Asianet News MalayalamAsianet News Malayalam

അബ്യൂസ് ചെയ്യപ്പെട്ട ജീവിത കഥ പറഞ്ഞ് എയ്ഞ്ചലിന്‍; പക്ഷെ രാത്രിയായപ്പോള്‍ കഥയില്‍ തിരുത്തുവരുത്തി ട്വിസ്റ്റ്.!

ചെറുപ്പത്തില്‍ തന്നെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിട്ട ചൂഷണങ്ങളാണ്  എയ്ഞ്ചലിന്‍ തുറന്ന് പറഞ്ഞത്. 

BIgg boss malayalam season 5 angelin maria life story shocked bb house there is twist in night vvk
Author
First Published Mar 28, 2023, 11:10 PM IST

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് 'എന്‍റെ കഥ' എന്ന സെഗ്മെന്‍റ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ തന്‍റെ കഥ പറയുന്നതോടൊപ്പം പ്രേക്ഷകരുടെ മനസിനെക്കൂടി കീഴടക്കുക എന്നതാണ് ബിഗ് ബോസ് ഈ സെഗ്മെന്‍റിലൂടെ ഉദ്ദേശിക്കുന്നത്. ഇതില്‍ രണ്ടാമത് ജീവിതം പറഞ്ഞത് എയ്ഞ്ചലിന്‍ മരിയ ആണ്. ചെറുപ്പത്തില്‍ തന്നെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിട്ട ചൂഷണങ്ങളാണ് എയ്ഞ്ചലിന്‍ തുറന്ന് പറഞ്ഞത്. 

എന്‍റെ ഓര്‍മ്മവച്ചത് മുതല്‍ എന്‍റെ അപ്പനും അമ്മയും തമ്മില്‍ വഴക്കാണ്. അച്ഛന്‍ ഖത്തറിലായിരുന്നു. അപ്പന്‍ ചിലവിനൊന്നും തരില്ല. അയാള്‍ മദ്യപാനം ആയിരുന്നു. അയാളുടെ ശല്യം സഹിക്കാതെ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ അമ്മയുടെ വീട്ടിലേക്ക് വന്നു. അവിടെയും അയാള്‍ പ്രശ്നം ആയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ കണ്ട ഒരു ചേട്ടനുമായി ഞാന്‍ ഇഷ്ടത്തിലായി. അയാള്‍ക്ക് കുറേ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. അതിന്‍റെ പേരില്‍ എല്ലാവരും എന്നെ കുറ്റം പറഞ്ഞു. അന്നത്തെ എന്‍റെ മാനസിക പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ഡോക്ടറെ കാണാന്‍ പോയാല്‍ പോലും അത് മോശമായാണ് സമൂഹം കണ്ടത്.

പിന്നീട് ഞാന്‍ എട്ടാം ക്ലാസില്‍ ആയപ്പോള്‍ അമ്മയും ഞാനും തൃശ്ശൂരിലേക്ക് താമസം മാറി. എനിക്ക് ജീവിതത്തില്‍ പല പീഡനങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ ഇത് കഴിയുമ്പോ പലരും ജയിലില്‍ ആകും. എന്നാല്‍ അത് സംഭവിക്കരുത്. അവര്‍ ജയിലില്‍ പോയി ഉണ്ട തിന്ന് ജീവിക്കരുത്. അവര്‍ പുറത്തിട്ട് തീരണം. അനുഭവിക്കണം.

എനിക്കുണ്ടായ ഒരു മോശം അനുഭവം ഒരിക്കല്‍ ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ആ വ്യക്തിയില്‍ നിന്നും ഞാന്‍ ഒരിക്കലും ഒരു അബ്യൂസ് പ്രതീക്ഷിച്ചില്ല. എന്നാല്‍ ഞാന്‍ അത് തുറന്നു പറഞ്ഞിട്ടും സമൂഹം എന്നെയാണ് കുറ്റപ്പെടുത്തിയത്. ഞാനാണ് കുറ്റക്കാരിയായത്. എന്‍റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. എന്നും എന്‍റെ കൂടെയുണ്ടാകും എന്ന് കരുതിയ അമ്മ പോലും അങ്ങനെ പറഞ്ഞതു കൊണ്ടാണ്. സൊസൈറ്റി വെറും ... എന്ന് ഞാന്‍ പറയുന്നത്. 

എന്‍റെ അമ്മയ്ക്ക് പൂര്‍ണ്ണമായും ഒരു അമ്മയാകാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ഇപ്പോഴും ന്യായീകരിക്കുകയാണ് ആ നിലപാട്. ഇതാണ് സന്ദേശം  - ഇങ്ങനെ പറഞ്ഞാണ് എയ്ഞ്ചലിന്‍ മരിയ നിര്‍ത്തിയത്. ഇതോടെ അബ്യൂസ് ചെയ്തയാള്‍ക്കെതിരെ നിലപാട് എടുക്കാന്‍ ഞങ്ങള്‍ കൂടെയുണ്ടാകും എന്ന് ഒരു വിഭാഗം മത്സരാര്‍ത്ഥികള്‍ എയ്ഞ്ചലിനയ്ക്ക് ഉറപ്പ് നല്‍കി.

എന്നാല്‍ പിന്നെയാണ് ട്വിസ്റ്റ് സംഭവിച്ചത്. രാത്രി ലൈറ്റുകള്‍ ഓഫാക്കിയപ്പോള്‍ താന്‍ എന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞത് ശാരീരികമല്ലെന്നും, അത് മാനസികമാണെന്നും. തീര്‍ത്ത് കളയും എന്ന് പറഞ്ഞത് കൊല്ലാന്‍ പറഞ്ഞതല്ലെന്നും ഒരു ക്യാമറയ്ക്ക് മുന്നില്‍ വന്ന് മറ്റ് വീട്ടിലെ അംഗങ്ങള്‍ കേള്‍ക്കാതെ എയ്ഞ്ചലിന്‍ പറഞ്ഞു. തനിക്ക് ഗ്രാമര്‍ മിസ്റ്റേക്ക് പറ്റിയതാണെന്ന് പറഞ്ഞ ഇവര്‍. അത് ടെലികാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു. 

സ്വന്തം കഥ പറഞ്ഞ് ജുനൈസ്: എന്‍റെ ഉമ്മയെ ഉപ്പ കൊന്നു; കണ്ണീരോടെ ബിഗ്ബോസ് വീട്

'കുറേ സദാചാരക്കുരു പൊട്ടും' ; ബിഗ് ബോസ് നീന്തല്‍ കുളത്തില്‍ നീരാടി ലച്ചുവും മിഥുനും

Follow Us:
Download App:
  • android
  • ios