'ചെവിക്കല്ല് അടിച്ച് പൊളിച്ച് ഞാന്‍ ഇറങ്ങിപോകും': ജുനൈസിനോട് കോപം അടക്കാനാവാതെ ഷിജു

Published : Jun 06, 2023, 09:16 AM ISTUpdated : Jun 06, 2023, 04:42 PM IST
'ചെവിക്കല്ല് അടിച്ച് പൊളിച്ച് ഞാന്‍ ഇറങ്ങിപോകും':  ജുനൈസിനോട് കോപം അടക്കാനാവാതെ ഷിജു

Synopsis

കിടക്കും മുന്‍പ് എല്ലാ മനുഷ്യരും ആലോചിക്കാറുണ്ട് എന്നതാണ് ഞാന്‍ പറഞ്ഞതെന്ന് ജുനൈസ് പറഞ്ഞു. അത് തന്നെയാണ് ഞാനും പറഞ്ഞതെന്നും. എന്‍റെ ജുനൈസെ മലയാളത്തിലെ അര്‍ത്ഥം മനസിലാക്ക് എന്ന് ഷിജു പറഞ്ഞു. 

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ന്‍റെ തുടക്കം മുതല്‍ അത്ര സുഖത്തില്‍ അല്ലാത്തവരാണ് ജുനൈസും ഷിജുവും. പലപ്പോഴും ഇവര്‍ തമ്മില്‍ വാക്പ്പോര് വീട്ടില്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഇനി ജുനൈസുമായി മിണ്ടില്ലെന്ന തീരുമാനത്തിലാണ് ഷിജു. അതിന് കാരണമായത് വലിയൊരു തര്‍ക്കമാണ്. ഇരുവര്‍ക്കും ഇടയില്‍ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തി അവസാനത്തോട് അടുക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നതാണ് പ്രേക്ഷകര്‍ കാണുന്നത്. 

ജുനൈസും അഖില്‍ മാരാരും തമ്മില്‍ അഖില്‍ വളരെ ഫേക്കാണ് എന്ന രീതിയില്‍ ചര്‍ച്ച നടക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഒരോ ദിവസം പോയ കണ്ടന്‍റ് നിങ്ങള്‍ ഉറങ്ങും മുന്‍പ് വീണ്ടും ആലോചിക്കാറുണ്ടല്ലോ എന്ന് അഖിലിനോട് ജുനൈസ് ചോദിച്ചു. അത് ചെയ്യാറുണ്ട്, ഞാന്‍ ഒരു സിനിമ സംവിധായകനാണ്. അതിനിടയില്‍ ഇത് കേട്ട ഷിജു. അത് എല്ലാവരും ചെയ്യാറുള്ളതല്ലെ. അതിലെന്താണെന്ന് പറഞ്ഞു. 

ഇതോടെ അതിനെയും വളച്ചൊടിച്ചു എന്ന് ജുനൈസ് പറഞ്ഞു. ഇതോടെ ഷിജു പ്രകോപിതനായി. നീ എന്ത് അര്‍ത്ഥത്തിലാണ് വളച്ചൊടിച്ചതെന്ന് പറഞ്ഞത്. അടുത്ത് നിന്ന നാദിറയും ഷിജുവിനെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ഒച്ച കുറച്ച് പറഞ്ഞാല്‍ മതി കേള്‍ക്കാം എന്ന് ജുനൈസ് പറഞ്ഞു. 

കിടക്കും മുന്‍പ് എല്ലാ മനുഷ്യരും ആലോചിക്കാറുണ്ട് എന്നതാണ് ഞാന്‍ പറഞ്ഞതെന്ന് ജുനൈസ് പറഞ്ഞു. അത് തന്നെയാണ് ഞാനും പറഞ്ഞതെന്നും. എന്‍റെ ജുനൈസെ മലയാളത്തിലെ അര്‍ത്ഥം മനസിലാക്ക് എന്ന് ഷിജു പറഞ്ഞു. ആ ഡയലോഗ് നിര്‍ത്ത് കേട്ടു കേട്ട് മടുത്തു. ഞാന്‍ ഇവിടെ കന്നടയാണോ പറയുന്നത് എന്ന് ജുനൈസ് തിരിച്ചു ചോദിച്ചു. 

അതിനിടെ ഒരാള്‍ നടന്ന കാര്യങ്ങള്‍ ചിന്തിക്കുന്നതാണ് താന്‍ പറഞ്ഞത് എന്ന് ഷിജു പറഞ്ഞു. അതില്‍ എന്താണ് തെറ്റ്, ഞാനും അത്തരം ഒരു വ്യക്തിയാണ് എന്ന് ജുനൈസ് പറഞ്ഞു. ഇതിന് പുറമേ ജുനൈസ് പറഞ്ഞത് ഞാന്‍ എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചെയ്യുന്നു എന്നാണ് ജുനൈസ് ഉദ്ദേശിച്ചത് എന്ന് അഖില്‍ ഷിജുവിനോട് പറയുന്നു. എന്നാല്‍ ഒരു ഡയറക്ടര്‍ എന്ന നിലയില്‍ ഏതൊക്കെ കണ്ടന്‍റായിരിക്കും പ്രേക്ഷകരിലേക്ക് എത്തിയത് എന്നാണ് താന്‍ ആലോചിക്കുന്നത് എന്ന് അഖില്‍ പറഞ്ഞു.

ഇത് പറയുന്നതിനിടെ ഷിജു എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ ജുനൈസ് അഖില്‍ മാരാരുമായി സംസാരിക്കുകയാണെന്ന് പറഞ്ഞു. ഇതോടെ താന്‍ സീരിയസായി പറയുകയാണ്, എനി ഒരിക്കലും എന്നോട് സംസാരിക്കാന്‍ വരരുത് എന്ന് ജുനൈസിനോട് പറഞ്ഞു. 

പിന്നീട് സ്മോക്കിംഗ് റൂമില്‍ അഖിലും, ഷിജുവും ഒന്നിച്ച് സിഗിരറ്റ് വലിക്കുമ്പോള്‍ ഷിജു പറഞ്ഞു, അവന്‍ എന്‍റെ ഒരു സൈഡ് മാത്രമേ കണ്ടിട്ടുള്ളൂ. അടിച്ചിട്ട് ഇറങ്ങിപോയേനെ ഞാന്‍. മുഖത്ത് നോക്കി ഇന്‍സല്‍ട്ട് ചെയ്ത് സംസാരിക്കുന്നത് ഇഷ്ടമല്ല. അങ്ങോട്ട് റെസ്പെക്ട് കൊടുത്ത് ഇങ്ങോട്ട് റെസ്പെക്ട് വാങ്ങുന്ന വ്യക്തിയാണ്. എന്ത് മത്സരം മുറുകിയാലും ചെവിക്കല്ല് അടിച്ച് പൊളിച്ച് ഞാന്‍ ഇറങ്ങിപോകും എന്ന് ജുനൈസിനെ ഉദ്ദേശിച്ച് ഷിജു പറഞ്ഞു. ഷിജുവിന്‍റെ കണ്ണുകളും ഇത് പറയുമ്പോള്‍ നിറയുന്നുണ്ട്. ഷോയെ റെസ്പെക്ട് ചെയ്താണ് കണ്‍ട്രോള്‍ ചെയ്യുന്നത്. എനിയെന്നോട് വല്ലതും പറഞ്ഞാല്‍ മുഖം ഇടിച്ച് പരത്തി ഞാന്‍ ഇറങ്ങിപ്പോകും എന്നും ഷിജു പറഞ്ഞു. 

നേരത്തെ നോമിനേഷന് പിന്നാലെ ഷിജു സെയ്ഫ് ഗെയിം കളിക്കുന്നു എന്ന പേരില്‍ ജുനൈസ് ആരോപിച്ചത് ബെഡ് റൂമില്‍ വലിയതോതില്‍ തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ഇതിന് തുടര്‍ച്ച പോലെ ജുനൈസ് ഷിജു പോര് വീട്ടില്‍ മുറുകുകയാണ്. 

"വല്ലവനും ചെയ്തതിന് നീ എന്നെ കൊണ്ട് ഫ്ലഷ് അടിപ്പിച്ചു " ജുനൈസിനെതിരെ വിഷ്ണു

വിഭവസമൃദ്ധം! ഉച്ചഭക്ഷണം ടാസ്‍ക് ആക്കി ബിഗ് ബോസ്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്