ബിഗ് ബോസ് പ്രൊമോ : വ്യത്യസ്ത ലുക്കില്‍ ലാലേട്ടന്‍: പ്രമോ ഷൂട്ട് ബിടിഎസ്

Published : Mar 19, 2023, 05:19 PM ISTUpdated : Mar 19, 2023, 05:20 PM IST
ബിഗ് ബോസ് പ്രൊമോ : വ്യത്യസ്ത ലുക്കില്‍ ലാലേട്ടന്‍: പ്രമോ ഷൂട്ട് ബിടിഎസ്

Synopsis

ടീസർ ഇറങ്ങിയ ഉടൻ തന്നെ താരത്തിന്‍റെ ലുക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.  സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീനാണ് നടന് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: മലയാളം ബിഗ്ബോസ് പുതിയ സീസണിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സീസണിലെ പ്രൊമോയുടെ ചിത്രീകരണത്തിന്‍റെ  ബിഹൈൻഡ് ദ സീൻസ് വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുതയാണ്. ബിഗ് ബോസ് അവതാരകനായ മോഹൻലാല്‍ തന്നെയാണ് പ്രോമോ ടീസറില്‍. ഇതിന്‍റെ ചിത്രീകരണത്തിന് നടത്തുന്ന തയ്യാറെടുപ്പുകളും മറ്റുമാണ് വീഡിയോയില്‍ ഉള്ളത്. ടീസർ ഇറങ്ങിയ ഉടൻ തന്നെ താരത്തിന്‍റെ ലുക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.  സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീനാണ് നടന് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റിയോ ആണ് ബി​ഗ് ബോസ്. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തിൽ പറയാം. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബി​ഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. മലയാളം ബി​ഗ് ബോസ് സീസൺ അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് കേരളക്കരയിൽ ഇപ്പോള്‍. ആരൊക്കെയാണ് ഇത്തവണ മാറ്റുരയ്ക്കാൻ ഒരുങ്ങുന്നതെന്ന് അറിയാൻ ഇനി പത്ത് ദിവസം കാത്തിരിക്കേണ്ടി വരും. ഈ അവസരത്തില്‍ ബിബി 5ന്റെ പുതിയ പ്രമോ അണിയറക്കാര്‍ അടുത്തിടെ പുറത്തുവിട്ടിരിന്നു. 

സ്റ്റാർ സിം​ഗർ സീസൺ മൂന്നിലെ ​ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്ന കുട്ടിത്താരങ്ങൾക്ക് ആശംസ അറിയിച്ചു കൊണ്ട് മോഹൻലാൽ വീഡിയോ തുടങ്ങുന്നത്. "പാട്ടുകൾ പോലെ ഒറിജിനൽ ആയ മത്സരാർത്ഥികളുമായി ഞാൻ അടുത്താഴ്ച മുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഒറിജിനലായ കാഴ്ചകളും ഒറിജിനൽ ആയ ജീവിതവും സമന്വയിക്കുന്ന ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണുമായി ഞാൻ വരുന്നു. മാർച്ച് 26ന്. കാത്തിരിക്കുക.. ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്", എന്നാണ് പിന്നാലെ മോഹൻലാൽ പറയുന്നത്. നിരവധി പേരാണ് ഷോയ്ക്ക് ആയി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുന്നത്. 

അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ബിഗ് ബോസ് ഫാൻസിന് തങ്ങളുടെ പ്രിയ മത്സരാർത്ഥികളെയും മോഹൻലാലിനെയും നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 9633996339 എന്ന നമ്പറിൽ മിസ് കോൾ ചെയ്ത് ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. ഏർടെൽ നമ്പറിൽ നിന്നായിരിക്കണം മിസ് കോൾ ചെയ്യേണ്ടത്. മാർച്ച് 26ന് ആണ് ടെലിവിഷൻ ചരിത്രത്തില ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. 

'ബിഗ് ബോസില്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തതിന് മലയാളികള്‍ക്ക് നന്ദി'; റോബിന് പരോക്ഷ വിമര്‍ശനവുമായി ജസ്‍ല

'വിവാദങ്ങളിൽ ഭാഗമാകാൻ താല്പര്യമില്ല'; റോബിനുമായുള്ള സിനിമയെ കുറിച്ച് സന്തോഷ് ടി കുരുവിള

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്