
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ രസകരമായൊരു ഡെയ്ലി ടാസ്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. മാജിക് പോഷൻ എന്നാണ് ടാസ്കിന്റെ പേര്. കൺഫഷൻ റൂമിൽ വച്ച് പല നിറത്തിലുള്ള വെള്ളം മത്സരാർത്ഥികൾക്ക് കുടിക്കാൻ നൽകും. ഇത് കുടിച്ചാൽ അവർക്ക് സവിശേഷ അധികാരം ലഭിക്കും. പക്ഷേ അതെന്താണ് എന്ന് കുടിച്ചവർക്കൊഴികെ മറ്റുള്ളവർക്ക് അറിയാനാകും. ശേഷം മറ്റ് മത്സരാർത്ഥികളുടെ പെരുമാറ്റത്തിൽ നിന്നും താൻ കുടിച്ചത് ഏത് മാജിക് പോഷൻ ആണെന്ന് മത്സരാർത്ഥികൾ കണ്ടെത്തുക എന്നതാണ് ടാസ്ക്.
ഏറെ രസകരമായൊരു ഗെയിം ആയിരുന്നു ഇത്. ആദ്യം ജുനൈസും പിന്നീട് നാദിറയും ഗെയിമിന്റെ ഭാഗമായി. മൂന്നാമത് വന്നത് ശോഭ ആണ്. അദൃശ്യയായ വ്യക്തി എന്നതായിരുന്നു ശോഭയുടെ മാജിക് പോഷൻ. ഇതനുസരിച്ച് തന്നെ മറ്റുള്ളവർ പെരുമാറുകയും ചെയ്തു. ഏറെ രസകരമായൊരു നിമിഷം ആയിരുന്നു ഇത്.
ഇതിനിടെ ശോഭ മറ്റുള്ളവരുടെ തുണികൾ എടുത്തെറിയാൻ തുടങ്ങിയതോടെ മറ്റുള്ളവരും കൂടെ കൂടി. നാദിറയും അഖിൽ മാരാരും ചേർന്ന് ശോഭയുടെ തുണകളെല്ലാം വാരിവലിച്ചിട്ടു. ഒരു തർക്കം നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഏറെ രസകരമായാണ് മത്സരാർത്ഥികൾ ടാസ്ക് കൈകാര്യം ചെയ്തത്. ഏതോ അലക്കുകാരുടെ പ്രേതമാണ് ബിഗ് ബോസ് വീട്ടിൽ കയറിയതെന്ന് തഗ് മറുപടിയുമായി അഖിൽ മാരാരും ഗെയിമിനെ രസകരമാക്കി. ഏതോ സാത്താൻ കേറി എന്നാണ് റെനീഷ പറയുന്നത്. ഇത്തരത്തിൽ രസകരമായ മുഹൂർത്തതോടെ മുന്നോട്ട് പോയ ടാസ്ക് പ്രേക്ഷകർ ആസ്വദിച്ചു എന്നത് വ്യക്തമാണ്. ശേഷം താൻ ഇൻവിസിബിൾ ആണെന്ന് പറഞ്ഞ് ശോഭ ടാസ്കിൽ വിജയിക്കുകയും ചെയ്തു.
അമ്പമ്പോ..ഇത്രയും ബ്രില്യന്‍സോ ?; 'നടന്ന സംഭവ'ത്തിന്റെ പോസ്റ്റർ രഹസ്യങ്ങള്‍ തിരഞ്ഞ് സിനിമാസ്വാദകർ
അതേസമയം, ഇനി ആറ് ദിവസമാണ് ബിഗ് ബോസ് സീസണ്‍ അഞ്ച് അവസാനിക്കാന്‍ ബാക്കിയുള്ളത്. നിലവില്‍ ഏഴ് മത്സരാര്‍ത്ഥികളാണ് വീടിനുള്ളില്‍ ഉള്ളതും. ഇവരില്‍ ആരാകും വിജയി എന്നറിയാന്‍ കാത്തിരിക്കുകയാണ് മലയാളികളും.
അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ