'അവന്റെയല്ല, എന്റെ', ഫിനാലെ ആഘോഷ വീഡിയോയില്‍ കപ്പുമായി ശോഭ

Published : Jul 03, 2023, 02:44 AM IST
'അവന്റെയല്ല, എന്റെ', ഫിനാലെ ആഘോഷ വീഡിയോയില്‍ കപ്പുമായി ശോഭ

Synopsis

രാത്രിയില്‍ നടന്ന ഫിനാലെ ആഘോഷത്തിന്റെ വീഡിയോയിലാണ് കപ്പുമായി ശോഭയുള്ളത്.  

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ പ്രേക്ഷകരുടെയും മത്സരാര്‍ഥികളുടെയും എല്ലാം പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധം അഖില്‍ മാരാര്‍ കപ്പ് ഉയര്‍ത്തിയിരിക്കുകയാണ്. ചിലരുടെയെങ്കിലും പ്രതീക്ഷയില്‍ നിന്ന് വിരുദ്ധമായിട്ടായിരുന്നു ഷോയില്‍ നാലാം സ്ഥാനവുമായി ശോഭ പുറത്തായത്. പലപ്പോഴും ശക്തമായി എതിര്‍ചേരിയിലായിരുന്ന ശോഭയും അഖിലും സൗഹൃദത്തോടെയായിരുന്നു ഗ്രാൻഡ് ഫിനാലെ നടക്കുമ്പോള്‍ വീട്ടില്‍ പെരുമാറിയത്. ഇപ്പോഴിതാ കപ്പ് എടുത്തുനില്‍ക്കുന്ന ശോഭയുടെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്‍ക്ക് ശേഷം വിജയാഘോഷ പാര്‍ട്ടിയുണ്ടായിരുന്നു. കപ്പ് പിടിച്ചുനില്‍ക്കുന്ന ശോഭയെയും ആഘോഷ വീഡിയോയില്‍ കാണാം, അവന്റെയല്ല, എന്റേയെന്ന് തമാശയായി ശോഭ പറയുന്നതും കേള്‍ക്കാം. എന്തായാലും മത്സരാര്‍ഥികള്‍ വളരെ സൗഹൃദത്തിലാണെന്ന് വീഡിയോകളില്‍ നിന്നും പല മാധ്യമങ്ങള്‍ക്കും നല്‍കിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സീസണ്‍ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെയില്‍ ശോഭ വിശ്വനാഥിന്റെ പുറത്താകല്‍ നടന്നത്. ആരംഭം തൊട്ടേ മികച്ച പോരാട്ടം ഹൗസില്‍ കാഴ്‍ചവച്ച ശോഭ ഗ്രാൻഡ് ഫിനാലെയില്‍ രണ്ടാമതായിട്ടാണ് പുറത്തായത്. ബിഗ് ബോസ് മലയാളം ഷോയില്‍ ഇത്തവണ രണ്ടാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മത്സരാര്‍ഥിയുമായിരുന്ന ശോഭയെ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യയാണ് വീട്ടില്‍ എത്തി നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പുറത്തേയ്‍ക്കു കൊണ്ടുപോയത്. ചില പ്രേക്ഷകരെ ഇത് നിരാശയിലുമാക്കിയിട്ടുമുണ്ടാകും.

ഷോയില്‍ ഉടനീളം മികച്ച പ്രകടനം തന്നെ നടത്തിയ റെനീഷയാണ് രണ്ടാം സ്ഥാനത്തേയ്‍ക്ക് എത്തിയത്. തനിക്ക് വോട്ട് നല്‍കിയവര്‍ക്ക് നന്ദി പറയുന്നുവെന്നായിരുന്നു റെനീഷയുടെ പ്രതീകരണം. ഹൗസില്‍ 100 ദിവസം നില്‍ക്കമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും റെനീഷ വ്യക്തമാക്കി. ആ ആഗ്രഹം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് താൻ എന്നും റെനീഷ വ്യക്തമാക്കി.

Read More: ബിഗ് ബോസില്‍ അപ്രതീക്ഷിത അട്ടിമറി, വിജയിയാകുമെന്ന് പ്രതീക്ഷിച്ച ശോഭ ഞെട്ടി

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്