റോബിൻ പറയുന്നത് പച്ചക്കള്ളം ആഞ്ഞടിച്ച് രജിത് കുമാർ

Published : May 19, 2023, 09:43 AM ISTUpdated : May 19, 2023, 09:58 AM IST
റോബിൻ പറയുന്നത് പച്ചക്കള്ളം ആഞ്ഞടിച്ച് രജിത് കുമാർ

Synopsis

ബിഗ്ബോസ് ഷോ പറ്റിക്കുന്നതാണ് സ്ക്രിപ്റ്റഡ് ആണെന്നൊക്കെ പറഞ്ഞ റോബിന്‍റെ വാദം നൂറുശതമാനം കള്ളമാണെന്ന് രജിത്ത് കുമാര്‍ പ്രതികരിച്ചു. 

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍ ഷോയില്‍ നിന്ന് പുറത്തായത് വലിയ വാര്‍ത്തയായിരുന്നു. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. 

ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍.

അതിന് പിന്നാലെ പുറത്തിറങ്ങിയ റോബിന്‍ ബിഗ്ബോസ് ഷോയ്ക്കെതിരെ അടക്കം മോശമായാണ് പ്രതികരിച്ചത്. അതേ സമയം റോബിനൊപ്പം ബിഗ്ബോസ് ഷോയില്‍ അതിഥിയായി എത്തിയ മറ്റൊരു പഴയ മത്സരാര്‍ത്ഥി രജിത്ത് കുമാര്‍ റോബിന്‍റെ നിലപാടുകളെ തുറന്നെതിര്‍ത്ത് രംഗത്ത് എത്തി. കഴിഞ്ഞ ദിവസം പുറത്ത് എത്തിയ രജിത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

ബിഗ്ബോസ് ഷോ പറ്റിക്കുന്നതാണ് സ്ക്രിപ്റ്റഡ് ആണെന്നൊക്കെ പറഞ്ഞ റോബിന്‍റെ വാദം നൂറുശതമാനം കള്ളമാണെന്ന് രജിത്ത് കുമാര്‍ പ്രതികരിച്ചു. തെറ്റായ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത് അവരെ പറ്റിക്കരുത്. ഞാനാണോ റോബിനാണോ പറയുന്നത് സത്യം എന്ന് ജനത്തിന് അറിയാം. ബിഗ്ബോസ് 2 ല്‍ നിന്നും ഞാന്‍ പുറത്തായിട്ടും ഞാന്‍ ഒരിക്കലും ബിഗ്ബോസ് ഷോയെ എന്തെങ്കിലും പറഞ്ഞിട്ടില്ല.

സീസൺ 5ൽ ഉള്ളത് കിടിലം മത്സരാര്‍ത്ഥികളാണ് ഉള്ളതെന്ന് രജിത്ത് കുമാർ പറയുന്നു. അവർക്ക് സ്വാർത്ഥതയില്ല. അതുകൊണ്ട് തന്നെ ടാസ്‌കും ഗെയിമും കഴിഞ്ഞാൽ അവർ നല്ല സൗഹൃദത്തിലാണ്. നമ്മുക്ക് വേണ്ടത് അടിയൊക്കെ അല്ലേ. അവിടെയുള്ളവര്‍ മനസാക്ഷി ഉള്ളവരാണെന്ന് പറയാം.  റോബിൻ ഇഷ്യൂ പറയാൻ എനിക്ക് അത് ഒന്നുകൂടി കണ്ട് ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്. ഞാൻ എന്ത് ചെയ്തു എപ്പോഴാണ് ഔട്ട് ആയത് എന്നതൊക്കെ നാളെ ലൈവിൽ അറിയാൻ കഴിയും. 

എന്നെ അഞ്ച് ദിവസത്തേക്കാണ് വിളിച്ചത്. എനിക്ക് തോന്നുന്നു, അദ്ദേഹത്തെയും അങ്ങനെ തന്നെ ആവണം. അത് കൃത്യമായിട്ട് അറിയില്ല. എന്തായാലും ഞങ്ങൾ ഒന്നിച്ചാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. എന്തായാലും ഞാൻ ഹാപ്പിയാണ്. 

ഒരു വീട്ടില്‍ വിരുന്ന് വന്നിട്ട് അവിടെയുള്ളവരെ ദ്രോഹിച്ചാല്‍ അവരെ ചവുട്ടി പുറത്താക്കും. എന്നെയാരും പുറത്താക്കിയിട്ടില്ല. എപ്പിസോഡുകൾ കണ്ട ശേഷം റോബിൻ വിഷയത്തിൽ പ്രതികരിക്കാമെന്നും രജിത് കുമാർ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'നിന്നെ കണ്ട ഷോക്കിലാണ് ഞാൻ ദേഷ്യപ്പെട്ടത്', റോബിനോട് രജിത് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

റോബിനും രജിത് കുമാറും നിറഞ്ഞാടിയ ടാസ്‍കിലെ വിജയിയെ ഒടുവില്‍ പ്രഖ്യാപിച്ചു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്