ബിഗ്ബോസ് ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും റിനോഷ് ഒഴിഞ്ഞു മാറിയോ? സത്യം ഇതാണ്

Published : Jul 03, 2023, 10:00 AM IST
ബിഗ്ബോസ് ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും  റിനോഷ് ഒഴിഞ്ഞു മാറിയോ? സത്യം ഇതാണ്

Synopsis

തുടര്‍ന്ന് പഴയ മത്സരാര്‍ത്ഥികള്‍ വീണ്ടും ബിഗ്ബോസില്‍ തിരിച്ചെത്തിയപ്പോഴും റിനോഷ് എത്തിയിരുന്നില്ല. അതിന് ശേഷം ഫിനാലെ വേദിയിലാണ് റിനോഷ് തിരിച്ചെത്തിയത്.

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ന് സമാപനമായി. അവസാനം അഖില്‍ മാരാര്‍ കപ്പ് നേടി. റെനീഷയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ ഈ സീസണില്‍ ബിഗ്ബോസില്‍ വന്നുപോയ എല്ലാ മത്സരാര്‍ത്ഥികളും ബിഗ്ബോസ് മലയാളം സീസണില്‍ എത്തിയിരുന്നു. അതില്‍ ഏറ്റവും താമസിച്ച് വേദിയിലേക്ക് വന്നത് റിനോഷ് ജോര്‍ജ് ആയിരുന്നു. ഇത്തവണത്തെ സീസണില്‍ മികച്ച ഒരു മത്സരാര്‍ത്ഥിയായ റിനോഷ് ഷോയുടെ അവസാന ആഴ്ചയ്ക്ക് മുന്‍പ് അസുഖത്താല്‍ സീസണില്‍ നിന്നും പുറത്തുപോവുകയായിരുന്നു. 

തുടര്‍ന്ന് പഴയ മത്സരാര്‍ത്ഥികള്‍ വീണ്ടും ബിഗ്ബോസില്‍ തിരിച്ചെത്തിയപ്പോഴും റിനോഷ് എത്തിയിരുന്നില്ല. അതിന് ശേഷം ഫിനാലെ വേദിയിലാണ് റിനോഷ് തിരിച്ചെത്തിയത്. ഗ്രാന്‍ഡ് ഫിനാലെ പകുതി എത്തിയപ്പോഴാണ് റിനോഷ് ചടങ്ങിന്‍റെ ഭാ​ഗമായത്. ഐസുലേഷനും അസുഖവും കാരണം ക്ഷീണിതായ രീതിയിലായിരുന്നു റിനോഷ്. വേദിയില്‍ നാല് വരി റാപ്പും ചില തമാശകളും പറഞ്ഞു റിനോഷ്. വിജയിയെ പ്രഖ്യാപിച്ച ശേഷം എല്ലാ മത്സരാർത്ഥികളും ഒരുമിച്ച് നിന്ന് ​​ഗ്രൂപ്പ് ഫോട്ടോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ പ്രചരിച്ച ചിത്രത്തില്‍ റിനോഷിനെ കാണാത്തത് സോഷ്യല്‍ മീഡിയ ചര്‍ച്ചയായി.

നേരത്തെ റിനോഷ് മടങ്ങി എന്നത് അടക്കം ചര്‍ച്ചയായി. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് റിനോഷ് ഇതിന് പ്രതികരണവുമായി രംഗത്ത് എത്തി. ഫിനാലെയ്ക്ക് ശേഷം ചില മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിനോഷ്.  ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഒഴിഞ്ഞു മാറിയിട്ടില്ലെന്നും. അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫോട്ടോ ക്രോപ്പ് ചെയ്തപ്പോൾ എന്‍റെ ഭാ​ഗം മുറിഞ്ഞ് പോയതായിരിക്കാമെന്നാണ് റിനോഷ് പറഞ്ഞു. 

താൻ ഒമർ ലുലുവിന്റെ സമീപത്താണ് നിന്നിരുന്നതെന്ന് റിനോഷ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാവി പരിപാടികള്‍ സംബന്ധിച്ച ചോദ്യത്തിന് ബി​ഗ് ബോസിന്‍റെ ഹാങ് ഓവർ കഴിഞ്ഞിട്ട് മാത്രമെ മറ്റുള്ള പരിപാടികള്‍ നോക്കുകയുള്ളുവെന്നും റിനോഷ് വ്യക്തമാക്കി. ബിഗ് ബോസ് വിജയി ആകണമെന്ന് തനിക്ക് ഉണ്ടായിരുന്നില്ലെന്നും. എനിക്ക് ഇത് എക്സീപിരിയൻസ് ചെയ്യണമെന്നുണ്ടായിരുന്നു അത് സാധിച്ചെന്നും റിനോഷ് പറഞ്ഞു. 

ആ തട്ട് താണു തന്നെ; ബിഗ്ബോസ് സീസണ്‍ 5 വിജയിച്ച 'മാരാരിസം'.!

ബിഗ്ബോസ് വീട്ടില്‍ നിന്നും മൂന്നാമനായി പുറത്തേക്ക് ജുനൈസ്; ജുനൈസിന്‍റെ പോരാട്ട വഴി

പ്രതീക്ഷകൾ തെറ്റിയില്ല; അഞ്ചാം സീസണിൽ ആഞ്ഞടിച്ചത് 'മാരാർ തരംഗം' തന്നെ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'രണ്ടു വർഷത്തെ കാത്തിരിപ്പ്'; വിവാഹവിശേഷം പങ്കുവെച്ച് ബിഗ് ബോസ് താരം അക്‍ബർ ഖാൻ
'17 മത്സരാർഥികൾക്ക് ഒറ്റ ശുചിമുറി, അടുക്കളയിൽ എലികൾ, ചർമരോ​ഗം ബാധിച്ചു..'; മറാത്തി ബി​ഗ് ബോസിനെതിരെ ഗുരുതര ആരോപണവുമായി നടി സൊനാലി രംഗത്ത്