'അന്യായമായ ഒരു എവിക്ഷനാണ് ഇത്', ആദ്യ പ്രതികരണവുമായി ഗോപിക

Published : Apr 21, 2023, 04:20 PM IST
'അന്യായമായ ഒരു എവിക്ഷനാണ് ഇത്',  ആദ്യ പ്രതികരണവുമായി ഗോപിക

Synopsis

ബിഗ് ബോസ് ഷോയുടെ നോമിനേഷൻ അണ്‍ഫെയറായിരുന്നുവെന്ന് തിരിച്ചെത്തിയ ഗോപിക.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ നിന്ന് പുറത്തായ ഗോപിക ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. താൻ കുറച്ച് വിഷമത്തിലാണ് എന്നായിരുന്നു ഗോപിക ആദ്യമായി പ്രതികരിച്ചത്. എന്താണ് അതിന്റെ കാരണം എന്നും ഗോപിക വ്യക്തമാക്കി. അണ്‍ഫെയര്‍ നോമിനേഷൻ ആയിരുന്നു നടന്നത് എന്നും ഗോപിക പറഞ്ഞു.

ഞാൻ കുറച്ച് വിഷത്തിലാണ് ഇപ്പോള്‍. ഒരു അണ്‍ഫെയര്‍ ആയി തോന്നി. ഒരു നോമിനേഷൻ കൊണ്ട് നാലാഴ്‍ച പോകുന്നത് അണ്‍ഫെയര്‍ ആയി തോന്നി. അല്ലെങ്കില്‍ ഞാൻ ഇങ്ങനെ പുറത്തുപോകില്ലായിരുന്നു. പലരും തന്നെ അവഗണിക്കുന്നതായി തോന്നിയിരുന്നു. പക്ഷേ അങ്ങനെ അവഗണിക്കാൻ ഞാൻ ആരെയും സമ്മതിച്ചില്ല. ബിഗ് ബോസ് ഹൗസ് വേറൊരു ലോകമാണ് എന്നും ഗോപിക പറഞ്ഞു.

ബിഗ് ബോസില്‍ തനിക്ക് സെലക്ഷൻ കിട്ടിയത് അറിഞ്ഞത് അവിടേയ്‍ക്ക് എത്തുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ്. അപ്പോള്‍ ഒരു സ്‍ട്രാറ്റജിയും ഉണ്ടായിരുന്നില്ല. ഞാൻ ആയിരിക്കും ഏറ്റവും കൂടുതല്‍ അവിടെ പെര്‍ഫോം ചെയ്‍തത്. അത് അഹങ്കാരമാണെന്ന് തനിക്ക് തോന്നില്ല. എന്റെ ശരികളാണ് താൻ പറയാറുള്ളത്. നോര്‍മല്‍ നോമിനേഷൻ ആയിരുന്നെങ്കില്‍ ഞാൻ ഇപ്പോഴും പോരില്ല എന്ന് വിശ്വസിക്കുന്നു. ബിഗ് ബോസ് വീട്ടില്‍ എല്ലാവരും തുല്യരാണ് എന്നും ഗോപിക പറഞ്ഞു.

ബിഗ് ബോസിലെ ആദ്യ കോമണറായിട്ടാണ് അഞ്ചാം സീസണിലേക്ക് ഗോപിക എത്തിയത്. മൂവാറ്റുപുഴക്കാരിയായ ഗോപിക ബിഗ് ബോസിലേക്ക് എത്തിയത് എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തിലൂടെയാണ്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു ഗോപിക. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക ആവേശത്തോടെയായിരുന്നു മോഹന്‍ലാലിനോട് പങ്കുവച്ചിരുന്നത്.

Read More: 'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍