
ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തുപോയ മത്സരാര്‍ഥികള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഇനി അധികം ദിവസം ഇല്ല എന്ന സാഹചര്യത്തിലാണ് വീണ്ടും ഒത്തുകൂടാൻ മത്സരാര്‍ഥികള്‍ക്ക് അവസരമൊരുക്കിയത്. വീട്ടില്‍ മടങ്ങിയെത്തിയ മത്സരാര്‍ഥികളുടെ വിശേഷങ്ങള്‍ അറിയാൻ മറ്റുള്ളവരും വലിയ ആകാംക്ഷയിലായിരുന്നു. മകള്‍ അച്ഛന് ഉമ്മ കൊടുക്കണമെന്ന് പറഞ്ഞതായി അഖിലിനോട് ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി.
വളരെ അടുത്ത സുഹൃത്തുക്കള്‍ വീണ്ടും ഹൗസിലെത്തിയത് എല്ലാവരെയും സന്തോഷിപ്പിച്ചു. അഖില്‍ മാരാരുടെ മകള്‍ തന്നോട് പറഞ്ഞ ആഗ്രഹം ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി. അച്ഛന് ഒരു ഉമ്മ കൊടുക്കണമെന്നാണ് മകള്‍ ആവശ്യപ്പെട്ടത് എന്ന് ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി. ഞാൻ അവളോട് പറഞ്ഞു, അവര്‍ തന്നെ പുറത്താക്കി എന്ന്. അവിടെ എത്തിയാല്‍ ഉമ്മ കൊടുക്കാമെന്നും താൻ പറഞ്ഞിരുന്നു. അഖില്‍ ശ്രുതിയോട് ചുംബിച്ചോളൂവെന്നും പറഞ്ഞു. ശ്രുതി ലക്ഷ്‍മി ചുംബിക്കുകയും ചെയ്‍തു.
നടിയെന്ന നിലയിലെ സ്വീകാര്യതയില്‍ ആയിരുന്നു ഹൗസിലേക്ക് മത്സരാര്‍ഥിയായി ശ്രുതി ലക്ഷ്‍മി എത്തിയിരുന്നത്. കോളേജ് കാലത്തെ ക്ലാസിക്ക് ഡാന്‍സറായി താരം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രഞ്ജിത്ത് ശങ്കറിന്‍റെ 'നിഴലുകൾ' എന്ന സീരിയലിലൂടെ ബാലനടിയായിട്ടാണ് ശ്രുതി ലക്ഷ്‍മി കരിയർ ആരംഭിച്ചത്. സിനിമിയിലും പിന്നീട് ശ്രദ്ധിക്കപ്പെട്ടതിനു ശേഷം ഒരു നാടന്‍ പെണ്‍കുട്ടി എന്ന പരിവേഷത്തില്‍ നിന്നും ശ്രുതിക്ക് വലിയൊരു ബ്രേക്ക് നല്‍കിയ വേഷമായിരുന്നു 'ഹോട്ടല്‍ കാലിഫോര്‍ണി'യ എന്ന ചിത്രത്തിലെ 'ലിന്‍റാ തരകന്‍' എന്ന വേഷം.
ചലച്ചിത്രലോകത്തേയ്‍ക്കുള്‍പ്പടെ ഒരു തിരിച്ചുവരവും ലക്ഷ്യമിട്ടായിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസില്‍ മികച്ച പ്രകടനം നടത്താനുമായിരുന്നു. നിറഞ്ഞ സാന്നിദ്ധ്യമാകാൻ താരത്തിന് സാധിച്ചിരുന്നു. ഡോ. അവിന്‍ ആന്‍റണിയാണ് ഭര്‍ത്താവ്.
Read More: 'എന്റെ തീരുമാനത്തില്‍ ഒരു ഖേദവുമില്ല', പുറത്തുപോയത് ആ ലക്ഷ്യം നിറവേറ്റിയിട്ടെന്നും നാദിറ
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ