ബിഗ്ബോസ് വീട്ടില്‍ ലൗ ട്രാക്ക് വലിച്ച് സെറീനയും സാഗര്‍ സൂര്യയും; ഷോക്കടിക്കുന്നത് ആര്‍ക്ക്?

Published : Apr 21, 2023, 04:01 PM IST
ബിഗ്ബോസ് വീട്ടില്‍  ലൗ ട്രാക്ക്  വലിച്ച് സെറീനയും സാഗര്‍ സൂര്യയും; ഷോക്കടിക്കുന്നത് ആര്‍ക്ക്?

Synopsis

മോഡലായ സെറീനയും, നടന്‍ സാഗര്‍ സൂര്യയും തമ്മിലാണ് ഒരു പ്രേമ ട്രാക്ക് ഒരുങ്ങുന്നത്. ഇരുവരും തമ്മില്‍ വളരെ അടുപ്പത്തില്‍ ഏറെ തവണ വളരെ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് പ്രേക്ഷകര്‍ കണ്ടു. 

തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ പ്രേമ കളികള്‍ എന്നും ചൂടുള്ള വിഷയമാണ്. ബിഗ്ബോസ് മലയാളത്തിന്‍റെ ആദ്യ സീസണിലെ പേളി മാണി, ശ്രീനിഷ് പ്രേമം അത്തരത്തില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. പിന്നീട് ഇരുവരും ജീവിതത്തിലും ഒന്നിച്ചു. ഈ പ്രേമത്തിന്‍റെ വന്‍ വിജയത്തിന് ശേഷം തുടര്‍ന്നുള്ള സീസണുകളിലും പ്രേമ ട്രാക്കുകള്‍ പ്രേക്ഷകര്‍ ഏറെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബിഗ്ബോസ് മലയാളം സീസണ്‍ 5 ലും അത്തരം ഒരു ലൗ ട്രാക്ക് ഉണ്ടായി വരുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ കാണുന്നത്.

മോഡലായ സെറീനയും, നടന്‍ സാഗര്‍ സൂര്യയും തമ്മിലാണ് ഒരു പ്രേമ ട്രാക്ക് ഒരുങ്ങുന്നത്. ഇരുവരും തമ്മില്‍ വളരെ അടുപ്പത്തില്‍ ഏറെ തവണ വളരെ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് പ്രേക്ഷകര്‍ കണ്ടു. സെറീനയുടെ ബിഗ്ബോസ് വീട്ടിലെ അടുത്ത കൂട്ടുകാരി റെനീഷ പലവട്ടം ഇതൊരു പ്രേമമായി വളരുന്നു എന്ന സൂചന സെറീനയ്ക്ക് നല്‍കി കഴിഞ്ഞു. സെറീന, റെനീഷ, അഞ്ജൂസ് എന്നിവര്‍ ഒരു സൌഹൃദ സംഘം പോലെയാണ് പെരുമാറുന്നത്. അതിനാല്‍ സെറീന- സാഗര്‍ സൂര്യ പ്രേമ ട്രാക്കില്‍ റെനീഷയ്ക്ക് വലിയ ആശങ്കയുണ്ടെന്നാണ് രണ്ട് ദിവസത്തെ സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

ഇത്തരത്തില്‍ ഒരു പ്രപ്പോസ് വന്നാല്‍ തീര്‍ച്ചയായും നീ നോ പറയണം എന്ന് വരെ സെറീനയോട് റെനീഷ ഉപദേശിക്കുന്നത് കണ്ടു. കഴിഞ്ഞ ദിവസം  സെറീന, റെനീഷ, അഞ്ജൂസ് സംഘത്തിനിടയില്‍ ഒരു തര്‍ക്കം നടന്നതും ഈ പ്രേമ ട്രാക്കിന്‍റെ ബാക്കി എന്ന നിലയിലാണ് എന്നാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം വീണ്ടും സെറീനയും സാഗര്‍ സൂര്യയും തമ്മില്‍ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു. 

ഇതാണോ മുന്‍പ് എന്നോട് പറയാന്‍ വന്നത് എന്ന് സെറീന ഈ സംഭാഷണത്തില്‍ സാഗര്‍ സൂര്യയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ആ മൊമെന്‍റില്‍ പോയി എന്നാണ് സാഗര്‍ സൂര്യ പറഞ്ഞിരുന്നു. പെട്ടെന്ന് താന്‍ കട്ടായി പോയേന്ന് സാഗര്‍ പറയുന്നു. എന്നോട് പറയേണ്ടെന്ന് ഞാന്‍ പറഞ്ഞോ എന്ന് സെറീന ചോദിക്കുന്നു. ഒന്നും ഇല്ലായിരുന്നോ അപ്പോ എന്ന് സെറീന വീണ്ടും വീണ്ടും ചോദിക്കുന്നുണ്ട്. 

എന്തായാലും ബിഗ്ബോസ് വീട്ടിലെ അടുത്ത പൊട്ടിത്തെറിയിലേക്ക് ഒരു ലൗ ട്രാക്ക്  ഇടുകയാണ് സാഗറും സെറീനയും എന്നത് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളിലെ വിഷയം. ഇത് സീരിയസായ ഒരു പ്രേമമായി മാറുമോ, അല്ലെങ്കില്‍ ഗെയിം തന്ത്രമായിരിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. 

'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക

'പലസമയത്തും അവർ എന്നെ കുത്തിനോവിച്ചു, ഒറ്റപ്പെടുത്തി'; വേദന ഉള്ളിലൊതുക്കി ഗോപിക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍