
ബിഗ് ബോസില്‍ വളരെ രസകരമായ ടാസ്‍കായിരുന്നു ഇന്നലെ നടന്നത്. ട്രൗസര്‍ ധരിക്കുക എന്നതായിരുന്നു ടാസ്‍ക്. ശരീരചലനങ്ങളാല്‍ മാത്രം ട്രൗസര്‍ ധരിക്കണമായിരുന്നു. കൈകള്‍ ഉപയോഗിക്കാതെ ട്രൗസര്‍ ധരിക്കേണ്ടിയിരുന്ന ടാസ്‍കില്‍ ശോഭ വിജയിയാകുകയും പിന്നീട് ഒരു സമ്മാനം ലഭിക്കുകയും ചെയ്‍തു.
ടാസ്‍ക് ഇങ്ങനെ
'തെറ്റിദ്ധരിക്കല്ലേ' എന്ന പേരായിരുന്നു ടാസ്‍കിന്. ആരുടെയും സഹായം ലഭിക്കാതെ പലപ്പോഴും പല കാര്യങ്ങളെയും നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകും. നമ്മുടെ നിസഹയാവസ്ഥ പലരിലും ചിരി പടര്‍ത്തിയിട്ടുണ്ടാകാമെങ്കിലും അത് മറികടന്ന് നമുക്ക് വിജയിക്കാൻ കഴിഞ്ഞാല്‍ നമുക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. അത്തരത്തില്‍ രസകരമായി ചെയ്യാവുന്ന എന്നാല്‍ അങ്ങേയറ്റം പ്രയത്നം ആവശ്യമായിട്ടുള്ള ഒരു പുതിയ ടാസ്‍കാണ് നല്‍കുന്നത്. കുടുംബാംഗങ്ങള്‍ ഒരു വ്യക്തിയെ വിധികര്‍ത്താവായി തെരഞ്ഞെടുക്കുകയും ആ വ്യക്തി ഒഴിച്ച് എല്ലാവരും ഗാര്‍ഡൻ ഏരിയയില്‍ മാര്‍ക്ക് ചെയ്‍ത ഇടത്ത് വന്ന് നില്‍ക്കുകയും ചെയ്യുക. ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ ഷോര്‍ട്‍സ് കൈകള്‍ ഉപയോഗിക്കാതെ ശരീര ചലനങ്ങളിലൂടെ മാത്രം ധരിക്കുക എന്നതാണ് ടാസ്‍ക്. ഒരു കാരണവശാലും മത്സരാര്‍ഥികള്‍ നല്‍കിയിരിക്കുന്ന മാര്‍ക്കിന് പുറത്തേയ്‍ക്ക് പോകാനോ ഷോര്‍ട്‍സ് ധരിക്കാനായി പരസ്‍പരം സഹായിക്കാനോ മറ്റുള്ളവരെ തടസ്സപ്പെടുത്താനോ പാടില്ല. ടാസ്‍ക് അവസാനിപ്പിക്കാനുള്ള ബസര്‍ കേള്‍ക്കുമ്പോള്‍ ആരാണ് ഏറ്റവും കൃത്യമായി ഷോര്‍ട്‍സ് ധരിച്ചതെന്ന് വിധികര്‍ത്താവ് വിലയിരുത്തുകയും വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യുകയെന്നതായിരുന്നു വ്യവസ്ഥ.
ഇങ്ങനെ വിജയിയായത് ശോഭ ആയിരുന്നു. ഷോര്‍ട് വലിയ ചര്‍ച്ചാവിഷയമല്ലേ നിങ്ങള്‍ക്കിടയിലെന്ന് മോഹൻലാലാല്‍ ജുനൈസുമായി ബന്ധപ്പെട്ട ഒരു വിവാദത്തെ ഓര്‍മിപ്പിച്ച് ചൂണ്ടിക്കാട്ടി. ജുനൈസിന് വേണ്ടിയുള്ള ടാസ്‍കായിരുന്നു ഇതെന്നും മോഹൻലാല്‍ ചിരിച്ചുകൊണ്ട് വ്യക്തമാക്കി. ശോഭയ്‍ക്ക് ലഭിച്ച സമ്മാനം ട്രൗസറായിരുന്നു.
Read More: ബിഗ് ബോസില്‍ പ്രേക്ഷകര്‍ക്ക് അവസരം
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ