
തിരുവനന്തപുരം: ബിഗ് ബോസ് ഷോ അവസാന ആഴ്‍ചയാണെങ്കിലും രസകരമായ ഡെയ്ലി ടാസ്കാണ് ബിഗ്ബോസ് വീട്ടിലുള്ളവര്‍ക്ക് നല്‍കിയത്. മാജിക് പോഷന്‍ എന്ന് ടാസ്കാണ് ആരംഭിച്ചത്. കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്ബോസ് നല്‍കിയ മാജിക് പോഷൻ കുടിക്കുന്നയാള്‍ക്ക് ടാസ്‍കിന്റെ ഭാഗമായി സവിശേഷമായ പ്രത്യേകത ലഭിക്കും എന്നതാണ് വ്യവസ്ഥ. എന്നാല്‍ ഈ പവര്‍ എന്താണെന്ന് കുടിച്ചയാള്‍ക്ക് അറിയാന്‍ കഴിയില്ല. വീട്ടിലുള്ളവര്‍ അവരോട് പെരുമാറുന്നത് എങ്ങനെയെന്ന് മനസിലാക്കി എന്താണ് പ്രത്യേകത എന്താണെന്ന് കണ്ടെത്തണമെന്നായിരുന്നു ടാസ്ക്.
ഇത്തരത്തില്‍ നാദിറ കണ്‍ഫഷന്‍ റൂമില്‍ എത്തുകയും മാജിക് പോഷൻ കുടിക്കുകയും ചെയ്തു. 'സൂപ്പര്‍ സ്റ്റാര്‍' എന്ന പ്രത്യേകതയാണ് നാദിറയ്ക്ക് ലഭിച്ചത്. അതിന് പിന്നാലെ വീട്ടില്‍ തിരിച്ചെത്തിയ നാദിറയെ ഒരു താരത്തെ വരവേല്‍ക്കും പോലെ തന്നെ വീട്ടുകാര്‍ വരവേറ്റു. ചിലര്‍ ഒപ്പം നില്‍ക്കാനും, ഒന്നിച്ച് ഫോട്ടോ എടുക്കാനും ശ്രമം തുടങ്ങി. ചിലര്‍ തൊട്ട് നോക്കി,മസാജ് ചെയ്യാനും തുടങ്ങി. അഖില്‍ മാരാരെക്കൊണ്ട് നാദിറ മസാജ് ചെയ്യിപ്പിച്ചു.
ജുനൈസിന്‍റെ മുഖത്ത് ജ്യൂസ് ഒഴിച്ചു. ഒടുവില്‍ അഖില്‍ നാദിറയെ കവിളില്‍ ചുംബിക്കുകയും ചെയ്തു. ജുനൈസിന് ചുംബിക്കാന്‍ കൈയ്യും നല്‍കി. ഞാന്‍ സിനിമക്കാരിയാണോ എന്ന് നാദിറ പലവട്ടം ചോദിച്ചു. ഒടുവില്‍ എന്താണ് പ്രത്യേകതയെന്ന് മനസിലായോ നാദിറ എന്ന് ചോദ്യത്തിന് ഞാന്‍ ഒരു സൂപ്പര്‍ സ്റ്റാറാണോ എന്ന് നാദിറ ചോദിച്ചു. അപ്പോള്‍ ബിഗ്ബോസ് നാദിറയെ അഭിനന്ദിച്ചു. ശരിക്കും അനുവദിച്ച സമയം നാദിറയുടെ വിളയാട്ടം തന്നെയാണ് വീട്ടില്‍ നടന്നത്.
ഏറെ രസകരമായൊരു ഗെയിം ആയിരുന്നു . മാജിക് പോഷന്‍. ആദ്യം ജുനൈസും പിന്നീട് നാദിറയും ഗെയിമിന്റെ ഭാഗമായി. മൂന്നാമത് വന്നത് ശോഭ ആണ്. അദൃശ്യയായ വ്യക്തി എന്നതായിരുന്നു ശോഭയുടെ മാജിക് പോഷൻ. ഇതനുസരിച്ച് തന്നെ മറ്റുള്ളവർ പെരുമാറുകയും ചെയ്തു. ഏറെ രസകരമായൊരു നിമിഷങ്ങളായിരുന്നു.
"എന്നാല്‍ പിന്നെ ഇയാളുടെ കൂടി താ" അഖിലിനോട് ശോഭ; ബിഗ്ബോസ് വീട്ടുകാരെ അമ്പരപ്പിച്ച ശോഭയുടെ ആവശ്യം.!
അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ