ബിഗ്ബോസ് വീട്ടിലെ ഫേക്കുകളെ എണ്ണിയെണ്ണി പറഞ്ഞ് ജുനൈസ്; വിഷയമാക്കി വിഷ്ണു.!

Published : Apr 21, 2023, 09:37 PM IST
ബിഗ്ബോസ് വീട്ടിലെ ഫേക്കുകളെ എണ്ണിയെണ്ണി പറഞ്ഞ് ജുനൈസ്; വിഷയമാക്കി വിഷ്ണു.!

Synopsis

തന്‍റെ നിലപാട് അറിയിക്കാനുമുള്ള അവസരമാണ് ബിബി ഡിബേറ്റ്. രണ്ട് മിനുട്ട് സമയമാണ് ഇതിനായി കിട്ടുക. തുടര്‍ന്ന് വീട്ടിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും രണ്ട് മിനുട്ട് ലഭിക്കും. 

തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് ബിഗ്ബോസ് ഒരോ ദിവസവും ടാസ്ക് നല്‍കാറുണ്ട്. ഇത്തരത്തില്‍ നോമിനേഷന്‍ നടന്ന ദിവസം ബിഗ്ബോസ് നല്‍കിയ ടാസ്കാണ് ബിബി ഡിബേറ്റ്. ഒമര്‍ ആണ് ഇതില്‍ മോഡറേറ്റര്‍. നോമിനേഷനില്‍ എത്തിപ്പെട്ടവര്‍ക്ക് ജനങ്ങള്‍ക്ക് മുന്നിലും വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നിലും താന്‍ എന്ത് ചെയ്തുവെന്ന് പറയാനും. തന്‍റെ നിലപാട് അറിയിക്കാനുമുള്ള അവസരമാണ് ബിബി ഡിബേറ്റ്. രണ്ട് മിനുട്ട് സമയമാണ് ഇതിനായി കിട്ടുക. തുടര്‍ന്ന് വീട്ടിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും രണ്ട് മിനുട്ട് ലഭിക്കും. 

ഇത്തരത്തില്‍ ആദ്യ തന്‍റെ ഭാഗം അവതരിപ്പിക്കാന്‍ എത്തിയത് ജുനൈസാണ്. ഒരു ബിഗ്ബോസ് ഷോ തുടങ്ങുന്നതിന് മുന്‍പ് ആദ്യമായി അതിന്‍റെ തീം വച്ച് പുറത്ത് ചര്‍ച്ചയായി ഒറിജിനല്‍സ് എന്നതായിരുന്നു തീം. ഈ ഒറിജിനല്‍സ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അസ്ഥിത്വം എന്നതാണ്. എന്‍റെ അസ്ഥിത്വത്തെ മറച്ച് ഞാന്‍ ഇതുവരെ നിന്നിട്ടില്ല. എന്നാല്‍ ഡ്യൂപ്ലിക്കേറ്റുകളെ വെല്ലുന്ന പല ഒറിജിനലുകളും ഈ വീട്ടില്‍ ഉണ്ടെന്നും ജുനൈസ് പറഞ്ഞു. 

അവര്‍ക്കെതിരെ ശക്തമായ പ്രതികരിക്കേണ്ട സ്ഥലത്ത് ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. നിങ്ങള്‍ പറയുന്ന പല കാര്യങ്ങളും ഞാന്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്ന പല ശരികളും നിങ്ങള്‍ അംഗീകരിക്കാറില്ലെന്ന് ജുനൈസ് പറഞ്ഞു. പല ആള്‍ക്കാരും ബിഗ്ബോസ് തല്ലിപ്പൊളി ഷോയാണെന്ന് പറഞ്ഞ ശേഷം 100 ദിവസം ഇവിടെ നില്‍ക്കാന്‍ വന്നിട്ടുണ്ട്. അത്തരം ആളുകളെ തകര്‍ക്കുക എന്നതാണ് എന്‍റെ ലക്ഷ്യം ഇവിടെ ഉണ്ടാക്കുന്ന ഒരു എമോഷണല്‍ അറ്റാച്ച്മെന്‍റും താന്‍ പുറത്തേക്ക് കൊണ്ടുപോകില്ലെന്നും ജുനൈസ് പറഞ്ഞു. ഇതോടെ ബിഗ്ബോസ് ബസര്‍ അടിച്ചു.

തുടര്‍ന്നാണ് ജുനൈസിനോട് ചോദ്യവുമായി വിഷ്ണു എത്തിയത്. ഒറിജിനല്‍സിനെ വെല്ലുന്ന ഫേക്കുകള്‍ ആരാണെന്ന് വെളിപ്പെടുത്തണം എന്നായിരുന്നു വിഷ്ണുവിന്‍റെ ആവശ്യം. അതിന് മറുപടിയായി ജുനൈസ് ആദ്യം അഖില്‍ മാരാരെ ചൂണ്ടിക്കാട്ടി. പുള്ളി വളരെ ഫേക്കാണ്. അതിന് ശേഷം ദേവുവിനെ ഫേക്കാണെന്ന് ജുനൈസ് പറഞ്ഞു. തുടര്‍ന്ന് ഫേക്കായി റെനീഷയെയും, വിഷ്ണുവിനെയും ചൂണ്ടിക്കാട്ടി. 

എന്നാല്‍ ജുനൈസ് മുന്‍പ് പറഞ്ഞ കാര്യം പറഞ്ഞ് വിഷ്ണു ഒരു ചോദ്യവുമായി വീണ്ടും എത്തി. താന്‍ ആരെയും പ്രീതിപ്പെടുത്തില്ലെന്ന് ജുനൈസ് പറഞ്ഞു. എന്നാല്‍ ചക്രവ്യൂഹത്തില്‍ വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് ജുനൈസ് പലരുടെ അടുത്തും വോട്ട് ചോദിച്ചെന്ന് വിഷ്ണു പറഞ്ഞു. എന്നാല്‍ അത് ഗെയിമിന്‍റെ ഭാഗമാണ് എന്ന വാദമാണ് ജുനൈസ് നിരത്തിയത്. 

ഇതില്‍ ആര് പുറത്തുപോകും? 10 പേരുടെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ച് ബിഗ് ബോസ്

ബിഗ്ബോസ് വീട്ടില്‍ ലൗ ട്രാക്ക് വലിച്ച് സെറീനയും സാഗര്‍ സൂര്യയും; ഷോക്കടിക്കുന്നത് ആര്‍ക്ക്?

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !