'നമ്മുടെ മുഖത്ത് ആ ഷോക്കുണ്ടായിരുന്നു, ആരും അപ്പോള്‍ തകര്‍ന്നുപോകും', റെനീഷയുടെ വിഷയത്തില്‍ ഷിജു

Published : Jul 01, 2023, 11:59 PM ISTUpdated : Jul 02, 2023, 12:13 AM IST
 'നമ്മുടെ മുഖത്ത് ആ ഷോക്കുണ്ടായിരുന്നു, ആരും അപ്പോള്‍ തകര്‍ന്നുപോകും', റെനീഷയുടെ വിഷയത്തില്‍ ഷിജു

Synopsis

റെനീഷ റഹ്‍മാന്റെ വിഷയത്തില്‍ ഷിജു.

ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു സെറീനയും റെനീഷയും. എന്നാല്‍ അടുത്തിടെ ഇവരുടെ സൗഹൃദത്തില്‍ തെറ്റിദ്ധാരണകള്‍ വന്നിരുന്നു. താൻ പുറത്തായപ്പോള്‍ റെനീഷ സങ്കടപ്പെട്ടില്ല എന്ന് തല്‍ക്കാലത്തേയ്‍ക്ക് സീക്രട്ട് റൂമില്‍ കഴിയേണ്ടി വന്നപ്പോള്‍ സെറീന മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു ഇരുവരും അകന്നത്. എന്നാല്‍ വീട്ടിലേക്ക് തിരിച്ചു വന്ന തന്നെ കണ്ട മത്സരാര്‍ഥികളുടെ മുഖത്ത് സന്തോഷമായിരുന്നില്ല പ്രകടമായത് ആ ഷോക്കിലായിരുന്നു താൻ എന്ന് റെനീഷ വ്യക്തമാക്കിയിരുന്നു. റെനീഷ പിന്നീട് മറ്റുള്ളവരോട് ഇടപെടാതിരുന്നത് ജുനൈസ് ഇന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ റെനീഷയുടെ അവസ്ഥ മനസ്സിലാക്കുന്നുവെന്നായിരുന്നു ഷിജു വ്യക്തമാക്കിയത്. വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ റെനീഷയെ സ്വീകരിക്കാതിരുന്നത് ഷിജു ജുനൈസിനെ ഓര്‍മിപ്പിച്ചു.

സെറീന പുറത്തായതിന് ശേഷം സംസാരിക്കവേയായിരുന്നു ജുനൈസ് റെനീഷയില്‍ മാറ്റങ്ങളുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയത്. എന്ത് പ്രശ്‍നമുണ്ടായെങ്കിലും ഇന്നലെ മത്സരാര്‍ഥികള്‍ ഹൗസിലേക്ക് തിരിച്ചെത്തിയപ്പോള്‍ മാറി നില്‍ക്കാൻ പാടില്ലായിരുന്നു എന്നാണ് റെനീഷയോട് ജൂനൈസ് പറഞ്ഞത്. എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ജുനൈസിനോട് ചോദിക്കുകയാണ് റെനീഷ ചെയ്‍തത്. അപ്പോഴാണ് അവരുടെ സംസാരത്തിലിടപെട്ട് ഷിജു ജുനൈസിനോട് സംഭവം വ്യക്തമാക്കിയത്.

അന്ന് എവിക്ഷൻ സമയത്ത് റെനീഷയും സെറീനയും വീട്ടിലെ ആക്റ്റീവിറ്റി ഏരിയയില്‍ നിന്ന് മോഹൻലാല്‍ ആവശ്യപ്പെട്ടതിനാല്‍ അകത്തേയ്‍ക്ക് പോയത് ഓര്‍മിപ്പിച്ച് ആയിരുന്നു ഷിജു കാര്യങ്ങള്‍ വിശദമാക്കിയത്. ഇവര്‍ രണ്ടുപേരും അകത്തയ്‍ക്ക് പോകുന്നു. സെറീന വീട്ടിനകത്തേയ്‍ക്ക് പോകൂവെന്നായിരുന്നു അനൗണ്‍സ്‍മെന്റ്. വരുന്നത് റെനീഷയാണ്. നമ്മുടെ മുഖത്ത് ആ ഷോക്കുണ്ട്. താൻ വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ ആരും അംഗീകരിക്കുന്നില്ല എന്ന് കാണുമ്പോള്‍ ഒരാള്‍ തകര്‍ന്നുപോകും ജുനൈസ്, അത് എനിക്ക് മനസ്സിലാക്കാൻ പറ്റും. ഞാൻ ഇവിടെ നില്‍ക്കുന്നു എന്നത് ആര്‍ക്കും ഇഷ്‍ടമല്ല എന്നത് ഒരു പ്രധാന വിഷയമാണ് എന്നും ജുനൈസിനോട് ഷിജു വ്യക്തമാക്കി.

ബിഗ് ബോസിലെ ഫാമിലി വീക്കിന്റെ ഭാഗമായി എത്തിയ റെനീഷയുടെ ചേട്ടൻ അനിയത്തിയും സെറീനയുമായും ഉള്ള സൗഹൃദത്തിലെ പോരായ്‍മകള്‍ സൂചിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ദുബായില്‍ നിന്നുള്ള ചോക്ലേറ്റ് കഴിക്കേണ്ടെന്നാണ് സെറീനയെ ഉദ്ദേശിച്ച് റെനീഷയുടെ സഹോദരൻ നിര്‍ദ്ദേശിച്ചത്. പിന്നീടായിരുന്നു റെനീഷയും സെറീനയും പിരിഞ്ഞതും. മോഹൻലാല്‍ എത്തിയ എപ്പോസോഡിലും റെനീഷയും സെറീനയും തര്‍ക്കിച്ചിരുന്നു.

Read More: മാരാര്‍ക്ക് നിലനില്‍ക്കാനായതിന്റെ കാരണം ചൂണ്ടിക്കാട്ടി സംവിധായകൻ ഒമര്‍

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !