Asianet News MalayalamAsianet News Malayalam

റോബിനും രജിത് കുമാറും നിറഞ്ഞാടിയ ടാസ്‍കിലെ വിജയിയെ ഒടുവില്‍ പ്രഖ്യാപിച്ചു

അടുത്ത ക്യാപ്റ്റനാകാനും ഇദ്ദേഹത്തിന് അവസരവുമുണ്ട്.

Bigg Boss Malayalam season 5 Shiju selected as BB hotel winner hrk
Author
First Published May 18, 2023, 10:13 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ വഴിത്തിരിവുണ്ടാക്കിയ ഒന്നാണ് ഈ വാരം നടന്ന ബിബി ഹോട്ടല്‍ ടാസ്‍ക്. ബിഗ് ബോസ് ഹൗസ് ഒരു ആഢംബര ഹോട്ടല്‍ ആയി മാറുകയായിരുന്നു. മത്സാര്‍ഥികള്‍ ഹോട്ടലിലെ വിവിധ ജീവനക്കാരായി. അത്യന്തം നാടകീയവും സംഘര്‍ഷഭരിതവുമായ സംഭവങ്ങളുണ്ടായ ടാസ്‍കിലെ വിജയിയെ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിഗ് ബോസ് ഷോയിലെ മുൻ താരങ്ങളായി ഡോ. റോബിൻ രാധാകൃഷ്‍ണനും ഡോ. രജിത്ത് കുമാറും അതിഥികളായി എത്തി എന്നതായിരുന്നു ഹൗസിലെ പ്രധാന വഴിത്തിരിവ്. അതിഥികളെ തൃപ്‍തിപ്പെടുത്തി ടിപ്പ് സ്വന്തമാക്കുകയെന്നത് ടാസ്‍കിലെ വിജയിയാകുന്നതില്‍ പ്രധാനമായിരുന്നു. എന്നാല്‍ ചിലര്‍ ടാസ്‍കിനെ പരിഗണിക്കാതിരിക്കുകയും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളുണ്ടാകുകയും ചെയ്‍തു. മാനേജറായി നിയോഗിക്കപ്പെട്ട ജുനൈസും പെര്‍ഫോര്‍മറായ ശോഭയുമൊക്കെ മികച്ച പ്രകടനം നടത്തുകയും ചെയ്‍തു.

ടാസ്‍കിന്റെ ഭാഗമായി റോബിൻ രാധാകൃഷ്‍ണന് അഖില്‍ മസാജ് ചെയ്‍തുകൊടുത്തതൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഡോ. രജിത് കുമാര്‍ ഹൗസിലെ ഗ്രൂപ്പുകളെ പിളര്‍ത്താനായിരുന്നു ശ്രമിച്ചിരുന്നത്. സാഗറിന്റെയും സെറീനയുടെയും പ്രണയത്തെ കുറിച്ചൊക്കെ പുറത്ത് മോശമായ രീതിയിലാണ് സംസാരങ്ങള്‍ നടക്കുന്നത് എന്ന് മത്സരാര്‍ഥികളില്‍ തോന്നലുണ്ടാക്കാൻ രജിത് കുമാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നാദിറയ്‍ക്ക് സാഗറിനോടുള്ള പ്രണയവും ചര്‍ച്ചയില്‍ കൊണ്ടുവരാൻ രജിത് കുമാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്തായാലും ഇന്ന് ടാസ്‍കിന്റെ അവസാന ദിവസം അതിഥികള്‍ കുറച്ച് ടിപ്പ് കൂടി എല്ലാവര്‍ക്കുമായി നല്‍കി. റോബിൻ രാധാകൃഷ്‍ണൻ 10 ബിബി ഡോളര്‍ മാത്രമാണ് നല്‍കിയത് എന്നതിനാല്‍ ശ്രുതി ലക്ഷ്‍മിയും ശോഭയും അത് നിരസിക്കുകയും ചെയ്‍തിരുന്നു. ടാസ്‍കിനൊടുവില്‍ 790 ബിബി ഡോളര്‍ സ്വന്തമാക്കിയ ഷിജുവിനെ വിജയിയായി പ്രഖ്യാപിക്കുകയും ക്യാപ്റ്റനാകാനുള്ള മത്സരത്തിന് തെരഞ്ഞെടുക്കുകയും ചെയ്‍തതായി ബിഗ് ബോസ് പ്രഖ്യാപിച്ചു. എല്ലാവരും 3940 പോയന്റ് ടിപ്പായി സ്വന്തമാക്കിയെങ്കിലും ക്യാപ്റ്റൻ വിഷ്‍ണു ഉറങ്ങിയതിന്റെ പേരില്‍ 100 രൂപ കുറച്ച് 3840 പോയന്റുകള്‍ക്കാണ് ഇത്തവണ ലക്ഷ്വറി ബജറ്റ് തെരഞ്ഞെടുക്കാനാകുക എന്നും ബിഗ് ബോസ് വ്യക്തമാക്കി.

Read More: 'കമന്റുകള്‍ കണ്ടപ്പോള്‍ അവള്‍ക്ക് വിഷമമായി', കാമുകി ഈ അഭിമുഖം കാണണമെന്നും അഞ്‍ജൂസ്

Follow Us:
Download App:
  • android
  • ios