'എന്നോടുള്ള ദേഷ്യമാണ് നിങ്ങളിലേക്ക് വരുന്നത്'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് അഖില്‍ മാരാര്‍

Published : Jun 06, 2023, 09:05 AM IST
'എന്നോടുള്ള ദേഷ്യമാണ് നിങ്ങളിലേക്ക് വരുന്നത്'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് അഖില്‍ മാരാര്‍

Synopsis

ആറ് പേരാണ് ഇക്കുറി നോമിനേഷനില്‍

അടച്ചിട്ട ഒരു വീട്ടില്‍ പുറംലോകവുമായി ബന്ധമില്ലാതെ അപരിചിതര്‍ക്കൊപ്പം കഴിയുക എന്നതാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ വെക്കുന്ന വെല്ലുവിളി. ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും അവര്‍ക്കിടയില്‍ സൌഹൃദവും ശത്രുതയുമൊക്കെ ഉണ്ടാവാറുണ്ട്. ബന്ധങ്ങള്‍ മാറിമറിഞ്ഞ് വരുമെങ്കിലും അതില്‍ ചിലത് മാറ്റമേതുമില്ലാതെ നിലനില്‍ക്കാറുണ്ട്. സീസണ്‍ 5 ല്‍ അത്തരത്തിലുള്ള ഒന്നാണ് ഷിജുവും അഖില്‍ മാരാരും തമ്മിലുള്ളത്. ഏത് ഘട്ടത്തിലും അഖില്‍ മാരാരെ പിന്തുണയ്ക്കുന്ന ആളാണ് ഷിജു. ഇത് ഷിജുവിന് ഹൌസിലും പ്രേക്ഷകര്‍ക്കിടയിലും പലപ്പോഴും വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സൌഹൃദം ഇതുപോലെ തുടരുന്നതില്‍ നിന്ന് ഷിജുവിനെ അതൊന്നും തടഞ്ഞിട്ടുമില്ല. തന്നോടുള്ള സൌഹൃദം ഹൌസില്‍ ഷിജുവിന് വിനയാവുന്നുണ്ടെന്ന് പറഞ്ഞ് കരയുന്ന അഖില്‍ മാരാരെ പ്രേക്ഷകര്‍ ഇന്നലത്തെ എപ്പിസോഡില്‍ കണ്ടു.

ഇന്നലെ നടന്ന ഇത്തവണത്തെ നോമിനേഷനില്‍ അഖിലും ഷിജുവും ഇടംപിടിച്ചിട്ടുണ്ട്. ഷിജു നോമിനേഷനില്‍ വന്നത് തന്നോടുള്ള സൌഹൃദം കാരണമാണെന്ന് പറഞ്ഞാണ് അഖില്‍ കരഞ്ഞത്. ബെഡ്റൂമില്‍ വച്ചായിരുന്നു ഇത്. ഹൌസില്‍ രണ്ടുപേരും ഒരു കട്ടിലിലാണ് കിടക്കുന്നത്. 
"നിങ്ങളോട് ആര്‍ക്കാ ഇവിടെ ദേഷ്യം? ഇവര്‍ക്ക് എന്നോടുള്ള ദേഷ്യമാണ് നിങ്ങളിലേക്ക് വരുന്നത്. അല്ലെങ്കില്‍ നിങ്ങളെ ആര് നോമിനേറ്റ് ചെയ്യും? നിങ്ങളെ ആരും നോമിനേറ്റ് ചെയ്യേണ്ട കാര്യമില്ല. ആരെയും നിങ്ങള്‍ വെറുപ്പിച്ചിട്ടില്ല. നിങ്ങള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം", അഖില്‍ ഷിജുവിനോട് പറഞ്ഞു.

 

"ഒരു സുഹൃത്തിനെ സപ്പോര്‍ട്ട് ചെയ്യുന്നതല്ലേ ഏറ്റവും വലുത്? നീ എന്ത് തെറ്റ് ചെയ്തിട്ടാണ് നിന്നെ സപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍? നീ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്?", ഷിജു അഖിലിനെ സമാധാനിപ്പിച്ചു. "ഞാന്‍ കാരണം നിങ്ങള്‍ക്ക് ഒരു നെ​ഗറ്റീവും വരാന്‍ പാടില്ല. ഞാന്‍ സമ്മതിക്കില്ല", കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെട്ടുകൊണ്ട് അഖില്‍ പറഞ്ഞു. "വെറുതെ ഓരോന്ന് പറയല്ലേ. ഇതൊരു ​ഗെയിം ആണ്", വീണ്ടും ഷിജുവിന്‍റെ വാക്കുകള്‍. എന്‍റെ പേര് പറഞ്ഞാണല്ലോ നിങ്ങളെ കുറ്റപ്പെടുത്തുന്നത്, വൈകാരികത നിയന്ത്രിക്കാന്‍ പാടുപെട്ട് അഖില്‍. "വെറുതെ മിണ്ടാതിരിക്ക് നീ. ആളുകളുടെ മുന്നില്‍ ആ ശക്തി കളയല്ലേ", അങ്ങനെ പറയുമ്പോള്‍ ഷിജുവിന്‍റെയും തൊണ്ട ഇടറുന്നുണ്ടായിരുന്നു.

ALSO READ : വേറിട്ട നോമിനേഷന്‍ രീതിയുമായി ബി​ഗ് ബോസ്; പുതിയ ലിസ്റ്റില്‍ 6 പേര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്