വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ ഒമറിനെയും അനുവിനെയും 'തമ്മില്‍ തല്ലിച്ച്' ബിഗ്ബോസ്.!

Published : May 02, 2023, 09:05 AM IST
 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ ഒമറിനെയും അനുവിനെയും 'തമ്മില്‍ തല്ലിച്ച്' ബിഗ്ബോസ്.!

Synopsis

ബിഗ്ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ അനുവിനും, ഒമറിനും വേണ്ടിയായിരുന്നു ടാസ്ക്. 

തിരുവനന്തപുരം: രസകരമായ ടാസ്കുകള്‍ നല്‍കി ബിഗ്ബോസ് വീടിനെ എന്നും സജീവമായി നിര്‍ത്തുക എന്നത് ബിഗ്ബോസ് ഷോയുടെ ഒരു പ്രത്യേകതയാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ബിഗ്ബോസ് ഒരു സ്പെഷ്യല്‍ ടാസ്ക് തന്നെ വീട്ടിലെ എല്ലാവരെയും ഉണര്‍ത്താന്‍ കൊടുത്തു. പക്ഷെ സ്പെഷ്യല്‍ ടാസ്ക് ആയതിനാല്‍ തന്നെ സ്പെഷ്യലായ രണ്ടുപേര്‍ക്ക് മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ബിഗ്ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ അനുവിനും, ഒമറിനും വേണ്ടിയായിരുന്നു ടാസ്ക്. പില്ലോ ഫൈറ്റായിരുന്നു ഈ ടാസ്ക്. ആക്ടിവിറ്റി ഏരിയയില്‍ സ്ഥാപിച്ചിട്ടുള്ള ചെളി കളത്തില്‍ വച്ച് പില്ലോ ഫൈറ്റ് നടത്താനാണ് രണ്ടു പേരോടും ബിഗ്ബോസ് ആവശ്യപ്പെട്ടത്. ബാക്കി ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ അവര്‍ക്ക് പ്രോത്സാഹനവുമായി ചുറ്റും കൂടണം. ബെസ്റ്റ് ഓഫ് ഫൈവ് എന്ന നിലയിലായിരുന്നു മത്സരം.

കഴിഞ്ഞ ആഴ്ച വന്നിട്ടും മടിയോടെ പെരുമാറുന്നു എന്ന് വീട്ടിലെ പല അംഗങ്ങള്‍ക്കും പരാതിയുള്ള ഒരാളാണ് ഒമര്‍. അതേ സമയം കഴിഞ്ഞ ദിവസം വീട്ടിലെത്തി അതിന്‍റെ ഒരു സിങ്കിലേക്ക് എത്തുന്നയാളാണ് അനു. രണ്ടുപേരെയും ആക്ടീവ് ആക്കുക എന്നതായിരുന്നു ടാസ്കിന്‍റെ ഉദ്ദേശം.

മത്സരം തുടങ്ങിയപ്പോള്‍ തന്നെ കാര്യ വ്യക്തമായി ആദ്യം തന്നെ അനു ആക്രമണമായിരുന്നു. എന്നാല്‍ നിന്നയിടത്ത് നന്നായി ഉറപ്പിച്ച് നിന്ന് ക്ഷമയോടെയാണ് ഒമര്‍ കളിച്ചത്. അതിനാല്‍ തന്നെ രണ്ട് തവണ അനു വീണു. മൂന്നാം തവണ സ്ഥാനം മാറി. എന്നാല്‍ ആ വട്ടവും ഒമര്‍ ജയിച്ചു. ഇതോടെ ബെസ്റ്റ് ഓഫ് ഫൈവ് മത്സരത്തില്‍ 3 റൌണ്ടിലും ജയിച്ച് ഒമര്‍ വിജയി ആയി. 

ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം: അടുത്താഴ്ച പുറത്തേക്കുള്ള വഴിയില്‍ ഏഴുപേര്‍.!

"ബിഗ്ബോസ് വീട്ടില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പുറത്താകല്‍" ; ഞാന്‍ ഓക്കെയല്ലെന്ന് ദേവു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്