
ബിഗ് ബോസ് ഹൗസ് എന്നത് മത്സരങ്ങളുടെ ഒരു ലോകമാണ്. പരസ്‍പരം സംസാരിക്കുന്ന വിഷയങ്ങളും ടാസ്‍കുകളില്‍ സ്‍ട്രാറ്റജി സ്വീകരിക്കുന്നതുമൊക്കെ വൻ ചര്‍ച്ചയാകുന്ന സ്ഥലമാണ് ബിഗ് ബോസ് ഹൗസ്. ബിഗ് ബോസില്‍ ചിലപ്പോള്‍ മനോഹരമായ ചില നിമിഷങ്ങളും ഉണ്ടാകാറുണ്ട്. പൂമ്പാറ്റയോട് ഷിജു ആത്മഗതമെന്നോണം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അത്തരത്തിലൊന്നായിരുന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം കിടക്കുകയായിരുന്നു ഷിജുവിന്റെ അടുത്ത് ഒരു പൂമ്പാറ്റ വന്നിരുന്നു. ഭക്ഷണം ഇല്ലാതെ നീ എങ്ങനെ സര്‍വൈവ് ചെയ്യും എന്നാണ് പുറത്ത് നിന്ന് അടച്ചുപൂട്ടിയ ബിഗ് ബോസ് ഹൗസിനെ ഉദ്ദേശിച്ച് ഷിജു പൂമ്പാറ്റയോട് പറഞ്ഞത്. ഇവിടെ പൂക്കളും എല്ലാം കൃത്രിമമാണ്. നിനക്കെന്തു തോന്നുന്നു. ഞാൻ കൊണ്ടുപോയി നിന്നെ മുകളില്‍ പറത്തി വിടാം. നമുക്ക് പറക്കാമെന്നും പറയുന്നു ഷിജു. പൂമ്പാറ്റയേയും കൊണ്ട് ബാല്‍ക്കണിയിലേക്കും പോകുന്നു. പോയ്‍ക്കോ എന്നും ഷിജു പറയുന്നു. രക്ഷപ്പെട്ടോളൂ. ഈ അടഞ്ഞ ലോകത്ത് നിന്ന് രക്ഷപ്പെട്ടോളൂ. ഓടിപ്പോകൂ, ഇത് മാത്രമേ നിനക്ക് വഴിയുള്ളൂവെന്നും പറഞ്ഞ് പൂമ്പാറ്റയെ ഷിജു പറത്തുകയായിരുന്നു.
ബിഗ് ബോസ് ഷോ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. അഞ്‍ജൂസാണ് കഴിഞ്ഞ ദിവസം പുറത്തായത്. തനിക്ക് പുറത്തു പോകാനേ തോന്നുന്നില്ലെന്നായിരുന്നു മോഹൻലാലിനോട് അഞ്‍ജൂസ് പിന്നീട് പറഞ്ഞത്. റെനീഷ റഹ്‍മാനോടുള്ള തന്റെ പ്രണയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു അഞ്‍ജൂസ്. ഇപ്പോഴും റെനീഷയെ തനിക്ക് ഇഷ്‍ടമാണെന്നായിരുന്നു അഞ്‍ജൂസ് വ്യക്തമാക്കിയത്.
റെനീഷ എനിക്ക് ഒരു ലവ് ഉണ്ട്. പക്ഷേ സ്റ്റില്‍ ഐ ലവ് യു. ഐ ആം ഇറിറ്റേറ്റിംഗ് ഫെല്ലോ. നിന്നെ എനിക്ക് ഒരുപാട് ഇഷ്‍ടാടി, അളിയനെ മറക്കല്ലേ എന്നായിരുന്നു അഞ്‍ജൂസ് റെനീഷയോട് പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ