ബിഗ് ബോസിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഷോയിലൂടെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവും ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കും ഷോയെ കുറിച്ച് പറയാൻ അവസരം ഒരുക്കുകയാണ്. ബിഗ് ബോസ് ഷോയെ കുറിച്ചുള്ള വീഡിയോ അഭിപ്രായങ്ങള്‍ ഗ്രാൻഡ് ഫിനാലെ വീക്കില്‍ പ്രദര്‍ശിപ്പിക്കും എന്നാണ് മോഹൻലാല്‍ അറിയിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ വാക്കുകള്‍

ബിഗ് ബോസ് ഷോയെ മത്സരാര്‍ഥികളാണ് സജീവമാക്കുന്നത്. സജീവമായി നിലനില്‍ക്കുന്നത് ബിഗ് ബോസ് ഷോയെ കുറിച്ചുള്ള നിങ്ങള്‍ പ്രേക്ഷകരുടെ നിരന്തരമായ അഭിപ്രായങ്ങളും ചര്‍ച്ചകളും കൊണ്ടുകൂടിയാണ്. അതുകൊണ്ട് സമൂഹ മാധ്യങ്ങളില്‍ അടക്കം ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഡിഗ്രേഡിംഗ് അടക്കമുള്ള ചില അനാവശ്യ പ്രവണതകള്‍ മാറ്റിനിര്‍ത്തിയാല്‍ ക്രിയാത്മകമായും ഹാസ്യാത്‍മകമായും ഷോയെ കുറിച്ചുള്ള അവതരണങ്ങള്‍ അങ്ങേയറ്റം ആസ്വാദ്യകരമാണ്. അതുകൊണ്ട് അത് ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞങ്ങള്‍ മുൻകൈ എടുക്കുകയാണ്. ബിഗ് ബോസിനെ കുറിച്ചുള്ള അവതരണങ്ങള്‍ വീഡിയോ രൂപത്തില്‍ biggbossmalyalam.startv.com എന്ന ലിങ്കിലേക്ക് അയച്ചുതരിക. 50 mb വരെയുള്ളവ നിങ്ങള്‍ക്ക് വീഡിയോ അയച്ചുതരാവുന്നതാണ്, അവയില്‍ മികച്ച എന്ന് ഞങ്ങള്‍ക്ക് തോന്നുന്ന ചിലത് ഗ്രാൻഡ് ഫിനാലെ വീക്കില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ഗ്രാൻഡ് ഫിനാലെയില്‍ എത്തുന്ന ഒന്നാമത്തെ മത്സരാര്‍ഥിയായി നാദിറയെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകള‍ില്‍ കൂടുതല്‍ പോയന്റ് നേടിയാണ് നാദിറ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് എത്തിയത്. ആദ്യം പുറത്തായി എന്ന് പറഞ്ഞെങ്കിലും ഹൗസിന്റെ പ്രധാന വാതിലിന് തൊട്ടടുത്ത് സര്‍പ്രസ് ഒരുക്കുകയായിരുന്നു. ഗ്രാൻഡ് ഫിനാലെയിലേക്ക് സ്വാഗതം എന്നെഴുതിയായിരുന്നു വളരെ രസകരമായ സര്‍പ്രൈസ് ഒരുക്കിയത്.

Read More: ആശുപത്രിയിലുള്ള റിനോഷ് തിരിച്ചെത്തില്ലേ?, മോഹൻലാല്‍ അറിയിച്ചത് ഇങ്ങനെ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

YouTube video player