
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ 11-ാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത് കൂടി കൂട്ടി നാല് ആഴ്ചകള്‍ മാത്രമാണ് സീസണിലെ ടൈറ്റില്‍ വിജയിയെ കണ്ടെത്തുന്നതിലേക്ക് അവശേഷിക്കുന്നത്. ഇന്നലെ നടന്ന അനു ജോസഫിന്‍റെ എവിക്ഷന് ശേഷം 10 പേര്‍ മാത്രമാണ് ഹൌസില്‍ അവശേഷിക്കുന്നത്. ഫൈനല്‍ ഫൈവിലേക്ക് എത്തുമ്പോഴേക്ക് അതില്‍ അഞ്ച് പേര്‍ കൂടി പുറത്താവണം. അവസാന അഞ്ചില്‍ എത്തുക എന്നതാണ് നിലവിലെ മത്സരാര്‍ഥികളെ സംബന്ധിച്ച് മുന്നിലുള്ള പ്രാഥമികമായ ആഗ്രഹം. അതേസമയം പുതിയ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കപ്പെട്ട ഇന്ന് രസകരമായ ഒരു ടാസ്കും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കി.
ഇന്നത്തെ ഉച്ചഭക്ഷണം ഒരു ടാസ്ക് ആയാണ് ബിഗ് ബോസ് നടത്തിയത്. മൂന്ന് മെനു നല്‍കിയതിനു ശേഷം ഏത് വേണമെന്ന് കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ആദ്യത്തെ മെനുവില്‍ ചോറ്, സാമ്പാര്‍, പപ്പടം, മീന്‍ വറുത്തത്, പയര്‍ ഉപ്പേരി, രസം എന്നിവയും രണ്ടാമത്തെ മെനുവില്‍ നെയ്ച്ചോറ്, മട്ടണ്‍, പപ്പടം, സാലഡ്, പരിപ്പ് കറി എന്നിവയും മൂന്നാമത്തെ മെനുവില്‍ ചോറ്, അവിയല്‍, പായസം, ഓലന്‍, ചിക്കന്‍ കറി എന്നിവയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നെയ്ച്ചോറും മട്ടണും ഉള്‍പ്പെടുന്ന രണ്ടാമത്തെ മെനുവാണ് മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കുന്ന ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ നല്‍കുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു.
ഇതനുസരിച്ച് ലഭിച്ച സാധനങ്ങള്‍ ഉപയോഗിച്ച് പത്ത് മത്സരാര്‍ഥികളും ചേര്‍ന്നാണ് ഉച്ചഭക്ഷണം തയ്യാറാക്കിയത്. എല്ലാവരും ഒരുമിച്ചിരുന്ന് അത് കഴിക്കുകയും ചെയ്തു. അതേസമയം ഇത് വരാനിരിക്കുന്ന ഏതെങ്കിലും വീക്കിലി ടാസ്കിന്‍റെ സൂചനയാണോ എന്ന് സംശയിക്കുന്ന പ്രേക്ഷകര്‍ ഉണ്ട്.
ALSO READ : വേറിട്ട നോമിനേഷന്‍ രീതിയുമായി ബിഗ് ബോസ്; പുതിയ ലിസ്റ്റില്‍ 6 പേര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ