'ഇങ്ങനെയെങ്കില്‍ ഞാൻ ഇറങ്ങിപ്പോകും', ജുനൈസിന്റെ നോമിനേഷനില്‍ അഖില്‍ മാരാര്‍- വീഡിയോ

Published : Jun 09, 2023, 10:36 AM IST
 'ഇങ്ങനെയെങ്കില്‍ ഞാൻ ഇറങ്ങിപ്പോകും', ജുനൈസിന്റെ നോമിനേഷനില്‍ അഖില്‍ മാരാര്‍- വീഡിയോ

Synopsis

ജുനൈസിന്റെ നോമിനേഷൻ മറ്റ് മത്സരാര്‍ഥികളുടെയും ദേഷ്യത്തിന് കാരണമാകുകയായിരുന്നു.

ബിഗ് ബോസ് ഹൗസിലെ പ്രധാന വഴിത്തിരിവാകുന്ന സംഗതിയാണ് ജയില്‍ നോമിനേഷൻ. മോശപ്പെട്ട പ്രകടനം നടത്തുന്ന മത്സരാര്‍ഥിക്ക് ശിക്ഷ എന്നതുപോലെ ജയിലിലേക്ക് അയക്കുന്നു എന്നതാണ് പ്രത്യേകത. ഓരോ മത്സരാര്‍ഥികള്‍ക്കും മറ്റുള്ളവരെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കാനുള്ള വേദിയുമാകാറുണ്ട് ജയില്‍ നോമിനേഷൻ. എന്നാല്‍ ഇത്തവണത്തെ ജയില്‍ നോമിനേഷൻ സംഘര്‍ഷത്തിന് കാരണമാകുന്നുവെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമൊയില്‍ നിന്ന് വ്യക്തമാകുന്നത്.

ജുനൈസ് ജയില്‍ നോമിനേഷൻ നടത്തുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. ബാറ്റില്‍ ഓഫ് ഒറിജനല്‍സില്‍ ഏറ്റവും ഫേയ്‍ക്ക് ആയിട്ടുള്ള ആളായിട്ടാണ് എനിക്ക് അഖില്‍ മാരാറെ തോന്നുന്നത് എന്നാണ് ജുനൈസ് വ്യക്തമാക്കുന്നത്. നിങ്ങളെ ഞാൻ നോമിനേറ്റ് ചെയ്യില്ലെന്നും ജുനൈസ് വ്യക്തമാക്കുന്നു. എന്റെ പേര് പറഞ്ഞാല്‍ എന്തായാലും തന്നെ നോമിനേറ്റ് ചെയ്യണം എന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ വിചാരിക്കുന്നത് അഖില്‍ മാരാരെയാണ് ജുനൈസ് നോമിനേറ്റ് ചെയ്യുന്നത് എന്നാണ് എന്ന് സെറീനയും വ്യക്തമാക്കി. ഇത്രയും കാര്യം അഖിലേട്ടനെ കുറിച്ച് പറഞ്ഞില്ലേ അദ്ദേഹത്തെ നോമിനേറ്റ് ചെയ്യൂവെന്ന് റെനീഷയും വ്യക്തമാക്കി. ഇനി ഒരു പേര് എക്സപ്ലെയിൻ ചെയ്‍താല്‍ ഞാൻ ഇറങ്ങിപ്പോകും എന്ന് അഖില്‍ മാരാറും വ്യക്തമാക്കി.

ബിഗ് ബോസ് അനൗണ്‍സ് ചെയ്യട്ടേ താൻ അതുവരെ ഇവിടെ നില്‍ക്കും എന്ന് ജുനൈസും വ്യക്തമാക്കി. രണ്ട് പേരെ നോമിനേറ്റ് ചെയ്യാനാണ് തങ്ങള്‍ ആവശ്യപ്പെട്ടത് അത് ഗൗരവപൂര്‍വം ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേയെന്ന് ബിഗ് ബോസ് വ്യക്തമാക്കുന്നതും പ്രൊമൊയില്‍ കേള്‍ക്കാം. ജയില്‍ നോമിനേഷനിലും ബിഗ് ബോസ് ഹൗസ് കലഹങ്ങള്‍ക്ക് സാക്ഷിയാകുകയാണ്. സംഭവിച്ചതറിയാൻ എപ്പിസോഡിനായി കാത്തിരിക്കുകയാണ് എല്ലാവരും.

ബിഗ് ബോസില്‍ കഴിഞ്ഞ വീക്ക്‍ലി ടാസ്‍ക്  നാടകീയമായിരുന്നു. 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്നായിരുന്നു വീക്ക്‍ലി ടാസ്‍കിന്റെ പേര്. ജീവിതത്തിലെ ഉയര്‍ച്ച താഴ്‍ചകളെ ഒരു ഗ്രാഫായി അടയാളപ്പെടുത്തി കഥ പറയുക എന്നതായിരുന്നു ടാസ്‍ക്. 'അനുഭവങ്ങള്‍ പാളിച്ചകള്‍' വീക്ക്‍ലി ടാസ്‍കില്‍ മിഥുനെ കഥ പങ്കുവയ്‍ക്കാൻ വിളിച്ചതും ആ സമയത്ത് അദ്ദേഹം ആദ്യം തയ്യാറാകാതിരുന്നതുമൊക്കെ സംഘര്‍ഷത്തിന് കാരണമായിരുന്നു.

Read More: പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍, വിജയ് ചിത്രത്തിലെ നായികയാകാൻ പരിഗണിക്കുന്നവരുടെ പട്ടിക

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ