24 മണിക്കൂറും ബിഗ് ബോസ് വീട്ടിലെ കാഴ്ചകള്‍ കാണികള്‍ക്ക് മുന്നിലെത്തുന്ന എന്ന പ്രത്യേകതയുള്ളതിനാല്‍. പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബി​ഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ എന്നാല്‍ വളരെ രസകരമായ കാഴ്ചകളും ഉണ്ട്.

24 മണിക്കൂറും ബിഗ് ബോസ് വീട്ടിലെ കാഴ്ചകള്‍ കാണികള്‍ക്ക് മുന്നിലെത്തുന്ന എന്ന പ്രത്യേകതയുള്ളതിനാല്‍. പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് മത്സരാര്‍ത്ഥികളായ അനിയന്‍ മിഥുനും, ലച്ചുവും തമ്മിലുള്ള കൂട്ടുകെട്ട്. ഇരുവരും ബിഗ്ബോസ് വീട്ടിലെ നീന്തല്‍ കുളത്തില്‍ ഒന്നിച്ച് ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ബിഗ്ബോസ് ഗ്രൂപ്പുകളില്‍ വൈറലാകുന്നത്. 

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലരും മുന്‍പുള്ള മലയാളം സീസണുകളില്‍ എങ്ങനെയാണ് മത്സരാര്‍ത്ഥികള്‍ പൂള്‍ ഉപയോഗിച്ചത് എന്നത് വച്ചാണ് ഈ കാഴ്ചയെ കാണുന്നത്. മുന്‍പുള്ള സീസണില്‍ നടി ലക്ഷ്മി പ്രിയ പൂളില്‍ ഇറങ്ങിയതിന്‍റെ രസകരമായ കാഴ്ചകള്‍ വച്ച് ട്രോള്‍ വീഡിയോകള്‍ വരെ ഇറങ്ങിയിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

View post on Instagram

സ്വിമ്മിങ് പൂള്‍ ബിഗ് ബോസ് വീട്ടിലെ പ്രധാനപ്പെട്ട ഒരുഘടകമാണ് എന്നാല്‍ മലയാളത്തിലെ ബിഗ് ബോസ് സീസണുകളില്‍ ഇത്രയും ഗംഭീരമായി ഇത് പ്രയോജനപ്പെടുത്തിയവര്‍ ഇല്ലെന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്. ആദ്യ ദിവസം തന്നെ ലച്ചുവും മിഥുനും മികച്ച കൂട്ടുകെട്ടായി എന്നാണ് പ്രേക്ഷകരില്‍ ഉയരുന്ന അഭിപ്രായം.ഇരുവരുടെയും സൌഹൃദം ഊട്ടിഉറപ്പിക്കുന്ന രസകരമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.

സ്വന്തം കഥ പറഞ്ഞ് ജുനൈസ്: എന്‍റെ ഉമ്മയെ ഉപ്പ കൊന്നു; കണ്ണീരോടെ ബിഗ്ബോസ് വീട്

അബ്യൂസ് ചെയ്യപ്പെട്ട ജീവിത കഥ പറഞ്ഞ് അയ്ഞ്ചലിന്‍; പക്ഷെ രാത്രിയായപ്പോള്‍ കഥയില്‍ തിരുത്തുവരുത്തി ട്വിസ്റ്റ്.!