ബിഗ്ബോസില്‍ ടോപ്പ് 5 ആരൊക്കെ വരും; പുറത്തുവന്ന ശ്രുതി പറയുന്നു.!

Published : May 21, 2023, 11:30 AM IST
ബിഗ്ബോസില്‍ ടോപ്പ് 5 ആരൊക്കെ വരും; പുറത്തുവന്ന ശ്രുതി പറയുന്നു.!

Synopsis

പുറത്ത് എത്തിയ ശ്രുതി ലക്ഷ്മി ആരായിരിക്കും ടോപ്പ് 5 ല്‍ എത്തുക എന്നതാണ് ഇപ്പോള്‍ പ്രവചിക്കുന്നത്. 

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഒരാള്‍ കൂടി പുറത്തായി.  ശ്രുതി ലക്ഷ്മിയാണ് ഇക്കുറി പുറത്തായത്. നോമിനേഷനില്‍ ഇടംപിടിച്ച മറ്റ് മത്സരാര്‍ഥികളുടെ കാര്യം നാളെ പറയാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഇന്ന് വേദി വിട്ടത്. അതേസമയം സമ്മിശ്ര വികാരങ്ങളോടെയാണ് ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം ശ്രുതി സ്വീകരിച്ചത്. ഹൗസിലെ ഏറ്റവും അടുത്ത സുഹൃത്ത് റിനോഷിനെ ഹഗ് ചെയ്താണ് ശ്രുതി യാത്ര പറയാന്‍ ആരംഭിച്ചത്. പിന്നീട് ഷിജു, മിഥുന്‍, ശോഭ, അഖില്‍, ജുനൈസ്, വിഷ്ണു എന്നിവരോടും ശ്രുതി യാത്ര ചോദിച്ചു. എന്നിട്ട് ഏറെ വൈകാതെ ഹൗസില്‍ നിന്ന് മുഖ്യ വാതില്‍ വഴി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.

പുറത്ത് എത്തിയ ശ്രുതി ലക്ഷ്മി ആരായിരിക്കും ടോപ്പ് 5 ല്‍ എത്തുക എന്നതാണ് ഇപ്പോള്‍ പ്രവചിക്കുന്നത്. ബിഗ്ബോസ് ഷോയില്‍ നിന്നും ഇറങ്ങി ഏഷ്യാനെറ്റിന്‍റെ ബിഗ്ബോസ് എക്സിറ്റ് ടോക്കിലാണ് ശ്രുതി തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്. 

ബിഗ്ബോസ് വീട്ടില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് കിച്ചണ്‍ ആയിരിക്കും എന്ന് ശ്രുതി പറയുന്നു. ടോപ്പ് 5 സംബന്ധിച്ച് താന്‍ ഇപ്പോള്‍ ആശയകുഴപ്പത്തില്‍ ഉണ്ട്. ബിഗ്ബോസ് ടൈറ്റില്‍ വിന്നര്‍ എന്ന് പറയുമ്പോള്‍ അയാളില്‍ നിന്നും സമൂഹത്തിന് എന്തെങ്കിലും പുതുതായി പഠിക്കാന്‍ സാധിക്കണം. അയാള്‍ക്ക് ചില ഗുണങ്ങള്‍ വേണം. വെറുതെ കണ്ണിംഗ് ആയിട്ട് ഗെയിം കളിക്കുന്നയാള്‍ ടൈറ്റില്‍ വിന്നര്‍ ആകണോ എന്നതില്‍ എനിക്ക് പേഴ്സണലായി താല്‍പ്പര്യം അവിടെ നിന്നും ഇല്ല പുറത്തിറങ്ങിയിട്ടും ഇല്ല. 

നല്ല ക്വാളിറ്റിയുള്ള ആളുകള്‍ നല്ല പോലെ ഗെയിം കളിച്ച് മുന്നോട്ട് വരണം. മിഥുനും, റിനോഷും ഉറപ്പായും ടോപ്പ് 5 ല്‍ എത്തും. അഖില്‍ മാരാര്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട് അത് പരിഹരിച്ചാല്‍ അയാള്‍ ടോപ്പ് 5 ല്‍ എത്തും. സ്ത്രീകളുടെ ഭാഗത്ത് നിന്നും റെനീഷ വരാന്‍ സാധ്യതയുണ്ട്. 

മോഹന്‍ലാലിന്റെ 63ാം പിറന്നാള്‍ ആഘോഷിച്ച് ബിഗ് ബോസ് സീസണ്‍ 5

പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ബിഗ്ബോസ് വീട്ടില്‍ രക്ഷപ്പെടുന്നവര്‍ ഇവരാണ്? ചൂണ്ടികാട്ടിയത് ഈ പേരുകള്‍.!

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍