മത്സരാർത്ഥിയെ അഖിലും തിരിച്ചറിഞ്ഞതാണ്. ഹൗസിലെ കട്ട ടാസ്‍കിനിടയിൽ ഇരുവരും ഏറ്റുമുട്ടിയ ശേഷം പിന്നീട് അത്രകണ്ട് അഖിലും റെനീഷയും നേർക്കുനേർ വന്നിട്ടുമില്ല. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഒരാളെ കേന്ദ്രീകരിച്ചുള്ള സവിശേഷ സാഹചര്യം സൃഷ്‍ടിക്കപ്പെട്ടതിനാല്‍ മുന്നോട്ടുള്ള യാത്രയിൽ ശോഭയെ പോലെ റെനീഷയ്ക്ക് അവസരം കിട്ടാതെ പോയതും ഇതുകൊണ്ടാണ്.

ശേഷം സാഡിസ്റ്റ് വിഷയത്തിൽ അഖിൽ മാരാരെ സപ്പോർട്ട് ചെയ്‍ത് റെനീഷ ശബ്ദമുയർത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. വിഷ്‍ണഉ പുറത്തായതിന് പിന്നാലെയായിരുന്നു ഇത്. അണ്ണന് തമ്പി പോയപ്പോൾ തങ്കച്ചിയെ കിട്ടിയെന്നുള്ള പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

അഞ്ജൂസ്- റെനീഷ- സെറീന സൗഹൃദം

ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടൊരു സൗഹൃദം ആയിരുന്നു അഞ്ജൂസ്- റെനീഷ- സെറീന കോമ്പോ. എന്തിന് ഏതിനും ഇവർ തമ്മിലായിരുന്നു സംസാരം. മറ്റുള്ളവരുമായി ഇടപെടൽ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ ഇമോഷൻസും പ്രതികരണങ്ങളുമെല്ലാം ഈ ചങ്ങാത്ത കൂട്ടത്തിൽ തന്നെ ഒതുങ്ങി കൂടി.  ബിഗ് ബോസ് ഹൗസിലെ മൂവർ സംഘം വലിയ സുഹൃത്തുക്കൾ ആണെങ്കിലും ഗെയിമിൽ സൗഹൃദങ്ങൾ നോക്കിയില്ല. ഹൗസില്‍ പരസ്‍പരം മൂവരും പോരടിച്ചിരുന്നു.

അ‍ഞ്ജൂസിനെക്കാളും ഏറ്റവും റെനീഷയ്ക്ക് അടുപ്പം സെറീനയോട് ആയിരുന്നു. അതൊരുപക്ഷേ തന്നോട് അഞ്ജൂസ് പ്രണയം പറഞ്ഞത് കൊണ്ടാകാം. തുടക്കം മുതൽ സെറീനയ്ക്ക് എന്തെങ്കിലും ചെറിയ വിഷയം ഉണ്ടായാല്‍ ആദ്യമേ കേറി പ്രതികരിക്കുന്നത് റെനീഷ ആയിരിക്കും. അത് പുറത്തും ചർച്ചയായിട്ടുണ്ട്.

എന്നാൽ, ഒറ്റക്കെട്ടായി നിന്ന സൗഹൃദത്തിന് എപ്പോഴോ ഒരു കോട്ടം തട്ടി. സെറീനയും സാഗറും തമ്മിലുള്ള അടുപ്പമാണ് അതിന് കാരണം എന്ന് തോന്നുന്നു. പതിയെ റെനീഷയോടും അഞ്ജൂസിനോടും സെറീന അകലാൻ തുടങ്ങി. അതുപക്ഷേ സെറീനയ്ക്ക് ഗുണമായാണ് ഭവിച്ചതെങ്കിലും അഞ്ജൂസും റെനീഷയും തമ്മിൽ തർക്കം പതിവായി. ഇതുപരിഹരിക്കലായി സെറീനയുടെ ജോലി.

reneesha rahiman in bigg boss malayalam season 5 nrn

റെനീഷയുടെ പാവ എടുത്ത സെറീന അത് കൃത്യമായ സ്ഥലത്ത് കൊണ്ടുവെക്കുന്നതില്‍ പരാജയപ്പടുകയും റെനീഷ ആ വീക്കില്‍ നോമിനേറ്റ് ചെയ്യപ്പടുകയും ചെയ്‍തു. അന്ന് അവള്‍ തന്റെ സുഹൃത്തിനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മ വെച്ച് പറഞ്ഞത് 'സാരമില്ല വിഷമിക്കണ്ട' എന്നാണ്. ആത്മസുഹൃത്തിനാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും തന്റെ സൃഹൃത്ത് അതുകൊണ്ട് വിഷമിക്കരുത് എന്ന് റെനീഷ കരുതിയിരുന്നു. ഈ ഒരു രീതി ഷോയിൽ ഉടനീളം റെനീഷ തുടരുകയും ചെയ്‍തിട്ടുണ്ട്.

നേരത്തെ സൂചിപ്പിച്ചതു പോലെ, ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആരായാലും മുഖത്ത് നോക്കി പറയുന്ന പ്രകൃതം ആയതുകൊണ്ട് ആ ഹൗസിലും സെറീന ഒഴിച്ച് അങ്ങനെ സുഹൃത്തുക്കളൊന്നും റെനീഷയ്ക്ക് ഇല്ല. സെറീനയാകട്ടെ റെനീഷയെ എല്ലാവരുടെയും മുന്‍പില്‍ വച്ച് കുറ്റപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ ചിലപ്പോഴൊക്കെ ഉപയോഗിക്കുകയും ചെയ്‍തു. കഴിഞ്ഞ ആഴ്ച മോഹൻലാലിന് മുന്നിൽ വച്ച് സെറീന സംസാരിച്ചത് തന്നെ അതിന് ഉദാഹരണം.

റെനീഷ - സെറീന സൗഹൃദത്തെ പ്രതികൂലമായി ബാധിച്ചതെന്ത് ?

മുൻപ് ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ പെട്ടെന്ന് പരിഹരിക്കുന്നൊരു സ്വഭാവം സെറീനയ്ക്കും റെനീഷയ്ക്കും ഉണ്ടായിരുന്നു. സാഗറിന് സെറീനയോടുള്ള സമീപനം പ്രണയമാണോ എന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് റെനീഷയാണ്. ഒരു പക്ഷേ ഇതൊരു ലൗ ട്രാക്ക് ആണെങ്കിൽ സ്ക്രീൻ സ്പെയ്‍സ് അവർക്ക് കൂടുതൽ ലഭിക്കും. മുൻ സീസണുകൾ തന്നെ ഇതിന് തെളിവാണല്ലോ. റെനീഷ- അ‍ഞ്ജൂസ്- സെറീന സൗഹൃദത്തെ ഹൗസിലെ ഗെയിമിൽ വലിച്ചിടുന്ന റെനീഷയ്ക്ക്, സെറീന- സാഗർ പ്രേമ ട്രാക്കിൽ ആശങ്കയുണ്ടാക്കിയിരിക്കണം. ഇത്തരത്തിൽ ഒരു പ്രപ്പോസൽ വന്നാൽ തീർച്ചയായും നീ നോ പറയണം എന്ന് സെറീനയോട് റെനീഷ പറഞ്ഞതും ഇതു കൊണ്ടാകണം. പക്ഷേ ഇത് പ്രാവർത്തിമാക്കാൻ സെറീന ശ്രമിച്ചിരുന്നില്ല എന്നാണ് പിന്നീടുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

സീക്രട്ട് റൂമിൽ നിന്നും വന്ന ശേഷമാണ് ഇരുവരും തമ്മിൽ വലിയ ക്ലാഷ് തുടങ്ങുന്നത്. സെറീന എവിക്ട് ആയപ്പോൾ റെനീഷയ്ക്ക് വിഷമമുണ്ടായില്ലെന്നൊക്കെ പറഞ്ഞാണ് തർക്കം. താൻ പോയതിൽ ആകെ വിഷമിച്ചത് ജുനൈസ് ആണെന്ന് സെറീന മനസിലാക്കി. എന്നാൽ ബെസ്റ്റ് ഫ്രണ്ടായ ഒരാൾക്ക് മാത്രം യാതൊരു കൂസലും ഇല്ല. റെനീഷയുടെ പെരുമാറ്റം സെറീനയെ അലട്ടി. ഇത് പറഞ്ഞ് ഇരുവരും പ്രശ്‍നത്തിലേക്ക് മാത്രമാണ് പോയത്. അത് പരിഹരിക്കണമെന്ന് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. തനിക്കൊരു എതിരാളിയാണ് റെനീഷ എന്ന് സീക്രട്ട് റൂമിൽ വച്ച് മനസിലാക്കിയ സെറീന അവരെ അവഗണിക്കാൻ തുടങ്ങി.

reneesha rahiman in bigg boss malayalam season 5 nrn

തന്റേതായ നിലപാടിൽ ഉറച്ച് നിന്ന വ്യക്തിയാണ് റെനീഷ. പറയേണ്ടത് അത് ഉറ്റ സുഹൃത്തിനോടായാലും പറയും. സീക്രട്ട് റൂമിൽ നിന്നും വന്ന ശേഷവും മുൻപും പലപ്പോഴും സെറീനയുടെ ഇരട്ടത്താപ്പ് റെനീഷ തുറന്നു കാട്ടിയിട്ടുണ്ട്. പലപ്പോഴും ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്ന റെനീഷയയെയും വീട്ടില്‍ കണ്ടു. എന്നാൽ വ്യക്തിപരമായ കാര്യങ്ങളിൽ അല്ലാതെ മറ്റേതെങ്കിലും കാര്യങ്ങളിൽ വേണ്ടത്ര ഇടപെടൽ റെനീഷ നടത്തിയോ എന്നത് സംശയമാണ്. അതുപോലെ ചില സമയങ്ങളിൽ ജുനൈസ് തർക്കിക്കാൻ ഒരുങ്ങി വരുമ്പോഴേക്കും, റെനീഷ വായടപ്പിച്ച് വിടുന്നതും സ്ഥിരം കാഴ്‍ചയായി മാറിയിരുന്നു.

  • 'ദുബായ് മിഠായി അധികം കഴിക്കണ്ട'

ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായാണ് ഫാമിലി വീക്ക് സംഘടിപ്പിക്കുന്നത്. ഏറെ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായ ഈ വീക്കിൽ പക്ഷേ സെറീന- റെനീഷ തർക്കത്തിനും വഴിവച്ചു. അതിന് കാരണമാകട്ടെ 'ദുബായ് മിഠായി അധികം കഴിക്കണ്ട' എന്ന പ്രസ്‍താവനയും. 'ദുബായ്‍യില്‍ നിന്ന് ചോക്ലേറ്റുകള്‍ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദുബായ്‍യില്‍ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ല', എന്ന് റെനീഷയുടെ സഹോദരൻ അനീഷ് ആണ് പറഞ്ഞത്. സെറീന, റെനീഷയോട് കാണിക്കുന്ന ഡബിൾ സ്റ്റാൻഡും മറ്റുള്ളവരോട് റെനീഷയെ കുറിച്ച് പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ സംസാരം നടന്നത്. എന്നാൽ അനീഷ് പറഞ്ഞ സമയത്ത് റെനീഷയ്ക്ക് അത് മനസിലായില്ല. പിന്നീട് ഒന്നിരുത്തി ചിന്തിച്ച ശേഷം കാര്യങ്ങൾ മനസിലാക്കിയ റെനീഷയിൽ മാറ്റങ്ങൾ വന്നു. പലകാര്യങ്ങളും പറഞ്ഞ് തർക്കങ്ങൾ പതിവായി. ഒടുവിൽ മോഹൻലാൽ വരെ ഇക്കാര്യം ചോദിക്കുകയും ചെയ്‍തു.  എന്നാൽ അവിടെയും ന്യായീകരിക്കുകയായിരുന്നു ഇരുവരും.

reneesha rahiman in bigg boss malayalam season 5 nrn

റെനീഷ റഹ്‍മാൻ ചെയ്‍ത ഒരു തെറ്റ് അവളുടെ സൗഹൃദങ്ങളുടെ തെരെഞ്ഞടുപ്പാണെന്ന് തോന്നുന്നു. സൗഹൃദത്തിന് പ്രധാന്യം നൽകുന്ന അവൾക്ക്, ഒപ്പം നടക്കുന്നവരുടെ കരു നീക്കങ്ങൾ മനസിലാക്കാൻ സാധിച്ചിരുന്നില്ല. ഒരുപക്ഷേ ഈ ഒരു കോമ്പോ ഇല്ലായിരുന്നുവെങ്കിൽ സെറീനയും റെനീഷയും ഇപ്പോഴുള്ളതിനെക്കാൾ മികച്ച മത്സരാർത്ഥികൾ ആയേനെ.

'നാഗവല്ലി'യായി കസറിയ റെനീഷ

ടാസുകളിൽ റെനീഷ നല്ലൊരു പെർഫോമറായിരുന്നു. ഒരുപക്ഷേ ഈ സീസണിൽ ഉള്ള മറ്റേതൊരു വനിതാ മത്സരാർത്ഥിക്കുമൊപ്പമോ ചിലപ്പോള്‍ അതിലുമധികമോ റെനീഷ ടാസ്‍കിൽ തിളങ്ങി. അത് ഫിസിക്കൽ ടാസ്‍ക് ആയാലും പെർഫോമൻസ് ടാസ്‍ക് ആയാലും. 'നാഗവല്ലി'യായി റെനീഷ റഹ്‍മാൻ ഒരു ടാസ്‍കില്‍ അമ്പരപ്പിച്ചത് ഒരുദാഹരണം മാത്രം. ഈ പെർഫോമൻസിനെ അഭിനന്ദിച്ച് കൊണ്ട് സംവിധായകൻ ഫാസിൽ സംസാരിച്ചതും ഏറെ ശ്രദ്ധനേടി. മോഹൻലാൽ അടക്കം റെനീഷയെ പ്രശംസിച്ചിരുന്നു. അതിലൂടെ ഒരു വലിയ ആത്മവിശ്വാസവും റെനീഷ നേടി. ആ ആത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു റെനീഷയുടെ പിന്നീടുള്ള യാത്ര. അതുപോലെ ഫിസിക്കൽ ടാസ്‍കിലും അവരുടെ മാക്സിമം കൊടുത്ത് കളിച്ചു. എന്നാൽ ഇടയ്ക്ക് എപ്പോഴോ ഒന്ന് വീണ് പോയെങ്കിലും, തന്നെ കൊണ്ട് ആകുന്ന രീതിയിൽ ഗെയിമുകൾ റെനീഷ ഭംഗി ആക്കിയിരുന്നു.

ബിഗ് ബോസിലെ ശക്തയായ മത്സരാർത്ഥി തന്നെയായിരുന്നു റെനീഷ. എന്നാൽ ഇടയിൽ സൗഹൃദവലയത്തിൽ തന്നെ കുടുങ്ങിപ്പോയത് കൊണ്ട് വേണ്ടത്ര പെർഫോർമൻസ് കാഴ്ചവയ്ക്കാനും സാധിച്ചില്ല. സെറീനയോടല്ലാതെ മറ്റാരോടും സൗഹൃദവും ഇല്ല. അതുകൊണ്ടാണ് സെറീനയുടെ എവിക്ഷൻ നടന്നപ്പോൾ തന്റെ വിഷമം ആരോടും പറയാൻ ഇല്ലാത്തത് കൊണ്ടാണ്, അല്ലെങ്കിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് സംസാരിക്കാതിരുന്നതെന്ന് റെനീഷ പറയാൻ കാരണവും.

reneesha rahiman in bigg boss malayalam season 5 nrn

താൻ ചിന്തിക്കുന്ന കാര്യങ്ങൾ ആണ് ശരി എന്ന് വാദിക്കാനുള്ള മൈന്റ് സെറ്റ് ആണ് റെനീഷയ്ക്ക്. അതായത്, താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന രീതി. മോഹൻലാലിന് മുന്നിൽ വച്ചുവരെ ന്യായീകരണം റെനീഷയുടെ സ്ഥിരം പണിയായി മാറിയിരുന്നു. ഇത് പ്രേക്ഷകരിൽ നെഗറ്റീവായി ബാധിച്ചെന്ന് പറയേണ്ടതില്ലല്ലോ. എന്തിനും ഏതിനും മറ്റുള്ളവരെ കൊണ്ട് സോറി പറയിപ്പിക്കുന്ന റെനീഷയുടെ രീതിയും പ്രേക്ഷകരിൽ അതൃപ്‍തി പ്രകടമായി. ട്രോളുകളിലും ഇടംപിടിച്ചു.

ഇത്തരത്തിൽ നെഗറ്റീവിനൊപ്പം ഏറെ പോസിറ്റീവും ഉള്ള മത്സരാർത്ഥിയാണ് റെനീഷ. അതുകൊണ്ടുതന്നെയാണ് ടോപ് ഫൈവിൽ എത്തിയതും എന്തായാലും മണിക്കൂറുകൾ മാത്രം ശേഷിക്കെ എത്തുന്ന ഗ്രാന്റ് ഫിനാലെയിൽ റെനീഷ വരുന്നതും കാത്തിരിക്കുകയാണ് ആരാധകർ. ഒരു ട്വിസ്റ്റ് ഫിനാലെയിൽ പ്രതീക്ഷിക്കാമോ ?.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

ബിഗ് ബോസിലെ 'ബ്യൂട്ടി ക്വീൻ'; ഫിനാലെ തൊടാതെ സെറീന പടിയിറങ്ങുമ്പോൾ..

മുൻവിധികളെ മാറ്റിമറിച്ച മത്സരാർത്ഥി, മാരാരുടെ 'ബഡി'; 'ആണ്ടവർ' എന്ന ഷിജു അബ്‍ദുള്‍ റഷീദ്

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

Follow Us:
Download App:
  • android
  • ios