'എനിക്ക് അത് വേദനയുണ്ടാക്കി, അവള്‍ക്കും', സെറീനയെ കുറിച്ച് സാഗര്‍

Published : May 29, 2023, 06:02 PM IST
'എനിക്ക് അത് വേദനയുണ്ടാക്കി, അവള്‍ക്കും', സെറീനയെ കുറിച്ച് സാഗര്‍

Synopsis

സെറീനയുമായി എന്തുതരത്തിലുള്ള ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും സാഗര്‍ വെളിപ്പെടുത്തുന്നു.

ബിഗ് ബോസ് ഹൗസില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു സെറീനയും സാഗറും. ഇരുവരും പ്രണയത്തിലാണെന്നം വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ലവ് സ്‍ട്രാറ്റജിയാണെന്നും ചില വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ ഒരു ബെസ്റ്റ് ഫ്രണ്ട് എന്നതില്‍ ഉപരിയായി ഒരു ഇമോഷൻ സെറീനയുമായി ഉണ്ടായിരുന്നുവെന്നാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സാഗര്‍ വ്യക്തമാക്കിയത്.

ഫ്രണ്ടിനെക്കാളും അധികം ഒരു ബോണ്ടിംഗ് ഉണ്ടായിരുന്നു സെറീനയുമായിയെന്നാണ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സാഗര്‍ വ്യക്തമാക്കിയത്. ഒരു സ്‍പെഷ്യല്‍ ഫ്രണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. അത് അവള്‍ക്കും തോന്നിയിട്ടുണ്ടാകണം എന്നാണ് എന്റെ ഒരു വിശ്വാസം. കാരണം പല രീതിയിലും ഭയങ്കരമായി കണകറ്റാകുന്നതും ഞാൻ ഭയങ്കരമായി എൻജോയ് ചെയ്‍തിരുന്നു.

അത് ഭയങ്കര ലവ് എന്ന രീതിയില്‍ അല്ല. പക്ഷേ ഒരു ബെസ്റ്റ് ഫ്രണ്ട് എന്നതില്‍ ഉപരിയായി ഒരു ഇമോഷൻ തോന്നിയിരുന്നു. പക്ഷേ ഞാൻ തന്നെ ചില സമയത്ത് അകന്ന് അകന്ന് പോയിരുന്നു. ഗെയിം എന്ന രീതിയില്‍ നില്‍ക്കട്ടെയെന്ന് വിചാരിച്ചിട്ട്.

പിന്നെ നാദിറ വന്നപ്പോള്‍ ഞങ്ങള്‍ അകന്നുപോയിട്ടുണ്ടായിരുന്നു, ശരിക്കും. ഞങ്ങള്‍ വീണ്ടും സംസാരിച്ച് വന്നതായിരുന്നു. പക്ഷേ ഞാൻ പുറത്തുപോയല്ലോ. എനിക്ക് ലൈഫില്‍ ഏറ്റവും പ്രശ്‍നം ഉണ്ടായത് അടുപ്പമുള്ള ആള്‍ക്കാരുടെ അടുത്താണെന്നും സാഗര്‍ വ്യക്തമാക്കി. സെറീന ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ കുറിച്ചും സാഗര്‍ വിശദീകരിച്ചു. എല്ലാവര്‍ക്കും സ്‍നേഹത്തോടെ കൊടുത്തിട്ട് എനിക്ക് ചെറിയൊരു കഷ്‍ണം മാത്രം തന്നു. എന്നെ അപ്പോള്‍ ഇൻസെല്‍ട്ട് ചെയ്‍തതുപോലെ എനിക്ക് തോന്നി. അപ്പോള്‍ നീ എന്താ വലിച്ചെറിയുന്ന രീതിയില്‍ പോകുന്നേ എന്ന് ഞാൻ ചോദിച്ചിരുന്നു. സാഗറേട്ടാ ഞാൻ അങ്ങനെ ഇൻസള്‍ട്ടാക്കിയിട്ടില്ല, എല്ലാവര്‍ക്കും തുല്യമായിട്ടാണ് നല്‍കിയത് എന്ന് അവള്‍ മറുപടി പറഞ്ഞു. എന്റെ കയ്യില്‍ നിന്ന് പോയിയെന്ന് താൻ റിയലൈസ് ചെയ്‍തു. അപ്പോള്‍തന്നെ അവിടെവെച്ച് ഞാൻ സോറി ഒക്കെ പറഞ്ഞു. രണ്ടുപേര്‍ക്ക് തീര്‍ക്കാവുന്ന ഒരു ഇഷ്യൂ ആയിരുന്നു. പിന്നീട് ഡൈനിംഗ് ടേബിളില്‍ ഇരിക്കുമ്പോള്‍ അവള്‍ ഇമോഷണല്‍ ആയി. സാഗര്‍ എന്ന വ്യക്തി ഒരിക്കലും നിന്നെ വേദനിപ്പിക്കാൻ വേണ്ടി ആയിരിക്കില്ല. എനിക്ക് അത് വേദനിച്ചു, അവള്‍ക്കും.  പക്ഷേ മനസിന്റെ ഉള്ളില്‍ ഒന്നുംവെച്ചിട്ടല്ലെന്നും വീഡിയോയില്‍ സാഗര്‍ വ്യക്തമാക്കുന്നു.

Read More: 'സൈബര്‍ അറ്റാക്കുണ്ടാകുന്നു', അഖില്‍ മാരാരുടെ ഫേസ്‍ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ
'പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ...'; വൈറലായി നെവിനും സൗബിനും ഒന്നിച്ചുള്ള വീഡിയോ